Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി പ്രാര്‍ഥിക്കുന്നു... രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകണമേ എന്ന്... കാരണം പറഞ്ഞ് നേതാക്കള്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടികളിലേക്ക് കടക്കുകയാണ്. ഈ മാസം 19ന് പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകണം എന്നാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. അശോക് ഗെഹ്ലോട്ട് ഉള്‍പ്പെടെയുള്ള മറ്റു പല മുതിര്‍ന്ന നേതാക്കളും സമാനമായ ആവശ്യം മുന്നോട്ട് വച്ചിട്ടുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധി സമ്മതം മൂളിയിട്ടില്ല.

ഈ വേളയിലാണ് ഗെഹ്ലോട്ടും ശശി തരൂരും മല്‍സര രംഗത്തുണ്ടാകുമെന്ന വാര്‍ത്തകള്‍. അതിനിടെ മറ്റൊരു വാര്‍ത്ത കൂടി വന്നിരിക്കുന്നു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകണം എന്ന് ബിജെപിയും ആഗ്രഹിക്കുന്നുവത്രെ. രാഹുലാണ് ഞങ്ങളുടെ ട്രംപ് കാര്‍ഡ് എന്ന് അവര്‍ പറയുന്നു....

1

2013ലാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ഉപാധ്യക്ഷനായത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി അദ്ദേഹം അധ്യക്ഷനായി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോറ്റതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം പദവി രാജിവയ്ക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മറ്റു നേതാക്കളുടെ പിന്തുണ വേണ്ടത്ര ലഭിച്ചില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നുവത്രെ.

2

രാഹുല്‍ അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് വീണ്ടും ആവശ്യം ഉയര്‍ന്നെങ്കിലും അദ്ദേഹം ഗൗനിച്ചില്ല. ഈ വേളയില്‍ സോണിയ ഗാന്ധി പദവിയില്‍ തുടരുകയായിരുന്നു. ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരാള്‍ പ്രസിഡന്റാകട്ടെ എന്നാണ് രാഹുലിന്റെ നിലപാട്. ആരോഗ്യ കാരണങ്ങളാല്‍ പിന്‍മാറുമെന്ന് സോണിയ ഗാന്ധി നേരത്തെ സൂചന നല്‍കിയിരുന്നു.

3

കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തണമെങ്കില്‍ പാര്‍ട്ടിയില്‍ ജനാധിപത്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് ഒരു വിഭാഗം വാദിക്കുന്നു. ശശി തരൂര്‍ പ്രസിഡന്റ് പദവിയിലേക്ക് മല്‍സരിക്കുമെന്ന വാര്‍ത്തകളും വന്നിട്ടുണ്ട്. കപില്‍ സിബല്‍, ഗുലാം നബി ആസാദ് ഉള്‍പ്പെടെ പ്രമുഖര്‍ അടുത്തിടെ രാജിവച്ചത് കോണ്‍ഗ്രസില്‍ ഉള്‍പ്പോര് ശക്തമാണ് എന്നതിന് തെളിവാണ്.

4

അശോക് ഗെഹ്ലോട്ട് അധ്യക്ഷനാകണം എന്നാണ് സോണിയ ഗാന്ധിയുടെ താല്‍പ്പര്യം. ഡല്‍ഹിയിലെത്തി സോണിയ ഗാന്ധിയുമായി അദ്ദേഹം അടുത്തിടെ ചര്‍ച്ച നടത്തിയിരുന്നു. രാഹുല്‍ ഗാന്ധി തന്നെ പദവി ഏറ്റെടുക്കണമെന്ന് ഗെഹ്ലോട്ട് പറയുന്നു. സല്‍മാന്‍ ഖുര്‍ഷിദിന്റെ അഭിപ്രായവും അതുതന്നെയാണ്. ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസും ഈ ആവശ്യം മുന്നോട്ട് വച്ചിരിക്കുകയാണ്.

5

രാഹുല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനാകണം എന്ന് ബിജെപി നേതാക്കളും പറയുന്നു എന്നതാണ് വിചിത്രം. രാഹുല്‍ ശക്തനല്ലെന്നും പാര്‍ട്ടിയെ ഐക്യത്തോടെ നയിക്കാന്‍ അദ്ദേഹത്തിന് സാധിക്കില്ലെന്നും ബിജെപി കരുതുന്നു. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് കൂടുതല്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയും അത് തങ്ങള്‍ക്ക് നേട്ടമാകുമെന്നും ബിജെപി കരുതുന്നു. പരിഹാസ രൂപേണയാണ് ബിജെപി നേതാക്കളുടെ പ്രതികരണം.

6

കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയിലെത്തിയ വ്യക്തിയാണ് ഹിമന്ത ബിശ്വ ശര്‍മ. ഇന്ന് അദ്ദേഹം അസം മുഖ്യമന്ത്രിയാണ്. കോണ്‍ഗ്രസിനെതിരെ ശക്തമായ ആക്രമണം നടത്തുന്ന വ്യക്തിയുമാണ്. രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനായാല്‍ ബിജെപിക്ക് ജയം എളുപ്പമാകുമെന്ന് അദ്ദേഹം പരിഹസിക്കുന്നു. രാഹുലിന് പക്വത കുറവാണ്. പ്രവചനത്തിന് അതീതമാണ് അദ്ദേഹത്തിന്റെ നീക്കങ്ങള്‍. രാഹുലാണ് ബിജെപിയുടെ ഐശ്വര്യമെന്നും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

ട്രാന്‍സ്പരന്റ് ഡ്രെസില്‍ ഗ്ലാമറസ് പോസുമായി അദിതി; വൈറല്‍ ചിത്രങ്ങള്‍

7

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകുന്നതാണ് ഞങ്ങള്‍ക്ക് ഗുണം ചെയ്യുകയെന്ന് യുവമോര്‍ച്ച ദേശീയ സെക്രട്ടറി തജീന്ദര്‍ പാല്‍ സിങ് ബഗ്ഗയും പറയുന്നു. സമാനമായ രീതിയില്‍ തന്നെയാണ് എഎപി വക്താവ് രാഘവ് ഛദ്ദ പ്രതികരിച്ചത്. 2013ന് ശേഷം കോണ്‍ഗ്രസിന് തുടര്‍ച്ചയായ പരാജയവും ബിജെപിക്ക് വലിയ ഉയര്‍ച്ചയുമാണുണ്ടായത്. രാജ്യം ഭരിച്ചിരുന്ന കക്ഷി 2014ലെ തിരഞ്ഞെടുപ്പില്‍ 44 സീറ്റിലേക്ക് കൂപ്പുകുത്തുകയായിരുന്നു. 2019ല്‍ 52 സീറ്റേ കിട്ടിയുള്ളൂ. ഇതിനിടയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് തിളങ്ങാന്‍ സാധിച്ചില്ല. ഒട്ടേറെ പ്രമുഖരായ നേതാക്കള്‍ രാജിവയ്ക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+