Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷ്യം മുസ്ലീം വോട്ടുകൾ; ഉത്തർപ്രദേശിൽ പ്രത്യേക പദ്ധതിയുമായി ബിജെപി

ലഖ്നൗ; യു പി നിയമസഭ തിരഞ്ഞെടുപ്പിന് ഇനി വെറും മാസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഒരു വശത്ത് ഭരണ തുടർച്ച നേടുമെന്ന് ബി ജെ പി നേതൃത്വം അവകാശപ്പെടുമ്പോഴും പാർട്ടി ക്യാമ്പിൽ കടുത്ത ആശങ്ക നിലനിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. കൊവിഡ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ശക്തമാണ്. പ്രബല സമുദായമായ ബ്രാഹ്മണ വിഭാഗം ഉൾപ്പെടെ ബി ജെ പിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ എല്ലാ വിഭാഗങ്ങളുടേയും പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം. ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യം വെച്ച് പ്രത്യേക പരിപാടികളും ബി ജെ പി സംസ്ഥാനത്ത് ആസൂത്രണം ചെയ്തിട്ടുണ്ട്. വിശദമായി വായിക്കാം

'ഇത് കൊറിയൻ രാജകുമാരി';മഞ്ജു വാര്യരുടെ പുതിയ ലുക്കും വൻ വൈറൽ..'മധുരപ്രതികാരം എന്ന് കേട്ടിട്ടേയുള്ളൂ'

1


2017 ൽ 403 അംഗ നിയമസഭയിൽ 325 ഓളം സീറ്റുകൾ നേടാൻ ബി ജെ പിക്ക് സാധിച്ചിട്ടുണ്ട്. ഇക്കുറി 360 വരെ സീറ്റുകൾ നേടുമെന്നാണ് പാർട്ടിയുടെ അവകാശ വാദം. കോൺഗ്രസും സമാജ്വാദി പാർട്ടിയും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾക്ക് യാതൊരു ചലനവും ഇത്തവണയും ഉണ്ടാക്കാൻ സാധിക്കില്ലെന്നും ബി ജെ പി വെല്ലുവിളിക്കുന്നുണ്ട്. എന്നീൽ ലഖീംപൂർ ഖേരി ഉൾപ്പെടെയുള്ള വിഷയങ്ങൾ ബി ജെ പിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്ന് നേതാക്കൾ തന്നെ സമ്മതിക്കുന്നു. ഈ സാഹചര്യത്തിൽ ഉത്തർ പ്രദേശിലെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദു വോട്ടുകൾ മാത്രമല്ല ന്യൂനപക്ഷ വോട്ടുകളും കൂടി ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾ നടപ്പാക്കണമെന്ന നിർദ്ദേശമാണ് ദേശീയ നേതൃത്വം നൽകിയിരിക്കുന്നത്.

2


മന്ത്രിമാരോടും എംഎൽഎമാരോടും പാർട്ടി പ്രവർത്തകരോടും വിവിധ പരിപാടികളിലൂടെ ന്യൂനപക്ഷ വോട്ടുകൾ നേടിയെടുക്കണമെന്നതാണ് നിർദ്ദേശം. ഇതിനായി വിദ്യാഭ്യാസം , കൊമേഴ്സ് എന്നീ വിഷയങ്ങളിൽ പ്രത്യേക കോൺഫറൻസുകളും സെമിനാറുകളും നടത്തണമെന്ന നിർദ്ദേശവും നേതൃത്വം നൽകുന്നു. യു പിയിലെ മൊത്തം ജനസംഖ്യയുടെ 19 ശതമാനത്തോളം മുസ്‌ലിംകളാണ്. 2017-ൽ നേരിയ വ്യത്യാസത്തിൽ പരാജയപ്പെട്ട ന്യൂനപക്ഷ സമുദായത്തിന് ആധിപത്യമുള്ള മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബി ജെ പി തിരുമാനം. ഇതിനായി കഴിഞ്ഞ 7 വർഷത്തിനിടയിൽ മോദി സർക്കാർ ന്യൂനപക്ഷ വിഭാഗങ്ങൾക്കായി നടപ്പാക്കിയ പദ്ധതികൾ ഉയർത്തിക്കാട്ടും.പ്രത്യേകിച്ച് മികച്ച വിദ്യാഭ്യാസം നൽകാൻ കൊണ്ട നടപടികളും വ്യാപാര മേഖലയിൽ നടപ്പാക്കിയ പദ്ധതികളേയും സംബന്ധിച്ച്.

3


ഉത്തർപ്രദേശ് പോലുള്ള തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ പ്രത്യേക ഊന്നൽ നൽകി, ന്യൂനപക്ഷ ക്ഷേമത്തിനായി മോദി സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് ബോധവത്കരിക്കുന്നതിന് രാജ്യവ്യാപകമായി പ്രചാരണം നടത്തുമെന്ന് ബിജെപി ന്യൂനപക്ഷ മോർച്ച ദേശീയ പ്രസിഡന്റ് ജമാൽ സിദ്ദിഖി പറഞ്ഞു.ബ്ലോക്ക്, ജില്ലാ തലം മുതൽ മന്ത്രിമാർ വരെയുള്ള നേതാക്കൾ മുസ്ലീങ്ങളുമായി അനൗപചാരികമായി ചർച്ചകൾ ആരംഭിക്കും. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും. ഇതെല്ലാം സമൂഹത്തിന് നല്ല സന്ദേശം പകരും, ബിജെപി നേതാക്കൾ പറഞ്ഞു. മുത്തലാഖ് നിർത്തലാക്കിയാക്കിയത് ഉൾപ്പെടെ നിരവധി കാര്യങ്ങൾ സമുദായത്തിന് വേണ്ടി മോദി സർക്കാർ നടപ്പാക്കിയിട്ടുണ്ട്. വീട് വീടാന്തരം കയറി ഇറങ്ങി ഇക്കാര്യങ്ങൾ സമുദായാംഗങ്ങളെ ബോധ്യപ്രെടുത്തും, സിദ്ധിഖി പറഞ്ഞു.

4


ഓരോ മണ്ഡലങ്ങളിലും കുറഞ്ഞത് 5000 പ്രവർത്തകരെ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നും കണ്ടെത്താനുള്ള നടപടികൾ ന്യൂനപക്ഷ മോർച്ചയുടെ നേതൃത്വത്തിൽ നടപ്പാക്കും. ഇതിനായി 50 കുടുംബങ്ങളുമായി സമ്പർക്കം പുലർത്തുന്നതിന് ഓരോ നിയമസഭാ മണ്ഡലത്തിലും 100 പേർക്ക് ചുമതല നൽകിയിട്ടുണ്ട്. മുസ്ലീം സമുദായത്തിന്റെ ഉന്നമനത്തിനായുള്ള മോദി സർക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ച് ബിജെപി പ്രവർത്തകരെ ബോധവൽക്കരിക്കുന്നതിന് പ്രവർത്തകർക്ക് പരിശീലനം നൽകും. പരീശീലനം ലഭിച്ച നേതാക്കളെ ഉത്തർപ്രദേശ്, ഗോവ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ പ്രചരണത്തിന് അയക്കാനും നേതൃത്വം തിരുമാനം കൈക്കൊണ്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+