
'ബിജെപി വാഷിങ് മെഷീനാണ്': റാത്തോഡിനേയും സത്താറിനെയും മന്ത്രിമാരാക്കി, പരിഹസിച്ച് ശിവസേന
ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന്റെ നാല്‍പ്പതാനം ദിനം മഹാരാഷ്ട്രയില്‍ മന്ത്രിസഭാ വികസനം. ബി ജെ പിയുടേയും ശിവസേനയുടേയും (ഷിന്ദേ വിഭാഗം) ഒമ്പത് എം എല്‍ എമാര്‍ വീതമാണ് സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭ വികസനത്തിന് പിന്നാലെ മുൻ മുംബൈ മേയറും ശിവസേന നേതാവുമായ കിഷോരി പെഡ്‌നേക്കർ നടത്തിയ പരാമർശമാണ് ഇപ്പോള്‍ ഏറെ ചർച്ചാ വിഷയമായിരിക്കുന്നത്.
ബിജെപി ഒരു വാഷിംഗ് മെഷീൻ പോലെയാണെന്നും നേതാക്കൾ അവിടെ പോയാൽ അവർ ശുദ്ധരായി പുറത്തുവരുമെന്നുമായിരുന്നു കിഷോരി പെഡ്‌നേക്കറുടെ പരിഹാസം. മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത സഞ്ജയ് റാത്തോഡ് അബ്ദുൾ സത്താർ എന്നിവരെ ലക്ഷ്യം വെച്ചായിരുന്നു ഉദ്ധവ് താക്കറെ അനുയായി ആയ മുന്‍ മേയറുടെ പരാമർശം.
ഈ പറയുന്നവനാണോ ചിലവിന് തരുന്നത്: ഫോട്ടോകള്‍ നാട്ടുകാർ വരെ ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ചു: ജാനകി സുധീർ

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി (എം വി എ) സർക്കാരിന്റെ ഭാഗമായിരുന്ന റാത്തോഡ്, ഒരു സ്ത്രീയുടെ മരണവുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് കഴിഞ്ഞ വർഷം രാജിവച്ചിരുന്നു. 2019-20 ലെ ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിലെ (ടിഇടി) കൃത്രിമത്വവുമായി ബന്ധപ്പെട്ട് അയോഗ്യരാക്കപ്പെടുകയും നിരോധിക്കപ്പെടുകയും ചെയ്ത 7,880 ഉദ്യോഗാർത്ഥികളുടെ പട്ടികയിൽ സത്താറിന്റെ മൂന്ന് പെൺമക്കളുടെയും ഒരു മകന്റെയും പേരുകൾ ഉള്‍പ്പെട്ട വിവരം അടുത്തിടെയാണ് പുറത്ത് വരുന്നത്.

" ബി ജെ പി ഒരു വാഷിംഗ് മെഷീൻ പോലെയാണ്, കുറ്റക്കാർ അവിടെ പോയിക്കഴിഞ്ഞാൽ അവർ വൃത്തിയായി വരുന്നു." -
ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര മന്ത്രിസഭയിൽ രണ്ട് നേതാക്കളെയും ഉൾപ്പെടുത്തിയതിന് പിന്നാലെ പെഡ്നേക്കർ പ്രതികരിച്ചു. എം വി എ അധികാരത്തിലിരുന്നപ്പോൾ റാത്തോഡിന് പോലീസ് ക്ലീൻ ചിറ്റ് നൽകിയിരുന്നുവെന്നും അതിനാലാണ് അദ്ദേഹത്തെ സംസ്ഥാന മന്ത്രിസഭയിൽ ഉൾപ്പെടുത്തയതെന്നുമാണ് ഷിന്‍ഡെ വ്യക്തമാക്കുന്നത്.
'അല്ല പ്രിയേ കോട്ടും സ്യൂട്ടുമിട്ടാണോ ഇപ്പോ കുളി'; പ്രിയ വാര്യറുടെ പുതിയ ചിത്രം വൈറലാവുന്നു

അതേസമയം, മഹാരാഷ്ട്ര ഗവൺമെന്റിൽ മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത എല്ലാവരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. "ഇന്ന് മഹാരാഷ്ട്ര ഗവൺമെന്റിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത എല്ലാവർക്കും അഭിനന്ദനങ്ങൾ. ഈ ടീം ഭരണപരിചയത്തിന്റെയും സദ് ഭരണം കാഴ്ചവയ്ക്കാനുള്ള അഭിനിവേശത്തിന്റെയും മികച്ച മിശ്രിതമാണ്. സംസ്ഥാനത്തെ ജനങ്ങളെ സേവിക്കുന്നതിന് അവർക്ക് എന്റെ ആശംസകൾ."- മോദി ട്വിറ്ററില്‍ കുറിച്ചു.

ഈ വർഷം ജൂണിൽ ഷിൻഡെയും മറ്റ് 39 സേന നിയമസഭാംഗങ്ങളും പാർട്ടി നേതൃത്വത്തിനെതിരെ കലാപം നടത്തിയതായിരുന്നു ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള എംവിഎ സർക്കാരിന്റെ തകർച്ചയിലേക്ക് നയിച്ചത്. പിന്നാലെ ജൂൺ 30ന് ഷിൻഡെ മുഖ്യമന്ത്രിയായും ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.