ആ വോട്ടുബാങ്കും പ്രതിപക്ഷത്തെ കൈവിടും, ശക്തമായ ബദലായി ബിജെപി, യുപിയില്‍ എല്ലാം അനുകൂലം
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് എല്ലാം അനുകൂല ഘടകമാവുന്നു. വളരെ സുപ്രധാനമായ ഒരു വോട്ടുബാങ്ക് കൂടി ബിജെപിക്കൊപ്പമായിരിക്കുകയാണ്. ആദിവാസി വിഭാഗമാണ് ബിജെപിക്കൊപ്പം പോകുന്നത്. യുപിയില്‍ വളരെ കുറവാണ് പട്ടിക വിഭാഗക്കാര്‍. ജനസംഖ്യയുടെ 0.1 ശതമാനം മാത്രമാണ് ഇവരുള്ളത്. വെറും ഒരുലക്ഷത്തിന് മുകളില്‍ വോട്ടുണ്ടാവും. താറൂസ്, ബുക്‌സ്, ഭോട്ടിയ, ജോന്‍സാരി എന്നീ വിഭാഗങ്ങളായിട്ടാണ് ഇവര്‍ ഉള്ളത്. മധ്യ യുപിയിലെ ഒമ്പത് ജില്ലകളിലാണ് പട്ടികജാതി വിഭാഗക്കാര്‍ ഉള്ളത്. കേരി, ബല്‍റാംപൂര്‍, സരസ്വതി, ബഹറിച്ച്, എന്നിവിടങ്ങളിലാണ് എസ്ടി വിഭാഗമുള്ളത്. എന്നാല്‍ പട്ടിക വിഭാഗത്തിന് പുറത്തുള്ള ആദിവാസികള്‍ സോനഭദ്ര, മിര്‍സാപൂര്‍, അലഹബാദ്, ചിത്രകൂട്, ബാന്ധ എന്നീ ജില്ലകളിലാണ് ഉള്ളത്.
'എന്തൊരു ക്യൂട്ടാണ് ഈ കൊച്ച്'; നയന്‍താര ചക്രവര്‍ത്തിയുടെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

ബുന്ധേല്‍ഖണ്ഡ് മേഖലയിലെ ഗോണ്ട്, കോല്‍, സഹാരിയ, കര്‍വാര്‍, ജാഗോരിയ, എന്നിവയിലും പട്ടിക വിഭാഗത്തിന് പുറത്തുള്ള ആദിവാസികളുണ്ട്. ഇവര്‍ ക്ലസ്റ്ററുകളായി താമസിക്കുന്നത് കൊണ്ട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ശക്തമായി സ്വാധീനിക്കുന്നുണ്ട്. എസ്‌സി വിഭാഗവും ഇതിന് പുറത്തുള്ള ആദിവാസി വിഭാഗവും ചേര്‍ന്നാല്‍ യുപി രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായി മാറും. ഈ മേഖലകളിലെല്ലാം ഇവര്‍ക്ക് രാഷ്ട്രീയമായുള്ള കരുത്ത് കാണിക്കാറുണ്ട്. സ്വന്തം വിഭാഗത്തില്‍ നിന്നുള്ള നേതാക്കളെ രാഷ്ട്രീയ സംഭാവന ചെയ്താണ് ഇവര്‍ നിര്‍ണായക ശക്തിയാവുന്നത്. അതേസമയം പാര്‍ലമെന്റില്‍ ഇടംലഭിക്കാനും കേന്ദ്ര മന്ത്രിയാവാനും ഇവര്‍ക്ക് ഭാഗ്യം ലഭിക്കാറില്ല എന്നതാണ് സത്യം.
സ്വാതന്ത്ര്യത്തിന് ശേഷമുള്ള രാഷ്ട്രീയ ചരിത്രമെടുത്താല്‍ ഇവര്‍ കോണ്‍ഗ്രസിന്റെ വോട്ടുബാങ്കായിരുന്നു. 1980കള്‍ വരെ കോണ്‍ഗ്രസിന് ഇവരെ ആകര്‍ഷിക്കാന്‍ സാധിച്ചിരുന്നു. പ്രധാനമായും സ്വാതന്ത്ര്യ സമര ചരിത്രവും ക്ഷേമ പദ്ധതികളുമാണ് കോണ്‍ഗ്രസിനെ അതിന് സഹായിച്ചത്. ഗാന്ധിയന്‍ രീതിയിലുള്ള സാമൂഹ്യ സംഘടനകള്‍ ഇവരുടെ ശാക്തീകരണത്തിനായും പ്രവര്‍ത്തിച്ചിരുന്നു. 1980കളിലും 1990കളിലും കോണ്‍ഗ്രസ് ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ദുര്‍ബലമാവാന്‍ തുടങ്ങി. കമ്മ്യൂണിസ്റ്റ് സംഘടനകളുടെ വരവായിരുന്നു കാരണം. ഹിന്ദുത്വ ഗ്രൂപ്പുകളും ആദിവാസി മേഖലയില്‍ സ്വാധീനം ചെലുത്തിയിരുന്നു.
ആര്‍എസ്എസ് ആശയങ്ങളുള്ള ബന്‍വാസി കല്യാണ്‍ കേന്ദ്ര എന്ന സംഘടന ആദിവാസി മേഖലയില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ തുടങ്ങി. വിദ്യാഭ്യാസം, ആരോഗ്യം, ജലവിഭവ പദ്ധതികള്‍ എന്നിവയിലൂടെയാണ് ഇവര്‍ ആദിവാസി വിഭാഗത്തിലേക്ക് ഇറങ്ങിയത്. ഇതിന് പിന്നാലെ പതിയെ ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടിയും യുപിയില്‍ സജീവമായി. ഇവര്‍ക്ക് വളരെ വേഗം തന്നെ ആദിവാസി മേഖലയില്‍ പാര്‍ട്ടി വളര്‍ത്താനായി. പ്രാദേശികമായി പല നേതാക്കള്‍ക്കും ബിജെപി അവസരം നല്‍കി. ഇവരുടെ വിഭാഗത്തില്‍ നിന്നുള്ള പലരും ബിജെപിയിലെ കരുത്തരായ നേതാക്കളായി. കൃത്യമായ രാഷ്ട്രീയ പ്രാതിനിധ്യം ഇവര്‍ക്ക് ലഭിച്ചതോടെ ബിജെപി ഇവരുടെ പ്രിയ പാര്‍ട്ടിയായും മാറി.
എസ്ടി വിഭാഗമല്ലാത്ത ആദിവാസികളില്‍ കോള്‍, ഗോണ്ട്, സഹാരിയാസ് തുടങ്ങിയ വിഭാഗങ്ങള്‍ രാഷ്ട്രീയ പ്രാതിനിധ്യത്തിനായി ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. ഇവര്‍ക്ക് വലിയ പദവികള്‍ക്ക് ആഗ്രഹമുണ്ട്. അതിനനുസരിച്ചുള്ള റോളുകള്‍ പല പാര്‍ട്ടികള്‍ക്കായി കിട്ടുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലും നിയമസഭയിലും പല പാര്‍ട്ടികളില്‍ നിന്നായി ഇവര്‍ക്ക് പ്രാതിനിധ്യമുണ്ട്. കോണ്‍ഗ്രസ്, ഇടതുപക്ഷ സംഘടനകള്‍, ബിജെപി എന്നിവരാണ് ഈ വിഭാഗങ്ങള്‍ക്കിടയില്‍ രാഷ്ട്രീയമായി സജീവമായി നില്‍ക്കുന്ന വിഭാഗങ്ങള്‍. അതേസമയം ഇവരുടെ രാഷ്ട്രീയമായ തിരഞ്ഞെടുപ്പുകള്‍ സ്ഥിരമല്ലെന്ന് വ്യക്തമാണ്. മോദിജി ഗാന്ധിജിയുടെ മകനാണെന്ന് വിശ്വസിക്കുന്നവര്‍ വരെ ഇവിടെയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. രാഷ്ട്രീയമുണ്ടെങ്കിലും, രാഷ്ട്രീയ അജ്ഞത ഇവിടെ ശക്തമാണ്.
ഈ ചെറുഗ്രൂപ്പുകള്‍ക്കായി യോഗി ആദിത്യനാഥ് നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. പല അവസരങ്ങളും ബിജെപി ഭരണത്തിന് കീഴില്‍ വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ബിജെപി ശക്തമായ രാഷ്ട്രീയ ബദലാണ് ഇവര്‍ക്ക്. കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും ഇടതുപാര്‍ട്ടികളും ഈ മേഖലയില്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടി കൊണ്ടിരിക്കുകയാണ്. ഈ പട്ടികവിഭാഗ ഇതര വിഭാഗക്കാരുടെ ആവശ്യം ഇവരെ പട്ടികജാതി വിഭാഗമായി പ്രഖ്യാപിക്കണമെന്നാണ്. വനോല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ഇവര്‍ക്കും അതോടെ ഗുണമുണ്ടാകും.












Click it and Unblock the Notifications