ഹരിയാനയില്‍ കര്‍ഷക സമരത്തിനിടെ ബിജെപി എംപിയുടെ കാര്‍ തല്ലിത്തകര്‍ത്തു, രണ്ട് പേര്‍ അറസ്റ്റില്‍
ദില്ലി: ഹരിയാനയില്‍ കര്‍ഷക സമരത്തിനിടെ ബിജെപിയുടെ എംപിയുടെ വാഹനം അടിച്ചുതകര്‍ത്ത് അക്രമികള്‍. ഹരിയാനയിലെ ഹിസാര്‍ ജില്ലയിലാണ് സംഭവം. ബിജെപിയുടെ രാം ചന്ദര്‍ ജാങ്ക്ര കര്‍ഷകരെ സന്ദര്‍ശിക്കാനായി എത്തിയതായിരുന്നു. എംപിയുടെ വാഹനം അക്രമികള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. കാറിന് മുകളിലേക്ക് അക്രമികള്‍ ലാത്തിയെറിഞ്ഞു. കാറിന്റെ ഗ്ലാസിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആര്‍ക്കും പരിക്കൊന്നും പറ്റിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇക്കാര്യം എംപിയെയും അറിയിച്ചിട്ടുണ്ട്. കര്‍ഷക സമരത്തിനിടെ ഇടയ്ക്കിടെയുണ്ടാവുന്ന അനിഷ്ട സംഭവങ്ങളില്‍ കര്‍ഷകരും സര്‍ക്കാരും നിരാശരാണ്.

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെയാണ് കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്. മനോഹര്‍ ലാല്‍ ഖട്ടാറും അവരെ പിന്തുണയ്ക്കുന്ന ജെജെപിയും ഇതില്‍ നിരാശരാണ്. രാമചന്ദര്‍ ജാഗ്ര ഹിസാറിലെ നര്‍നോണ്ടിലേക്കുള്ള യാത്രയിലേക്കായിരുന്നു. ഇവിടേക്കുള്ള വഴിയെല്ലാം കര്‍ഷകര്‍ തടഞ്ഞു. കരിങ്കൊടി കാണിച്ചായിരുന്നു തടഞ്ഞത്. പിന്നീട് പോലീസ് എത്തിയാണ് ഈ വഴിയിലൂടെ എംപിക്ക് പോകാനായത്. അതേസമയം തന്നെ കൊല്ലാനുള്ള ശ്രമമാണ് നടന്നതെന്ന് എംപി പറയുന്നു. കാര്‍ഷിക മേഖലയിലെ തന്റെ പരിപാടികള്‍കഴിഞ്ഞ ശേഷം മറ്റൊരിടത്തേക്ക് താന്‍ പോവുകയായിരുന്നുവെന്ന് എംപി പറയുന്നു.
പോകുന്ന വഴിക്കാണ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത്. കുറച്ച് അക്രമികള്‍ ചേര്‍ന്ന് എന്റെ വണ്ടിക്ക് നേരെ ലാത്തിയെറിഞ്ഞു. അതിന് എന്തൊക്കെയോ കേടുപാടുകള്‍ സംഭവിച്ചു. ഭാഗ്യവശാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഹരിയാന ഡിജിപിയുമായും എസ്പിയുമായെല്ലാം ഞാന്‍ സംസാരിച്ചു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഞാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇത് തന്നെ വധിക്കാനുള്ള ശ്രമം തന്നയായിരുന്നുവെന്നും രാംചന്ദര്‍ ജാങ്ക്ര പറഞ്ഞു. സംഭവം നടക്കുമ്പോള്‍ കാറിന്റെ പിന്‍സീറ്റിലായിരുന്നു എംപി ഇരുന്നിരുന്നത്. നര്‍വാനയിലും ഉച്ചാനയിലും തനിക്ക് രണ്ട് പരിപാടികള്‍ കൂടി പങ്കെടുക്കാന്‍ ഉണ്ടായിരുന്നതായും എംപി പറയുന്നു.
തന്റെ കാറില്‍ കേടുപാടുകള്‍ സംഭവിച്ചത് കാരണം ആ രണ്ട് പരിപാടികളും ഉപേക്ഷിക്കേണ്ടി വന്നുവെന്നും എംപി വ്യക്തമാക്കി. താന്‍ ഒരു സാമൂഹിക പരിപാടിയിലാണ് പങ്കെടുത്തത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയായിരുന്നില്ലെന്നും എംപി പറയുന്നു. കര്‍ഷകര്‍ ഇത്തരം പരിപാടികളെയും എതിര്‍ക്കാന്‍ തുടങ്ങിയോ എന്നും ജാങ്ക്ര ചോദിക്കുന്നു. അതേസമയം നേരത്തെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക റാലിയിലേക്ക് വാഹനം ഓടിച്ച് കയറ്റിയത് അടക്കം അടുത്തിടെ അനിഷ്ട സംഭവങ്ങളാണ് കൂടുതലായി കര്‍ഷക സമരത്തില്‍ നടന്നത്. എന്നാല്‍ കാര്‍ഷിക നിയമം എന്ത് വന്നാലും നടപ്പാക്കുമെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ബിജെപിയില്‍ നിന്ന് തന്നെ ഇതിനെതിരെ എതിര്‍പ്പുയരുന്നുണ്ട്.












Click it and Unblock the Notifications