കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി വനിതാ നേതാവിനെ പരസ്യമായി ആക്രമിച്ചു; സാരി വലിച്ചുകീറി, നാല് മണിക്കൂര്‍ ക്രൂരത

Google Oneindia Malayalam News

കൊല്‍ക്കത്ത: ബിജെപി വനിതാ നേതാവിനെ പരസ്യമായി അപമാനിച്ചു ഒരു സംഘം വിദ്യാര്‍ഥികള്‍. പശ്ചിമ ബംഗാളിലെ ജാദവ്പൂര്‍ സര്‍വകലാശാലയിലാണ് സംഭവം. മുമ്പ് ഫാഷന്‍ ഡിസൈനറായിരുന്ന അഗ്നിമിത്ര പോളിനാണ് ദുരനുഭവമുണ്ടായത്. അടുത്തിടെയാണ് ഇവര്‍ ബിജെപിയില്‍ ചേര്‍ന്നത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയ്ക്കും മര്‍ദ്ദനമേറ്റു.

എബിവിപിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ബിജെപിയുടെ വനിതാ നേതാവ്. നാല് മണിക്കൂറോളം വിദ്യാര്‍ഥികള്‍ ആക്രമണം നടത്തിയെന്നാണ് ഇവര്‍ പോലീസില്‍ നല്‍കിയ പരാതി. വിദ്യാര്‍ഥികളല്ല, ഗുണ്ടാകളാണ് ആക്രമണത്തിന് പിന്നിലെന്ന് അഗ്നിമിത്ര പോള്‍ പറയുന്നു. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള വൈര്യം പലപ്പോഴും അക്രമങ്ങളില്‍ കലാശിക്കുന്നതിനിടെയാണ് പുതിയ സംഭവം. വിശദാംശങ്ങള്‍ ഇങ്ങനെ....

അഗ്നിമിത്രയും ബാബുല്‍ സുപ്രിയോയും

അഗ്നിമിത്രയും ബാബുല്‍ സുപ്രിയോയും

വ്യാഴാഴ്ചയാണ് അഗ്നിമിത്രയും കേന്ദമന്ത്രി ബാബുല്‍ സുപ്രിയോയും ജാദവ്പൂര്‍ സര്‍വകലാശാല ക്യാംപസില്‍ എത്തിയത്. എബിവിപിയുടെ പരിപാടിയില്‍ മുഖ്യാതിഥികളായി പങ്കെടുക്കുകയായിരുന്നു ഉദ്ദേശം. എന്നാല്‍ ഇവര്‍ എത്തിയ ഉടനെ ഒരുസംഘം വിദ്യാര്‍ഥികള്‍ പ്രതിഷേധം ആരംഭിച്ചു.

 തന്റെ മാനം നശിപ്പിച്ചു

തന്റെ മാനം നശിപ്പിച്ചു

തന്റെ മാനം നശിപ്പിച്ചുവെന്നും സാരി വലിച്ചുകീറിയെന്നും അഗ്നിമിത്ര പോള്‍ പരാതിയില്‍ ആരോപിക്കുന്നു. തങ്ങളെ തടഞ്ഞ ഒരുസംഘം മുദ്രാവാക്യം വിളി ആരംഭിച്ചു. ഏറെ നേരത്തിന് ശേഷം അവര്‍ കൈയ്യേറ്റം ചെയ്യാന്‍ തുടങ്ങി. തന്നെ ആക്രമിക്കാന്‍ ചില വിദ്യാര്‍ഥികള്‍ വിളിച്ചുപറഞ്ഞുവെന്നും അഗ്നിമിത്ര പോള്‍ പറയുന്നു.

 വിദ്യാര്‍ഥികളല്ല, റൗഡികള്‍

വിദ്യാര്‍ഥികളല്ല, റൗഡികള്‍

വെള്ളിയാഴ്ച വൈകീട്ടാണ് അഗ്നിമിത്ര പോലീസില്‍ പരാതി നല്‍കിയത്. ശാരീരികമായി മര്‍ദ്ദിക്കുകയും സാരി കീറുകയും മോശം പദപ്രയോഗങ്ങള്‍ നടത്തിയെന്നും അവര്‍ പറഞ്ഞു. ബാബുല്‍ സുപ്രിയോയെും ഇക്കൂട്ടര്‍ മര്‍ദ്ദിച്ചുവെന്നും അവര്‍ വിദ്യാര്‍ഥികളല്ലെന്നും റൗഡികളാണെന്നും അഗ്നിമിത്ര പറഞ്ഞു.

 ലൈംഗിക അതിക്രമവുമുണ്ടായി

ലൈംഗിക അതിക്രമവുമുണ്ടായി

നാല് മണിക്കൂറോളം പ്രതിഷേധവും അക്രമവും നടന്നിട്ടും യാതൊരു സുരക്ഷയും തങ്ങള്‍ക്ക് അധികൃതര്‍ ഒരുക്കിയില്ല. ശാരീരികമായി മര്‍ദ്ദിച്ചു. ലൈംഗിക അതിക്രമവുമുണ്ടായി. മാനം നശിപ്പിച്ചു. ചിലര്‍ മറ്റു വിദ്യാര്‍ഥികളെ ആക്രമിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും അഗ്നിമിത്ര പറയുന്നു. അന്വേഷിച്ചുവരികയാണെന്ന് ജാദവ്പൂര്‍ പോലീസ് പറഞ്ഞു.

ഹരിയാനയില്‍ പത്ത് കല്‍പ്പനകളുമായി കോണ്‍ഗ്രസ്; പണമില്ലെങ്കിലും വേണ്ടത് മാന്യത, 5000 രൂപയും

സൗദിയിലേക്ക് അമേരിക്കന്‍ പട്ടാളം വരുന്നു; യുഎഇയും ആവശ്യപ്പെട്ടു, ഗള്‍ഫ് പൊട്ടിത്തെറിയുടെ വക്കില്‍

English summary
BJP Leader Agnimitra Paul Physically Abused, Her Clothes Torn Off
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X