നന്ദിഗ്രാമില്‍ ജയിക്കാന്‍ ബിജെപി നേതാവിനെ വിളിച്ച് മമത, ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് ബിജെപി!!
കൊല്‍ക്കത്ത: ബംഗാളില്‍ ജയിക്കാനായി മമത തങ്ങളുടെ സഹായം തേടുകയാണെന്ന് ബിജെപി. ഈസ്റ്റ് മിഡ്‌നാപൂരിലെ ബിജെപി നേതാവിനെ വിളിച്ച് നന്ദിഗ്രാമില്‍ സഹായം ആവശ്യപ്പെട്ടിരിക്കുകയാണ് മമത. ഇതിന്റെ ഓഡിയോ ക്ലിപ്പ് ബിജെപി പുറത്തുവിട്ടത്. ഈസ്റ്റ് മിഡ്‌നാപൂരിലെ ബിജെപിയുടെ വൈസ് പ്രസിഡന്റ് പ്രളായ് പാലിനെയാണ് മമത സ്വാധീനിക്കാന്‍ ശ്രമിച്ചത്. മമതയും പ്രളായും തമ്മിലുള്ള സംസാരത്തില്‍ സുവേന്ദു അധികാരിയെ വിട്ട് തൃണമൂല്‍ പാളയത്തിലേക്ക് വരാനായി മമത അദ്ദേഹത്തെ ക്ഷണിക്കുന്നുണ്ട്. നീ ചെറുപ്പക്കാരനാണ്. വളരെ ആക്ടീവായി പ്രവര്‍ത്തിക്കുന്ന പ്രളായ് തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കണമെന്നും മമത ക്ലിപ്പില്‍ ആവശ്യപ്പെടുന്നുണ്ട്.
പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം, ചിത്രങ്ങള്‍ കാണാം

മമതയെ പോലൊരു വ്യക്തി വിളിച്ചതില്‍ സന്തോഷമുണ്ടെന്നും പ്രളായ് മറുപടിയും നല്‍കി. തനിക്ക് അധികാരി കുടുംബത്തെ വഞ്ചിക്കാനാവില്ലെന്ന് അദ്ദേഹം മറുപടിയും നല്‍കി. അവര്‍ തന്നെയും തന്നെ പോലെയുള്ള മറ്റുള്ളവരെയും ദീര്‍ഘകാലം സംരക്ഷിച്ചിരുന്നു. സിപിഎമ്മിന്റെ പ്രവര്‍ത്തകര്‍ തന്നെ പലപ്പോഴും ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ അവരില്‍ നിന്നെല്ലാം രക്ഷിച്ചത് അധികാരി കുടുംബമായിരുന്നുവെന്നും പ്രളായ് പറയുന്നു. എന്നാല്‍ അവര്‍ തൃണമൂല്‍ പ്രവര്‍ത്തകരായിട്ടാണ് നിങ്ങളെ സഹായിച്ചതെന്നും, ബിജെപി പ്രവര്‍ത്തകരായിട്ടല്ലെന്നുമായിരുന്നു മമതയുടെ മറുപടി. സിപിഎമ്മില്‍ നിന്ന് നിന്നെ ഞാന്‍ രക്ഷിക്കാം. ബിജെപി സത്യസന്ധരാണെന്ന് നീ കരുതുന്നുണ്ടോ? താന്‍ പറഞ്ഞ കാര്യം പരിഗണിക്കണമെന്നും മമത ക്ലിപ്പില്‍ പറയുന്നുണ്ട്.
ക്ലിപ്പ് പുറത്തുവന്നതിന് പിന്നാലെ മമത തന്നെയാണ് തന്നെ വിളിച്ചതെന്നും, സഹായം ചോദിച്ചെന്നും പ്രളായ് പാല്‍ വെളിപ്പെടുത്തി. എന്നാല്‍ താനില്ലെന്ന് മമതയോട് തുറന്നുപറഞ്ഞുവെന്നും പാല്‍ പറഞ്ഞു. എന്നാല്‍ ഈ ശബ്ദ രേഖയുടെ ആധികാരികതയില്‍ സംശയമുണ്ടെന്ന് തൃണമൂല്‍ വക്താവ് കുനല്‍ ഘോഷ് പറഞ്ഞു. ഇനി ഇത് സത്യസന്ധമാണെങ്കിലും അതില്‍ യാതൊരു തെറ്റുമില്ല. പ്രളായ് പാല്‍ മുന്‍ തൃണമൂല്‍ പ്രവര്‍ത്തകനാണ് അദ്ദേഹത്തെ മമത വിളിച്ചത് മുന്‍ പാര്‍ട്ടി പ്രവര്‍ത്തകനെന്ന അര്‍ത്ഥത്തിലാണ്. മുന്‍ പ്രവര്‍ത്തകരെ എപ്പോള്‍ വേണമെങ്കിലും വിളിച്ച് സഹായം ആവശ്യപ്പെടാന്‍ മമതയ്ക്ക് അധികാരമുണ്ടെന്നും കുനാല്‍ ഘോഷ് പറഞ്ഞു.
ബിജെപിയുടെ നുണ ഫാക്ടറിയുടെ സംഭാവനയാണ് ഓഡിയോ ക്ലിപ്പെന്ന് തൃണമൂല്‍ എംപി സുഖേന്ദു ശേഖര്‍ റായ് പറഞ്ഞു. സിപിഎം നേതാവ് സുജന്‍ ചക്രവര്‍ത്തിയും ഇതിനെ ന്യായീകരിച്ചു. മമത അദ്ദേഹത്തെ ഫോണ്‍ ചെയ്തതില്‍ തെറ്റില്ല. എന്നാല്‍ ഗ്രൗണ്ട് സാഹചര്യങ്ങളെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് മമത പറയരുത്. എന്തുകൊണ്ട് നേതാക്കള്‍ തൃണമൂല്‍ നേതാക്കള്‍ ബിജെപി വിട്ടതെന്നും അറിയില്ലെന്ന് അവര്‍ പറയരുതെന്നും ചക്രവര്‍ത്തി പറഞ്ഞു. നന്ദിഗ്രാമില്‍ മമത തോല്‍ക്കുമെന്ന് തിരിച്ചറിഞ്ഞാണ് പ്രളായ് പാലിനെ അവര്‍ ഫോണ്‍ ചെയ്തതെന്ന് ദിലീപ് ഘോഷ് പറഞ്ഞു. ഭയമാണ് മമതയിലെന്ന് ബിജെപി നേതൃത്വവും പറഞ്ഞു.












Click it and Unblock the Notifications