രാഹുലിന്റെ അമേഠി പിടിച്ചു, ഇനി ഭവാനിപൂര്‍, 5 കൊല്ലം കൊണ്ട് ബംഗാളും, ജയന്റ് കില്ലറെ ഇറക്കി ബിജെപി
കൊല്‍ക്കത്ത: ബംഗാളില്‍ ഗിയര്‍ മാറ്റി പുതിയ കളിക്കൊരുങ്ങി ബിജെപി. രാഹുല്‍ ഗാന്ധിയുടെ കോട്ട തന്നെ തകര്‍ത്തെറിഞ്ഞ ജയന്റ് കില്ലറാണ് ഇനി ബംഗാളില്‍ പുതുതായി വരാന്‍ പോകുന്നത്. അടിമുടി മാറ്റങ്ങളാണ് ഒരുങ്ങുന്നത്. എന്നാല്‍ പലതും പുറത്തുവിടാനും ബിജെപി തയ്യാറല്ല. മമതാ ബാനര്‍ജിയെ മുഖ്യ ശത്രുവായി പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപി. അതുകൊണ്ടാണ് പുതിയ നീക്കം. ബംഗാളില്‍ ബിജെപിയുടെ അണിയറ നീക്കങ്ങള്‍ കുറിച്ച് അറിയാം.
ആ രക്തസാക്ഷിത്വത്തിന് 30 വയസ്; രാജ്യം രാജീവ് ഗാന്ധി ഓര്‍മയില്‍- ചിത്രങ്ങള്‍ കാണാം

ബംഗാളിലെ തോല്‍വി
ബംഗാളിലെ തോല്‍വി ബിജെപിയുടെ നേതൃത്വത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. കാരണം മുമ്പ് കോണ്‍ഗ്രസ് സര്‍ക്കാരുകളെ പലയിടത്തായി തകര്‍ത്തപ്പോള്‍ ഉണ്ടായിരുന്ന സാഹചര്യങ്ങളെല്ലാം ബംഗാളില്‍ ഉണ്ടായിരുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തിന് പറ്റിയ മണ്ണുമായിരുന്നു. കോണ്‍ഗ്രസിനെ തകര്‍ത്ത ശേഷം പ്രാദേശിക കക്ഷികളെ തേടിയിറങ്ങിയ ബിജെപിക്ക് രണ്ടാമത്തെ തോല്‍വിയായിരുന്നു ഇത്. നേരത്തെ ഒഡീഷയില്‍ തോറ്റിരുന്നു. അത് പക്ഷേ വലിയ വിഷയമായില്ല. ബംഗാളില്‍ കോടികള്‍ ചെലവിട്ട് ഗ്രാന്‍ഡ് ക്യാമ്പയിന്‍ നടത്തിയിട്ടും ബിജെപി വീണു.

വിജയ് വര്‍ഗീയ പുറത്തേക്ക്
ബിജെപിയെ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 18 സീറ്റിലേക്ക് നയിച്ചത് കൈലാഷ് വിജയ് വര്‍ഗീയയുടെ മിടുക്കാണ്. അദ്ദേഹത്തെയാണ് ഇപ്പോള്‍ മാറ്റി നിര്‍ത്തുന്നത്. പകരം ടീമിനെ ആകെ മാറ്റുകയാണ് അമിത് ഷാ. സുവേന്ദു അധികാരിയെയും ദിലീപ് ഘോഷിനെയുമൊക്കെ തുടര്‍ച്ചയായി വിശ്വസിക്കുന്നത് സംഘടനാ ദൗര്‍ബല്യത്തിന് കാരണമാകുമെന്നാണ് അമിത് ഷാ കരുതുന്നത്. അതുകൊണ്ടാണ് മാറ്റം.

ജയന്റ് കില്ലര്‍ എത്തും
ബിജെപി ജയന്റ് കില്ലര്‍ സ്മൃതി ഇറാനിയെയാണ് ബംഗാളില്‍ പിടിക്കാനായി ഇറങ്ങുന്നത്. ആദ്യ ഘട്ടത്തില്‍ 70 സീറ്റിലേറെ നേടി ബിജെപി കരുത്ത് തെളിയിച്ച് കഴിഞ്ഞു. 2026 ബംഗാള്‍ പിടിക്കാനായി അവരെ നിയോഗിക്കും. അതിന് കൃത്യമായ കാരണമുണ്ട്. 2014ല്‍ അമേഠിയില്‍ എട്ടുനിലയില്‍ പൊട്ടിയിരുന്നു സ്മൃതി. എന്നാല്‍ 2019 വരെ മണ്ഡലത്തില്‍ നിരന്തരമായി ഇടപെട്ട് പ്രവര്‍ത്തിച്ച സ്മൃതി അമേഠിയെന്ന കോണ്‍ഗ്രസ് കോട്ടയില്‍ കാവി കൊടി പാറിച്ചു. ഒടുവില്‍ രാഹുലിന് വയനാട്ടിലേക്ക് ചുരം കയറേണ്ട അവസ്ഥ വരെയെത്തിച്ചു.

ദീദിക്ക് നേര്‍ക്കുനേര്‍
ദീദിയെ നേരിടാന്‍ സ്മൃതി തന്നെയാണ് പറ്റിയ നേതാവെന്ന് അമിത് ഷാ കരുതുന്നു. ഇനിയുള്ള ദിവസം പോരാട്ടങ്ങളുടേതാക്കാനാണ് സ്മൃതിക്കുള്ള നിര്‍ദേശം. ഒരിടത്ത് നിയോഗിച്ചാല്‍ കഠിനാധ്വാനത്തിലൂടെ ആ മണ്ഡലം പിടിക്കുക എന്നതാണ് സ്മൃതിയുടെ രീതി. ഭവാനിപൂരില്‍ മമതയെ വീഴ്ത്താനായി സ്മൃതിയെ ഉടന്‍ തന്നെ നിയോഗിച്ചേക്കും. മമത വീണ്ടും മുഖ്യമന്ത്രിയാവാന്‍ ജനവിധി തേടുന്നത് ഭവാനിപ്പൂരില്‍ നിന്നാണ്. സ്ത്രീകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ കുടുംബ വോട്ടുകള്‍ ഭിന്നിച്ച് പോകുമെന്ന ഭയവും ബിജെപിക്ക് ഉപേക്ഷിക്കാം.

കട്ട ലോക്കലാണ്
ബിജെപി നേതാക്കളില്‍ ആര്‍ക്കും ബംഗാളി അറിയില്ലായിരുന്നു. ബംഗാളിലെ തോല്‍വിക്ക് പ്രധാന കാരണവും അതായിരുന്നു. അമേഠിയില്‍ ഏറ്റവും സാധാരണക്കാരുമായി ഇടപഴകിയ ജയം നേടിയ സ്മൃതിക്ക് ബംഗാളില്‍ അത് എളുപ്പമാവും. സ്ത്രീകള്‍ കൂട്ടത്തോടെ ഇത്തവണ മമതയ്ക്ക് വോട്ടു ചെയ്തിരുന്നു. അത് ഭിന്നിക്കാന്‍ ഇറാനിക്ക് സാധിക്കും. ബംഗാളിലെ പ്രാദേശിക നേതൃത്വവുമായി അടുപ്പമുണ്ടാക്കാനും, കേന്ദ്ര ഭരണവും സഹായിക്കും. സ്മൃതി വരുന്നതോടെ മമതയുടെ ബംഗാള്‍ പോര്‍ക്കളമായി മാറുമെന്ന് ഉറപ്പായി.
ഹോട്ട് ലൂക്കില്‍ മൃദുല ഭാസ്കര്‍, ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications