യുപിയില്‍ ബിജെപി തന്നെ, പഞ്ചാബില്‍ കോണ്‍ഗ്രസ് വീഴും: രണ്ടിടത്ത് തൂക്കുസഭയെന്നും സർവേ
ദില്ലി: ഈ മാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഉത്തർപ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാറിന് ഭരണത്തുടർച്ച ലഭിച്ചേക്കുമെന്ന് പുതിയ സർവേ. അതേസമയം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് അധികാരമുള്ള പഞ്ചാബില്‍ അരവിന്ദ് കെജ്രിവാളിന്റെ എ എ പി ശക്തമായ മത്സരം കാഴ്ചവെക്കുമെന്നും സർവേ അഭിപ്രായപ്പെടുന്നു. പഞ്ചാബില്‍ അട്ടിമറിയാണ് സർവേപ്രവചനം. ഗോവയും മണിപ്പൂരും വീണ്ടും തൂക്കുസഭയിലേക്ക് നീങ്ങുമ്പോള്‍ ഉത്തരാഘണ്ഡില്‍ മത്സരഫലം പ്രവചനാതീതമാണ്.

ഉത്തർപ്രദേശിൽ ബി ജെ പി 225-237 സീറ്റുകൾ (41 ശതമാനം) നേടിയിട്ടായിരിക്കും അധികാരത്തില്‍ തുടരുക. അതേസമയം അഖിലേഷ് യാദവിന്റെ എസ്പി-ആർ എൽ ഡി സഖ്യം 139 മുതല്‍ 155 വരെ (35 ശതമാനം), സീറ്റുകൾ നേടിയേക്കും. മായാവതിയുടെ ബി എസ് പി 13-21 സീറ്റുകളും (14 ശതമാനം), കോൺഗ്രസ് 4-8 സീറ്റുകൾ (7 ശതമാനം) നേടും. മറ്റുള്ളവർ 2-6 സീറ്റുകളും 3 ശതമാനം വോട്ടും നേടും.
കിടിലന്‍ ആറ്റിറ്റ്യൂഡില്‍ ആരാധകരുടെ സ്വന്തം ഭാവന: വൈറലായി പുത്തന്‍ ഫോട്ടോഷൂട്ട്

പഞ്ചാബിൽ ആം ആദ്മി പാർട്ടി 55 - 63 സീറ്റുകളുമായി (40 ശതമാനം) മുന്നിലെത്തുമെന്നും ഭരണകക്ഷിയായ കോൺഗ്രസ് 24-30 സീറ്റുകളിലേക്ക് (30 ശതമാനം) വീഴുമെന്നും സർവേ പ്രവചിക്കപ്പെടുന്നു. പ്രധാന പ്രതിപക്ഷ കക്ഷികളിലനൊന്നായ അകാലിദൾ തങ്ങളുടെ സീറ്റുകൾ 20-26 സീറ്റുകളായി (20 ശതമാനം) മെച്ചപ്പെടുത്തിയേക്കും, ബി ജെ പി-അമരീന്ദർ സിംഗ് സഖ്യം 3-11 സീറ്റുകളിലും (8 ശതമാനം), മറ്റുള്ളവർ 0-2 സീറ്റുകളിലും (2 ശതമാനം) ഒതുങ്ങേണ്ടി വന്നേക്കും.

ഉത്തരാഖണ്ഡിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്, അതേസമയം ഗോവയും മണിപ്പൂരും ബിജെപിക്ക് മുൻതൂക്കം നൽകാനാണ് സാധ്യത. ഉത്തരാഖണ്ഡിൽ 70 അംഗ സഭയിൽ ബി ജെ പിക്ക് 31-37 സീറ്റുകൾ (43 ശതമാനം വോട്ടുകൾ) ലഭിക്കുമ്പോൾ കോൺഗ്രസിന് 30-36 സീറ്റുകൾ (41 ശതമാനം) ലഭിച്ചേക്കും. എ എ പിക്ക് 2-4 സീറ്റുകളും (13 ശതമാനം) മറ്റുള്ളവർക്ക് പരമാവധി ഒരു സീറ്റും (3 ശതമാനം) ലഭിച്ചേക്കാം.

40 എം എൽ എമാരുള്ള ഗോവ നിയമ സഭയിൽ ഭരണകക്ഷിയായ ബി ജെ പി 14-18 സീറ്റുകൾ (40 ശതമാനം) നേടുമെന്നും കോൺഗ്രസ് 10-14 സീറ്റുകളിൽ (24 ശതമാനം) ഒതുങ്ങേണ്ടി വന്നേക്കുമെന്ന് സർവേ പ്രവചിക്കുന്നു. ആരും കേവല ഭൂരിപക്ഷത്തിലേക്ക് എത്തുന്നില്ല. എ എ പി 4-8 സീറ്റുകൾ (24 ശതമാനം) നേടിയേക്കാം. തൃണമൂൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യത്തിന് 3-7 സീറ്റുകൾ (8 ശതമാനം) മാത്രമേ ലഭിക്കൂ. മറ്റുള്ളവർക്ക് 3 (14 ശതമാനം) സീറ്റുകൾ വരെ ലഭിച്ചേക്കാം.

60 സീറ്റുകളുള്ള മണിപ്പൂരില്‍ നിലവിലെ ഭരണകക്ഷിയായ ബി ജെ പി 21 - 25 സീറ്റുകളിൽ തൃപ്തിപ്പെടേണ്ടി വരേണ്ട സാഹചര്യമാണുള്ളതെന്നാണ് സർവ്വെ അഭിപ്രായപ്പെടുന്നത്. ഗോവയെപ്പോലെ മണിപ്പൂരും വ്യക്തമായ ഭൂരിപക്ഷം ആർക്കും നൽകുന്നില്ല, കോൺഗ്രസിന് 17-26 സീറ്റുകൾ ലഭിച്ചേക്കാം. എന്നാൽ സർക്കാർ രൂപീകരിക്കുന്നതിന് ഏറ്റവും അടുത്ത് എത്തുക ബി ജെ പിയായിരിക്കും.












Click it and Unblock the Notifications