Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി ഇന്ത്യയിലെ അതിസമ്പന്നര്‍, ആസ്തി 4847.78 കോടി, രണ്ടാം സ്ഥാനവുമില്ലാതെ കോണ്‍ഗ്രസ്

ദില്ലി: ഇന്ത്യയിലെ ഏറ്റവും അതിസമ്പന്ന പാര്‍ട്ടിയായി കേന്ദ്രം ഭരിക്കുന്ന ബിജെപി. 4847.78 കോടിയാണ് ബിജെപിയുടെ ആസ്തി. ദേശീയ പാര്‍ട്ടികളില്‍ 70 ശതമാനം ഫണ്ടും ബിജെപിയാണ് കൊണ്ടുപോകുന്നത്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 2019-20 കാലയളവിലേക്കുള്ള റിപ്പോര്‍ട്ടാണിത്. ഈ കാലയളവില്‍ മൊത്തം വരുമാനം വെളിപ്പെടുത്തിയ ഏഴ് ദേശീയ പാര്‍ട്ടികളുടെ ആസ്തി 6988.57 കോടിയും, 44 പ്രാദേശിക പാര്‍ട്ടികളുടെ ആസ്തി 2129.38 കോടിയും വരും. ബിജെപിയുടെ കുതിപ്പ് ഏകദേശം പ്രതീക്ഷിച്ചത് തന്നെയായിരുന്നു. എന്നാല്‍ രണ്ടാം സ്ഥാനത്ത് പോലും കോണ്‍ഗ്രസില്ല എന്നതാണ് ഞെട്ടിപ്പിക്കുന്നത്.

1

ഏഴ് ദേശീയ പാര്‍ട്ടികളുടെ ആസ്തി വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ ബിജെപി കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്തുള്ളത് ബിഎസ്പിയാണ്. അവരുടേത് 698.33 കോടിയാണ് അവരുടെ വരുമാനം. ദേശീയ പാര്‍ട്ടികളുടെ മൊത്തം ആസ്തിയുടെ 9.99 ശതമാനം ബിഎസ്പിയുടെ കൈവശമാണ്. ഏറ്റവും അമ്പരപ്പിക്കുന്ന കാര്യം ബിഎസ്പി ഒരു സംസ്ഥാനത്തും ഭരണത്തില്‍ ഇല്ല എന്നതാണ്. ഉത്തര്‍പ്രദേശില്‍ അവര്‍ വലിയ കരുത്തുള്ള അവസ്ഥയിലുമല്ല. മായാവതിയെ തിരഞ്ഞെടുപ്പ് ഗോദയില്‍ പോലും കഴിഞ്ഞ അഞ്ച് വര്‍ഷമായി അപൂര്‍വമായി മാത്രമേ കാണാറുള്ളൂ. എന്നിട്ടും ഇത്രയും ആസ്തി അവര്‍ക്ക് സ്വന്തമാക്കാന്‍ സാധിച്ചത് അമ്പരപ്പിക്കുന്ന കാര്യമാണ്.

അതേസമയം കോണ്‍ഗ്രസിന് മൂന്നാം സ്ഥാനമുണ്ട്. 588.16 ശതമാനമാണ് കോണ്‍ഗ്രസിന്റെ ആസ്തി. മൊത്തം തുകയുടെ 8.42 ശതമാനമാണ് കോണ്‍ഗ്രസിന്റെ കൈവശമുള്ളത്. ഏഴ് ദേശീയ പാര്‍ട്ടികളുടെയും 44 പ്രാദേശിക പാര്‍ട്ടികളുടെയും മൊത്തം ബാധ്യത 134.93 കോടി രൂപയാണ്. ബാങ്കുകളില്‍ നിന്നുള്ള വായ്പകളും, മറ്റ് ബാധ്യതകുളമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബാങ്കുകളില്‍ നിന്നുള്ള വായ്പയായി 34.55 കോടി രൂപയാണ് കടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറ്റ് ബാധ്യതകളുടെ പട്ടികയില്‍ 100.358 കോടി രൂപയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയ പാര്‍ട്ടികള്‍ ബാധ്യതയായി 74.27 കോടി രൂപയാണ് കാണിച്ചിരിക്കുന്നത്.

കോണ്‍ഗ്രസിനാണ് ഏറ്റവും കൂടുതല്‍ ബാധ്യതകള്‍ ഉള്ളത്. 49.55 കോടി രൂപയാണ് മൊത്തം ബാധ്യത. തൃണമൂല്‍ കോണ്‍ഗ്രസാണ് രണ്ടാം സ്ഥാനത്തുള്ളത്. 11.32 കോടിയാണ് അവരുടെ ബാധ്യത. 44 പ്രാദേശിക പാര്‍ട്ടികളില്‍ 95 ശതമാനത്തില്‍ മുകളിലും ആസ്തി കൈവശം വെച്ചിരിക്കുന്നത്. ആദ്യത്തെ പത്ത് പാര്‍ട്ടികളാണ്. ഇവര്‍ക്കെല്ലാം കൂടി 2028.715 കോടി രൂപയാണ് ആസ്തിയായി ഉള്ളത്. പ്രാദേശിക പാര്‍ട്ടികളില്‍ ഏറ്റവും സമ്പത്തുള്ളത് സമാജ് വാദി പാര്‍ട്ടിക്കാണ്. 563.47 കോടിയാണ് അവരുടെ ആസ്തി. തെലങ്കാന രാഷ്ട്രസമിതിക്ക് 301.47 കോടി രൂപയാണ് ആസ്തിയുള്ളത്. അണ്ണാഡിഎംകെയ്ക്ക് 267.61 കോടി രൂപയാണ് ആസ്തി. പ്രാദേശിക പാര്‍ട്ടികളില്‍ ബാധ്യത കൂടുതല്‍ ടിഡിപിക്കാണ്. രണ്ടാം സ്ഥാനത്ത് ഡിഎംകെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+