മധ്യപ്രദേശില്‍ ഹൈടെക്ക് പ്രചാരണം, ബിജെപിയുടെ പ്ലാന്‍ വേറെ, 230 മണ്ഡലങ്ങളിലുമെത്തുന്ന രഥയാത്ര
ഭോപ്പാല്‍: മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് മൊത്തത്തില്‍ ഹൈടെക്കാക്കി ബിജെപി. നാട്ടിന്‍പുറങ്ങളിലെ ഇടവഴികളിലേക്ക് പോലും ബിജെപിയുടെ പ്രചാരണത്തെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് തയ്യാറാക്കുന്നത്. കോണ്‍ഗ്രസ് പ്രചാരണത്തേക്കാള്‍ ഒരുപടി മുന്നിലെത്തും ബിജെപിയെന്ന് ഇതോടെ ഉറപ്പാക്കുകയാണ് ലക്ഷ്യം. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ജനക്ഷേമ പദ്ധതികള്‍ എല്ലാം ഓരോ ആളുകളെയും അറിയിക്കാനാണ് ഈ ശ്രമം.
വമ്പന്‍ റാലികളിലൂടെ ജനങ്ങളിലേക്ക് സന്ദേശങ്ങള്‍ പൂര്‍ണമായി എത്തില്ലെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്. ചെറിയ രഥങ്ങള്‍ ബിജെപി നേതൃത്വം തയ്യാറാക്കിയിരിക്കുകയാണ്. എല്ലാ വിധ ആധുനിക സാങ്കേതിക വിദ്യകളും അടങ്ങിയതായിരിക്കും ഈ രഥങ്ങള്‍. അടുത്തിടെ യുപി നിയമസഭാ തെരഞ്ഞെടുപ്പിലും, 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപിക്ക് വമ്പന്‍ വിജയം സമ്മാനിച്ച മോഡലാണിത്. ഇതിലൂടെ ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങി ചെല്ലാനാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ തയ്യാറെടുക്കുന്നത്.

ബിജെപി അവരുടെ ഏറ്റവും മികച്ച സാങ്കേതിക വിദ്യയാണ് പുറത്തെടുക്കാന്‍ പോകുന്നത്. മൈക്രോ രഥങ്ങളാണ് ഇവ. ഗ്രാമങ്ങളിലെ ചെറു പാതകളിലൂടെയും ഇടവഴികളിലൂടെയും ഈ രഥങ്ങള്‍ സഞ്ചരിക്കും. 230 നിയമസഭാ മണ്ഡലങ്ങളിലും ഇവ എത്തും. ബിജെപിയുടെ സന്ദേശങ്ങള്‍ ഈ രഥങ്ങള്‍ വഴി ജനങ്ങളിലേക്ക് എത്തും. അതിനുള്ള സാങ്കേതികവിദ്യയെല്ലാം ഇവയിലുണ്ട്. ഓരോ രഥവും ഒരു നിയമസഭാ മണ്ഡലത്തില്‍ പത്ത് ഷോകള്‍ പ്രതിദിനം നടത്തും. 2300 യോഗങ്ങള്‍ നിത്യേന നടക്കുമെന്ന് ഉറപ്പിക്കാം. മൊത്തം അരലക്ഷം യോഗങ്ങളാണ് പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് നടത്താന്‍ ബിജെപി ശ്രമിക്കുന്നത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നേട്ടങ്ങള്‍ ഇതില്‍ കാണിക്കുന്ന സിനിമകളിലൂടെ ഉയര്‍ത്തി കാണിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഈ വീഡിയോകളില്‍ മധ്യപ്രദേശിലെ പ്രാദേശിക ഭാഷകള്‍ക്ക് മുന്‍ഗണന നല്‍കും. വീഡിയകോള്‍ ബുന്ധേലി, ബാഗേലി എന്നീ പ്രാദേശിക ഭാഷകളില്‍ ഈ വീഡിയോകളുണ്ടാവും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, എന്നിവരുടെ പ്രസംഗങ്ങളും, ബിജെപി കേന്ദ്ര നേതൃത്വത്തിലെ ഉന്നത നേതാക്കളുടെ പ്രസംഗവും ഇതില്‍ പ്രദര്‍ശിപ്പിക്കും.
തത്സമയ സംപ്രേഷണമായിരിക്കും ഉണ്ടാവുക. പ്രധാനമന്ത്രിയുടെ മന്‍കി ബാത്തിനെ അടിസ്ഥാനമാക്കിയുള്ള ഹ്രസ്വചിത്രങ്ങള്‍, ശിവരാജ് സിംഗ് ചൗഹാന്റെ ലാഡ്‌ലി ബെഹ്ന യോജനയുടെ ഗുണങ്ങള്‍ എന്നിവയെല്ലാം ഉയര്‍ത്തി കാണിക്കും.കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പരാജയവും ചില ഹ്രസ്വചിത്രങ്ങളുടെ ഉള്ളടക്കത്തില്‍ വരും. ഈ രഥങ്ങള്‍ പൂര്‍ണമായും ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചതാവും.
ടിവി സ്‌ക്രീനും സൗണ്ട് സിസ്റ്റവും ഉണ്ടാവും. സ്വയമേ പ്രവര്‍ത്തിക്കാന്‍ ഇവയ്ക്ക് സാധിക്കും. ഓരോ രഥത്തിലും ക്യൂആര്‍ കോഡും ഉണ്ടാവും. ബിജെപിയോടും ആത്മസമര്‍പ്പണം കാണിക്കാന്‍ ഇതില്‍ സ്‌കാന്‍ ചെയ്യാം. ബിജെപി ഈ പ്ലാന്‍ എപ്പോഴൊക്കെ നടപ്പാക്കിയിട്ടുണ്ടോ അപ്പോഴെല്ലാം വന്‍ വിജയങ്ങളും നേടിയിട്ടുണ്ട്. സമാനമായ ഫലമാണ് ശിവരാജ് സിംഗ് ചൗഹാന്‍ മധ്യപ്രദേശിലും ആഗ്രഹിക്കുന്നത്.












Click it and Unblock the Notifications