യുപിയിൽ ബിജെപിക്ക് സീറ്റ് കുത്തനെ കുറയുമെന്ന് റിപബ്ലിക് ടിവി സർവ്വേ.. പഞ്ചാബിലും ഗോവയിലും തൂക്കുസഭ
ദില്ലി; ലോക്സഭ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന് വിശേഷിപ്പിക്കാവുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിന് ഇനി വെറും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ , ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ്. ഇതിൽ പഞ്ചാബ് ഒഴികെ മറ്റ് സംസ്ഥാനങ്ങളിലെല്ലാം ബി ജെ പിയാണ് ഭരണത്തിൽ.
ഇക്കുറിയും പഞ്ചാബ് ഒഴികെ മറ്റ് ഇടങ്ങളിൽ ഭരണം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി. അതേസമയം യുപിയിൽ ഉൾപ്പെടെ കനത്ത വെല്ലുവിളിയാകും പാർട്ടി നേരിടേണ്ടി വരികയെന്നാണ് റിപബ്ലിക്ക് ടിവി സർവ്വേ പ്രവചിക്കുന്നത്.

ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന ഉത്തർപ്രദേശിൽ ഇക്കുറി കടുത്ത മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. 2017 ൽ 312 സീറ്റുകൾ നേടിയായിരുന്നു ബി ജെ പി ഭരണം പിടിച്ചത്. എന്നാൽ ഇക്കുറി സീറ്റുകളിൽ വലിയ കുറവുണ്ടാകുമെന്നാണ് റിപബ്ലിക് ടിവി-പി-മാർക്ക് സർവ്വേ പ്രവചിക്കുന്നത്. 252സീറ്റാണ് ബി ജെ പിക്ക് സാധ്യത കൽപ്പിക്കുന്നത്. സമാജ്വാദ് പാർട്ടി 11 മുതൽ 131 സീറ്റ് വരെ നേടി രണ്ടാമത് എത്തുമെന്ന് സർവ്വേ പറയുന്നു.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 19 സീറ്റ് നേടിയ ബി എസ് പിക്ക് 8-16 സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്. 7 സീറ്റ് നേടിയ കോൺഗ്രസിന് ഇക്കുറി 3 മുതൽ 9 സീറ്റുകൾ വരെയാണഅ പ്രവചനം. മറ്റ് പാർട്ടികൾക്ക് നാല് സീറ്റുകളും പ്രവചിക്കുന്നുണ്ട്.

ഇന്ത്യ ടിവി-ഗ്രൗണ്ട് സീറോ റിസർച്ച് നടത്തിയ സർവ്വേയിലും ബി ജെ പി വിജയം പ്രവചിക്കുന്നുണ്ട്. എന്നാൽ 230-235 സീറ്റുകൾ (39.32 ശതമാനം വോട്ടുകൾ) മാത്രമാണ് പ്രവചനം. എസ് പിക്ക് സീറ്റുകളിൽ മൂന്നിരട്ടി വർധനവും സർവ്വേ പറയുന്നു. 160-165 (36.2 ശതമാനം) വരെയാണ് സർവ്വേ പ്രവചനം.

റിപ്പബ്ലിക് ടിവി-പി-മാർക് സർവേ അനുസരിച്ച്, 37.8 ശതമാനം വോട്ടുകളോടെ 50-56 സീറ്റുകളുമായി ആം ആദ്മി പാർട്ടി പഞ്ചാബിൽ ഏറ്റവും വലിയ ഒറ്റകക്ഷിയാകും. കോൺഗ്രസിന് 35.1 ശതമാനം വോട്ട് ലഭിക്കും. 42- 48 സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്. അകാലിദളിന് 13-17 സീറ്റുകളും ബിജെപി സഖ്യത്തിന് 1-3 സീറ്റുകളും (5.7 ശതമാനം) ലഭിക്കുമെന്ന് സർവേ വ്യക്തമാക്കുന്നു.

കോൺഗ്രസും ബി ജെ പിയും മാറി മാറി ഭരിക്കുന്ന ഉത്തരാഖണ്ഡിൽ കോൺഗ്രസ് ഇത്തവണയും നിരാശപ്പെടുമെന്നും സർവ്വേ പറയുന്നു. സംസ്ഥാനത്ത് പതിവ് വെച്ച് ഇക്കുറി കോൺഗ്രസ് ആണ് ഭരണത്തിലേറേണ്ടത്. എന്നാൽ കോൺഗ്രസിന് 25 മുതൽ 31 സീറ്റുകൾ വരെയാണ് സർവ്വേ പ്രവചിക്കുന്നത്. 60 അംഗ സഭയിൽ 36 മുകൽ 42 സീറ്റുകൾ വരെയാണ് ബി ജെ പിക്ക് പ്രവചിക്കുന്നത്. 2017 ൽ ബി ജെ പിക്ക് 56 സീറ്റായിരുന്നു ലഭിച്ചത്. ഇത്തവണ ആം ആദ്മിക്ക് 2 സീറ്റുകൾ സർവ്വേ പ്രവചിക്കുന്നുണ്ട്.
Recommended Video

മണിപ്പൂരും ബി ജെ പി നിലനിർത്തുമെന്നാണ് സർവ്വേ ഫലം. ഇവിടെ 31 മുതൽ 37 വരെ സീറ്റുകളാണ് പാർട്ടിക്ക് സാധ്യത കൽപ്പിക്കുന്നത്. കോൺഗ്രസിന് 13 മുത്‍ 19 സീറ്റുകളും എൻ പി പിക്ക് 3-9 , എൻ പി എഫ് 1-5 എന്നിങ്ങനെയാണ് പ്രവചനം. അതേസമയം തീരദേശ സംസ്ഥാനമായ ഗോവയിൽ തൂക്കുസഭയാണ് സർവ്വേ പ്രവചിക്കുന്നത്. ബിജെപിക്ക് 16-20 സീറ്റുകൾ വപെയും കോൺഗ്രസിന് 9-13 വരെ സീറ്റുകളുമാണ് പ്രവചിക്കുന്നത്. കന്നി പോരാട്ടത്തിനിറങ്ങിയ തൃണമൂലിന് ഒന്ന് മുതൽ 5 സീറ്റുകൾ വരേയും ആം ആദ്മിക്ക് 4-8 സീറ്റുകൾ വരേയും പ്രവചിക്കുന്നുണ്ട്.












Click it and Unblock the Notifications