യുപി കൈവിടില്ലെന്ന് ഉറപ്പിച്ച് ബിജെപി: 7 പ്രാദേശിക പാര്‍ട്ടികളുമായി സഖ്യം രൂപീകരിക്കുന്നു
ലഖ്നൗ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതാണ് ഉത്തര്‍പ്രദേശ്. കഴിഞ്ഞ തവണ നേടിയ വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രമല്ല, സീറ്റുകളുടെ എണ്ണം കുറഞ്ഞാല്‍ തന്നെ അത് വലിയ തോതില്‍ ചര്‍ച്ചയാവുകയും ചെയ്യും. പരാജയമാണ് നേരിടുന്നതെങ്കില്‍ അത് ദേശീയ തലത്തില്‍ തന്നെ ബിജെപിക്ക് കടുത്ത തിരിച്ചടി നല്‍കുകയും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന രാഷ്ട്രപ്രതി തിരഞ്ഞെടുപ്പിനെ പോലും സ്വാധീനിക്കുകയും ചെയ്യും.
അതുകൊണ്ട് തന്നെ ഉത്തര്‍പ്പദേശ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ വളരെ തന്ത്രപരമായ നീക്കമാണ് ബിജെപി നടത്തുന്നത്. ദേശീയ നേതൃത്വം തന്നെ സംസ്ഥാന തിരഞ്ഞെടുപ്പിന് നേരിട്ട് നേതൃത്വം കൊടുക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.

2017 ലേത് പോലെ തന്നെ സാമുദായിക സമവാക്യങ്ങളിലൂന്നി തന്നെയാണ് ബി ജെ പി ഇത്തവണയും തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നത്. അതിന്റെ ആദ്യ പടിയെന്നോണമാണ് ഉത്തർപ്രദേശിലുടനീളമുള്ള വ്യത്യസ്ത ജാതി ഗ്രൂപ്പുകളെ പ്രതിനിധീകരിക്കുന്ന ഹിസ്ദാരി മോര്‍ച്ചയുമായി ബിജെപി തുടങ്ങിവെച്ച ചര്‍ച്ചകള്‍. 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനം ഭരിക്കുന്ന ബിജെപിയുമായി കൈകോർക്കാനാണ് സംഘടനയും ആഗ്രഹിക്കുന്നത്.
അങ്ങ് ചെങ്കോട്ടയില്‍ എത്തിയാലും ഫോട്ടോ ഷൂട്ട്: വൈറലായി റിതു മന്ത്രയുടെ പുതിയ ചിത്രങ്ങള്‍

മുൻ സഖ്യകക്ഷിയായ സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടിയുടെ (എസ് ബി എസ് പി) നേതാവ് രാജ്ഭർ കഴിഞ്ഞ മാസം സമാജ്‌വാദി പാർട്ടിയുമായുള്ള സഖ്യം പ്രഖ്യാപിച്ചതോടെയാണ് ബി ജെ പി സംസ്ഥാനത്തെ ചെറിയ പാർട്ടികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയത്. വിവിധ ഗ്രൂപ്പുകൾക്കിടയിൽ ജാതി ആഭിമുഖ്യത്തിൽ സ്വാധീനമുള്ള ഏഴ് ചെറിയ പാർട്ടികളുമായി ബി ജെ പി ഇതിനോടകം സഖ്യം ഉറപ്പിച്ച് കഴിഞ്ഞു.

ബിന്ദ്, ഗദരിയ, കുംഹാർ, ധീവർ, കശ്യപ്, രാജ്ഭർ എന്നിവയുൾപ്പെടെ വിവിധ ഒബിസി ഗ്രൂപ്പുകളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് ഹിസ്സെദാരി മോർച്ചയുടെ. ഇവരില്‍ പലരും നേരത്തെ രാജ്ഭറിന്റെ ഭാഗിദാരി സങ്കൽപ് മോർച്ചയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരായിരുന്നു. 2022 ലെ തിരഞ്ഞെടുപ്പിനായി ഇവരുടെ നേതൃത്വത്തില്‍ രൂപീകരിച്ച സഖ്യത്തില്‍ അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മും ഉൾപ്പെട്ടിരുന്നു. എന്നാല്‍ ഈ സഖ്യ നീക്കം പിന്നീട് പൊളിയുകയായിരുന്നു.

സഖ്യം സാധ്യമായാല്‍ യുപി തെരഞ്ഞെടുപ്പിൽ ബി ജെ പിയിൽ നിന്ന് കുറഞ്ഞത് 15 സീറ്റെങ്കിലും പ്രതീക്ഷിക്കുന്നതായിട്ടാണ് ഹിസ്സെദാരി മോർച്ച കൺവീനർ കേവത് രാംധാനി മാധ്യമങ്ങളോട് പറഞ്ഞത്. "ഞങ്ങൾക്ക് വിവിധ ജാതികളുടെ പിന്തുണയുണ്ട്. യാദവ ഇതര ഒബിസികളിലും ദലിതുകളിലും ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ സഖ്യത്തിനായി അവരെ സമീപിക്കാൻ ഞങ്ങൾ തീരുമാനിച്ചു, "അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ മോർച്ചയ്ക്ക് ഒരു വലിയ അവസരം നൽകിയതിന് ബിജെപി നേതൃത്വത്തോട് ഞങ്ങൾ നന്ദിയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

ഭാരതീയ മാനവ് സമാജ് പാർട്ടി, ശോഷിത് സമാജ് പാർട്ടി, ഭാരതീയ സുഹേൽദേവ് ജനതാ പാർട്ടി, ഭാരതീയ സമതാ സമാജ് പാർട്ടി, മാനവിത് പാർട്ടി, പൃഥ്വിരാജ് ജനശക്തി പാർട്ടി, മുസാഹർ ആന്ദോളൻ മഞ്ച് എന്ന ഗരീബ് പാർട്ടി എന്നിവരാണ് സംഘടനയ്ക്ക് കീഴിയില്‍ ബിജെപിയുമായി സഖ്യം രൂപീകരിക്കാന്‍ പോവുന്നത്. നിഷാദുകളുടെ കൂട്ടത്തിൽ കണക്കാക്കപ്പെടുന്ന ഒബിസി ഗ്രൂപ്പായ ബൈൻഡ്സ് ആണ് പാർട്ടിയുടെ പ്രധാന ശ്രദ്ധാകേന്ദ്രം. കിഴക്കൻ യുപിയിൽ, പ്രത്യേകിച്ച് പ്രയാഗ്‌രാജ്, ജൗൻപൂർ, വാരണാസി, മിർസാപൂർ, സോൻഭദ്ര, ഗാസിപൂർ എന്നിവയുൾപ്പെടെ 10 ജില്ലകളിൽ ബൈൻഡുകൾക്ക് 6 ശതമാനം ജനസംഖ്യയുണ്ട്. ഈ ജില്ലകളിലെ മണ്ഡലങ്ങളില്‍ അവര്‍ക്ക് നിര്‍ണ്ണായക സ്വാധീനമാണുള്ളത്.

"കിഴക്കൻ യുപിയിലെ രാഷ്ട്രീയ സാഹചര്യം മാറ്റാൻ ആഗ്രഹിക്കുന്ന ബോംബെയിൽ നിന്ന് മടങ്ങിയെത്തിയ മനുഷ്യൻ" എന്നാണ് ഹിസ്സെദാരി മോർച്ച കൺവീനറായ അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. നേരത്തെ ഭാഗിദാരി സങ്കൽപ് മോർച്ചയിലുണ്ടായിരുന്ന കേവാത്ത് ഈ വർഷം ആദ്യമാണ് ഹിസ്സേദാരി മോർച്ച രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്. മുമ്പ് യുപിയിൽ ബിഎസ്പിയുടെയും എസ്പിയുടെയും പരമ്പരാഗത വോട്ടർമാരായിരുന്നു ബൈൻഡുകൾ. എന്നാൽ നിഷാദ് പാർട്ടിയുമായുള്ള ബിജെപിയുടെ സഖ്യത്തിന് ശേഷം അതില്‍ വലിയ ഇടിവ് വന്നെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications