ജയ്പൂര്‍ രാജകുമാരി ബിജെപിക്കായി മത്സരിക്കുന്നു.... അമിത് ഷായുടെ നീക്കങ്ങള്‍ ഇങ്ങനെ!!
ജയ്പൂര്‍: 2019 ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി പുതിയ നീക്കങ്ങള്‍ക്ക് തുടക്കമിട്ടു. ഇത്തവണ അമിത് ഷായും നരേന്ദ്ര മോദിയും നേരിട്ടാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. കഴിഞ്ഞ തവണയുള്ള എംപിമാരിയില്‍ പകുതിയില്‍ അധികം പേര്‍ക്ക് സീറ്റ് നല്‍കില്ലെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. മറ്റൊന്ന് ടിക്കറ്റ് നല്‍കുന്നത് ജനപ്രിയ നേതാവാണെന്ന് നോക്കി മാത്രമാണ്. സംസ്ഥാന മുഖ്യമന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്നിരുന്ന നിര്‍ണയം പൂര്‍ണമായും ദേശീയ നേതൃത്വം ഏറ്റെടുക്കുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
അതേസമയം ഓരോ സംസ്ഥാനത്തും പുതുമുഖങ്ങളെ കണ്ടെത്തുന്നതിനുള്ള നീക്കങ്ങളും അമിത് ഷാ ആരംഭിച്ചിട്ടുണ്ട്. പ്രാദേശിക കമ്മിറ്റി മുതല്‍ തുടങ്ങുന്ന പ്രവര്‍ത്തനത്തിലൂടെയാണ് ഈ നീക്കം ബിജെപി മുന്നോട്ട് കൊണ്ടുപോകുക. കഴിഞ്ഞ ദിവസം സൂപ്പര്‍ താരങ്ങളെ ഇറക്കിയുള്ള നീക്കം നടത്തുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. പൂനെയില്‍ ബോളിവുഡ് സൂപ്പര്‍ താരം മാധുരി ദീക്ഷിത് മത്സരിക്കുമെന്ന് ബിജെപി സൂചിപ്പിച്ചിരുന്നു. ഇതിന് പിറകെ രാജസ്ഥാനില്‍ എല്ലാവരെയും ഞെട്ടിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയെയാണ് ബിജെപി ഇറക്കുന്നത്.

ജയ്പൂര്‍ രാജകുമാരി
ജയ്പൂര്‍ രാജകുമാരി ദിയകുമാരിയെയാണ് ദേശീയ തലത്തിലേക്ക് കൊണ്ടുവരാനാണ് അമിത് ഷാ ലക്ഷ്യമിടുന്നത്. നിലവില്‍ ബിജെപിയുടെ എംഎല്‍എയാണ് ഇവര്‍. ഇത്തവണയും മത്സരിക്കുമെന്ന് കരുതിയെങ്കിലും ഇവര്‍ക്ക് ദേശീയ നേതൃത്വം സീറ്റ് നിഷേധിക്കുകയായിരുന്നു. ലോക്സഭയിലേക്ക് ഇവരെ മത്സരിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് സീറ്റ് നിഷേധിച്ചത്. ഇവര്‍ക്ക് ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങളില്‍ വലിയ സ്വാധീനമുണ്ട്.

ഏത് മണ്ഡലം?
ദിയകുമാരി ഇത്തവണ സ്വന്തം മണ്ഡലമായ സവായ് മധോപൂരില്‍ മത്സരിക്കുമെന്നാണ് സംസ്ഥാന ഘടകം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇവിടെ കിരോദി ലാല്‍ മീണയെ സ്ഥാനാര്‍ത്ഥിയായി നിയമിക്കുകയായിരുന്നു. മീണ വിഭാഗത്തിലെ കരുത്തുറ്റ നേതാവാണ് കിരോദി ലാല്‍. അതേസമയം ഇതേ മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് അവര്‍ മത്സരിക്കുമെന്ന് ഉറപ്പിച്ച് കഴിഞ്ഞു. തനിക്ക് നിയമസഭയിലേക്ക് വീണ്ടും മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് നേതൃത്വത്തെ ദിയകുമാരി അരിയിച്ചിരുന്നു. എന്നാല്‍ ഒടുവില്‍ ഈ നിര്‍ദേശം അവര്‍ മാറ്റുകയായിരുന്നു.

അമിത് ഷായുമായി കൂടിക്കാഴ്ച്ച
കഴിഞ്ഞ ദിവസം ദിയകുമാരിയും അവരുടെ അമ്മ പത്മിനി ദേവിയുമായും അമിത് ഷാ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ജയ്പൂരിലെ ഇവരുടെ വസതിയില്‍ വെച്ചായിരുന്ന കൂടിക്കാഴ്ച്ച. രാഷ്ട്രീയം സംസാരിച്ചില്ലെന്നാണ് ദിയ പറഞ്ഞത്. എന്നാല്‍ ദേശീയ തലത്തില്‍ ഇവരെ ഉപയോഗിച്ച് വലിയൊരു നീക്കമാണ് ബിജെപി ലക്ഷ്യമിടുന്നത്. പ്രധാനമായും വസുന്ധര രാജയെ ഒതുക്കുകയെന്നതാണ് ലക്ഷ്യം. ജയ്പൂര്‍ രാജകുമാരിക്ക് സംസ്ഥാനത്ത് വസുന്ധരയേക്കാള്‍ സ്വീകാര്യതയുണ്ട്. ഇത് വര്‍ധിപ്പിക്കാനാണ് ദേശീയ തലത്തിലേക്ക് ഇവരെ കൊണ്ടുവരുന്നത്.

മുതിര്‍ന്ന നേതാക്കളെ തഴയും
സവായ് മധോപൂരില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ ലോക്സഭാ സീറ്റ് മോഹിക്കുന്നുണ്ട്. എന്നാല്‍ ഇവരെ കുറിച്ച് പൊതുജനാഭിപ്രായം മോശമാണ്. ഇക്കാരണത്താല്‍ ഇവരെയെല്ലാം തഴയുമെന്ന് ഉറപ്പാണ്. ദിയയയെ കുറിച്ച് പോസിറ്റീവ് ഇമേജാണ് രാജസ്ഥാനില്‍ ഉള്ളത്. എല്ലാ മണ്ഡലത്തിലെയും പ്രശ്നങ്ങളെ കുറിച്ച് ഏറ്റവും മികച്ച മറുപടി ദേശീയ നേതൃത്വത്തിന് നല്കിയതും ദിയയാണ്. അതേസമയം തനിക്ക് സീറ്റ് നല്‍കുമെന്ന് ദേശീയ നേതൃത്വം പറഞ്ഞിട്ടില്ലെന്നും ദിയ പറയുന്നു.

വസുന്ധരയുടെ ഭരണം മോശം
2019ല്‍ വസുന്ധര രാജയെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കാനാണ് അമിത് ഷായുടെ ശ്രമം. അവരുടെ ഭരണം മോശമാണെന്ന് ബിജെപിയുടെ സര്‍വേകള്‍ തന്നെ സൂചിപ്പിക്കുന്നു. നിയമസഭാ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എന്നിട്ടും അവര്‍ക്ക് പ്രാമുഖ്യം ലഭിച്ചിരുന്നു. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും പുതുമുഖങ്ങളെ നിര്‍ത്താനാണ് ബിജെപിയുടെ താല്പര്യം. ഭരണവിരുദ്ധ വികാരം മറികടക്കാനും വസുന്ധരയെ ഒതുക്കാനും ഏറ്റവും നല്ല മാര്‍ഗം ഇതാണെന്ന് ദേശീയ നേതൃത്വം കരുതുന്നു.

രജപുത്രരെ കൈയ്യിലെടുക്കാന്‍....
ബിജെപി സംസ്ഥാന നേതൃത്വം രജപുത്ര വിഭാഗവുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. ഇവരുമായുള്ള ബന്ധം നന്നാക്കിയെടുക്കാനാണ് ദിയയെ അമിത് ഷാ നിയോഗിക്കുന്നത്. സംസ്ഥാന ജനസംഖ്യയില്‍ പത്ത് ശതമാനത്തില്‍ താഴെ മാത്രമാണ് രജപുത്രര്‍ ഉള്ളത്. എന്നാല്‍ എല്ലാ തരം വോട്ടുബാങ്കുകളെയും സ്വാധീനിക്കാന്‍ കഴിവുള്ളവരാണ് ഈ വിഭാഗം. സംസ്ഥാനത്തെ ഭൂമി സംബന്ധമായും വാണിജ്യ സംബന്ധമായും മുന്‍പന്തിയിലാണ് രജപുത്രര്‍. സംസ്ഥാനത്തെ 40 സീറ്റുകളില്‍ വന്‍ സ്വാധീനമുണ്ട് ഇവര്‍ക്ക്.

വസുന്ധരയുമായി ഇടഞ്ഞു
രജപുത്രര്‍ നിരവധി വിഷയങ്ങളില്‍ വസുന്ധര രാജയുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. ജസ്വന്ത് സിംഗിന് സീറ്റ് നിഷേധിച്ച കാര്യത്തില്‍ അടക്കം ഇവര്‍ക്കെതിരെ പ്രതിഷേധമുണ്ട്. രണ്ട് വര്‍ഷം മുമ്പ് ദിയകുമാരിയും അമ്മയും വസുന്ധരയുമായി പരസ്യമായ പോരിലെത്തിയിരുന്നു. ഇത് വസുന്ധരയുടെ മകന് ദുഷ്യന്ത് ഇടപെട്ടാണ് മെച്ചപ്പെടുത്തിയത്. ദിയയെ മുന്നില്‍ നിര്‍ത്തിയാല്‍ രജപുത്രര്‍ ബിജെപിയെ ഒറ്റക്കെട്ടായി പിന്തുണയ്ക്കുമെന്ന് ഉറപ്പാണ്. വസുന്ധരയെ ഒറ്റപ്പെടുത്തി ഇവരെ മുന്‍നിരയിലെത്തിക്കാനാണ് അമിത് ഷായുടെ നീക്കം.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications