പാര്‍ലമെന്റില്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ രമേഷ് ബിധുരി പുതിയ ചുമതല നല്‍കി ബിജെപി
ഡല്‍ഹി: പാര്‍ലമെന്റില്‍ പ്രതിപക്ഷ എംപിക്ക് നേരെ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ രമേഷ് ബിധുരി എംപിക്ക് പാര്‍ട്ടിയില്‍ പുതിയ ചുമതല നല്‍കി ബിജെപി. രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ടോങ്ക് ജില്ലയുടെ ചുമതലയാണ് ബിജെപി രമേഷ് ബിധുരിക്ക് നല്‍കിയിരിക്കുന്നത്. വെറുപ്പ് പരത്തിയതിനുളള സമ്മാനമാണ് എംപിക്കുളള പുതിയ ചുമതലയെന്ന് പ്രതിപക്ഷം പരിഹസിച്ചു.
പാര്‍ലമെന്റിലെ പ്രത്യേക സമ്മേളനത്തിനിടെയാണ് ബഹുജന്‍ സമാജ് പാര്‍ട്ടി എംപിയായ ഡാനിഷ് അലിക്ക് നേരെ രമേഷ് ബിധുരി വിദ്വേഷ പരാമര്‍ശം നടത്തിയത്. ഗുജ്ജര്‍ സമുദായക്കാരനാണ് ബിധുരി. അതുകൊണ്ട് തന്നെ ഗുജ്ജര്‍ വോട്ടുകള്‍ക്ക് നിര്‍ണായക സ്വാധീനമുളള ടോങ്ക് ജില്ലയില്‍ വോട്ട് പിടിക്കാന്‍ ബിധുരിക്ക് സാധിക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

ടോങ്ക് ജില്ലയില്‍ നാല് നിയമസഭാ മണ്ഡലങ്ങളാണ് ഉളളത്. ഇതിലൊന്നില്‍ കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റ് ആണ് ജനപ്രതിനിധി. ടോങ്ക് മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ ഒരു പാര്‍ട്ടിക്കൊപ്പവും സ്ഥിരമായി നിലയുറപ്പിച്ചിട്ടില്ലെന്ന് കാണാം. 2013ല്‍ ബിജെപിയുടെ അജിത് സിംഗ് ആണ് ഈ സീറ്റില്‍ വിജയിച്ചത്. തുടര്‍ന്ന് സച്ചിന്‍ പൈലറ്റിലൂടെ കോണ്‍ഗ്രസ് ഈ സീറ്റ് പിടിച്ചു.
1993ലാണ് ടോങ്ക് മണ്ഡലം അവസാനമായി ഒരു എംഎല്‍എയ്ക്ക് വീണ്ടും അവസരം നല്‍കിയത്. ബിജെപിയുടെ മഹാവീര്‍ പ്രസാദിനായിരുന്നു ആ അവസരം. ഇക്കുറി മണ്ഡലം തിരിച്ച് പിടിക്കാവും എന്നുളള പ്രതീക്ഷയിലാണ് ബിജെപി. ബുധനാഴ്ച ജയ്പൂരില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സിപി ജോഷി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ രമേഷ് ബിധുരി പങ്കെടുത്തിരുന്നു.












Click it and Unblock the Notifications