Get Updates
Get notified of breaking news, exclusive insights, and must-see stories!

അമിത് ഷാ അടക്കം 3 കേന്ദ്ര മന്ത്രിമാര്‍ നിരീക്ഷകര്‍, ഹോളിക്ക് ശേഷം സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി

ദില്ലി: നാല് സംസ്ഥാനങ്ങളിലെ ഗംഭീര വിജയത്തിന് പിന്നാലെ സര്‍ക്കാരുണ്ടാക്കാനുള്ള നീക്കം ശക്തമാക്കി ബിജെപി. നാല് സംസ്ഥാനങ്ങളിലേക്ക് നിരീക്ഷകരായി കേന്ദ്ര മന്ത്രിമാര്‍ തന്നെയെത്തും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസും ഉത്തര്‍പ്രദേശിലെ നിരീക്ഷകരായി നിയമിച്ചു. യുപിയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള നീക്കങ്ങള്‍ക്ക് ഇവര്‍ നേതൃത്വം നല്‍കും. പുതുമുഖങ്ങളെ അടക്കം തിരഞ്ഞെടുക്കുന്നതില്‍ ഇവര്‍ക്ക് നിര്‍ണായക റോളുണ്ടാവും. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി എത്തുമെന്ന് ഉറപ്പായിട്ടുണ്ട്. യുപിയില്‍ ജാതി സമവാക്യം കൃത്യമായി കൊണ്ടുവന്നുള്ള സര്‍ക്കാരുണ്ടാക്കാനാണ് പ്രമുഖരെ തന്നെ സംസ്ഥാനത്തേക്ക് അയച്ചിരിക്കുന്നത്.

1

അതേസമയം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനും മുതിര്‍ന്ന ബിജെപി നേതാവ് മീനാക്ഷി ലേഖിക്കും ഉത്തരാഖണ്ഡിന്റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. ഇവര്‍ അവിടെ കേന്ദ്ര നിരീക്ഷകരാകും. ധനമന്ത്രി നിര്‍മലാ സീതാരാമന്‍, കിരണ്‍ റിജിജു എന്നിവരാണ് മണിപ്പൂരിലെ നിരീക്ഷകര്‍. ഗോവയില്‍ കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമറിനെയും, മൃഗസംരക്ഷണ വകുപ്പ് സഹമന്ത്രി എല്‍ മുരുഗനെയുമാണ് നിരീക്ഷകരായി നിയോഗിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ തന്നെ ഇവര്‍ക്ക് അനുവദിച്ചിരിക്കുന്ന സംസ്ഥാനങ്ങളില്‍ നിരീക്ഷകരെത്തും. എല്ലാ സംസ്ഥാനങ്ങളിലും ആശയക്കുഴപ്പും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

യുപിയില്‍ മുഖ്യമന്ത്രിയെ തീരുമാനിച്ചെങ്കിലും ആരെ ഉപമുഖ്യമന്ത്രിയാക്കണമെന്ന കാര്യത്തില്‍ ഇപ്പോഴും ചര്‍ച്ചകള്‍ നടക്കുകയാണ്. ദളിത് ഉപമുഖ്യമന്ത്രി വരുമെന്ന സൂചന കേന്ദ്രം നല്‍കുന്നുണ്ട്. കേശവ് പ്രസാദ് മൗര്യയെ വീണ്ടും സഭയിലേക്ക് കൊണ്ടുവരുന്ന കാര്യത്തിലും സസ്‌പെന്‍സുണ്ട്. മണിപ്പൂരില്‍ പുതിയ എംഎല്‍എമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ഗോവയില്‍ നാളെയാണ് സത്യപ്രതിജ്ഞ ചടങ്ങ്. എന്നാല്‍ ഈ രണ്ടിടത്തും മുഖ്യമന്ത്രിയാരാണെന്ന് തീരുമാനിച്ചിട്ടില്ല. ഉത്തരാഖണ്ഡിലും മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിച്ചിട്ടില്ല. ഇവിടെ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധമി തോറ്റതാണ് ബിജെപിക്ക് തിരിച്ചടിയായത്. ഗോവയില്‍ നിരവധി പേരാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി കാത്തിരിക്കുന്നത്.

ഗോവയിലെ ബിജെപി അധ്യക്ഷന്‍ സദാനന്ദ് സേട്ട് താനാവഡെ ഹോളിക്ക് ശേഷം പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ച് 18നാണ് ഹോളി. മറ്റ് മൂന്ന് സ്ഥലത്തും അന്ന് തന്നെ നടക്കുമെന്ന് ചില നേതാക്കള്‍ സൂചിപ്പിക്കുന്നു. അതേസമയം ഗോവയില്‍ പ്രമോദ് സാവന്തിന് വെല്ലുവിളിയായി പ്രമുഖ നേതാക്കള്‍ മുഖ്യമന്ത്രി പദം ആവശ്യപ്പെടുന്നുണ്ട്. ഉത്തരാഖണ്ഡിലും ഒന്നിലധികം പേരുകളുണ്ട്. മണിപ്പൂരില്‍ ബിരേന്‍ സിംഗിനെ എല്ലാവരും പിന്തുണയ്ക്കാതെ ഇരിക്കുന്നതാണ് മുഖ്യമന്ത്രി സ്ഥാനം വൈകാന്‍ കാരണം. അതേസമയം പാര്‍ട്ടിക്കുള്ളില്‍ നേതൃത്വത്തെ ചൊല്ലി പ്രശ്‌നങ്ങളില്ലെന്ന് സദാനന്ദ് സേട്ട് പയുന്നു. നിലവില്‍ യോഗി ആദിത്യനാഥിന് മാത്രമാണ് മുഖ്യമന്ത്രി സ്ഥാനം ഉറപ്പായിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+