കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിമാചലിൽ ഇഞ്ചോടിഞ്ച്; ബിജെപിക്ക് 39 സീറ്റുകൾ വരെ ലഭിച്ചേക്കുമെന്ന് എക്സിറ്റ് പോൾ ഫലം

Google Oneindia Malayalam News

ദില്ലി: ഹിമാചൽ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച് റിപബ്ലിക്ക് ടിവി പി -മാർക്ക് സർവ്വേ. അതേസമയം നേരിയ മുൻതൂക്കം ബി ജെ പി നേടുമെന്നും സർവ്വേ പറയുന്നു. അധികാര തുടർച്ച നേടാനായാൽ ബി ജെ പിയെ സംബന്ധിച്ച് ഹിമാചലിൽ ചരിത്ര നേട്ടമായിരിക്കും.

സർവ്വേ പ്രകാരം ബി ജെപി ക്ക് 34 മുതൽ 39 സീറ്റുകൾ വരെയാണ് പ്രവചിക്കപ്പെടുന്നത്. കോൺഗ്രസിന് 28 മുതൽ 33 സീറ്റുകൾ വരേയും പ്രവചിക്കുന്നു. കന്നി പോരാട്ടത്തിനിറങ്ങിയ ആം ആദ്മി അക്കൗണ്ട് തുറക്കുമെന്നും സർവ്വേ പറയുന്നു. ഒരു സീറ്റാണ് ആം ആദ്മിക്ക് ഇവിടെ പ്രവചിക്കുന്നത്.

34 മുതൽ 42 സീറ്റുകൾ വരെ


സമാനമായ പ്രവചനമാണ് ടൈംസ് നൗ-ഇ ടി ജി എക്സിറ്റ് പോളും നടത്തുന്നത്. 34 മുതൽ 42 സീറ്റുകൾ വരെ ബി ജെ പിക്ക് നേടാനാകുമെന്ന് സർവ്വേ പറയുന്നു. കോൺഗ്രസിന് 24 മുതൽ 32 വരെ സീറ്റുകളാണ് സർവ്വേ പ്രവചിക്കുന്നത്. എന്നാൽ ആം ആദ്മിക്ക് നിലംതൊടാനാകില്ലെന്നും സർവ്വേ ഫലം വ്യക്തമാക്കുന്നു.

ഖാർഗെ സമ്മതം മൂളിയാൽ പോരാട്ടം കടുക്കും; തരൂരിന് നറുക്ക് വീഴുമോ? മോഹിച്ച് ചെന്നിത്തലയുംഖാർഗെ സമ്മതം മൂളിയാൽ പോരാട്ടം കടുക്കും; തരൂരിന് നറുക്ക് വീഴുമോ? മോഹിച്ച് ചെന്നിത്തലയും

ബി ജെ പിയും കോൺഗ്രസും


ബി ജെ പിയും കോൺഗ്രസും മാറി മാറി അധികാരത്തിലിരിക്കുന്ന സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്. ഇത്തവണ സംസ്ഥാനത്തെ ചരിത്രം തിരുത്തി കുറിച്ച് അധികാരത്തുടർച്ച നേടുമെന്ന് പ്രഖ്യാപിച്ച് കൊണ്ടായിരുന്നു ബി ജെ പി തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങിയത്. ശക്തമായ പ്രചരണങ്ങളായിരുന്നു പാർട്ടി കാഴ്ചവെച്ചത്. വികസന വിഷയങ്ങളും മോദി പ്രഭാവവും ഉയർത്തിയായിരുന്നു പ്രചരണം കൊഴുപ്പിച്ചത്.അതേസമയം സംസ്ഥാനത്ത് കനത്ത ഭരണ വിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്നും അധികാരം തിരിച്ച് പിടിക്കാനാകുമെന്നുമാണ് കോൺഗ്രസ് അവകാശപ്പെട്ടത്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ ബി ജെ പി സർക്കാരിനെ കടന്നാക്രമിച്ച് കൊണ്ടായിരുന്നു പ്രചരണങ്ങൾ.

ഗുജറാത്തില്‍ ബിജെപിയുടെ തേരോട്ടത്തിന് തടയിടാനാളില്ല, ഭരണത്തുടർച്ചയെന്ന് റിപ്പബ്ലിക് ടിവി എക്സിറ്റ് പോൾഗുജറാത്തില്‍ ബിജെപിയുടെ തേരോട്ടത്തിന് തടയിടാനാളില്ല, ഭരണത്തുടർച്ചയെന്ന് റിപ്പബ്ലിക് ടിവി എക്സിറ്റ് പോൾ

വിമതരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ


അതേസമയം ഹിമാചലിൽ സർവ്വേ പ്രവചനങ്ങൾ ഫലിച്ചാൽ സംസ്ഥാനത്ത് തൂക്ക് മന്ത്രിസഭയ്ക്കുള്ള സാധ്യത തള്ളിക്കളയാനാകില്ല. അത്തരമൊരു സാഹചര്യം ഉരുത്തിരിഞ്ഞ് വന്നാൽ വിമതരുടെ നിലപാടുകൾ ഏറെ നിർണായകമാകു.നിലവിൽ കോൺഗ്രസിന് പത്തും ബി ജെ പിക്ക് 25 വിമതരാണുള്ളത്. പല മണ്ഡലങ്ങളിലും ഇവർ കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. തൂക്കു സഭയുടെ സാധ്യത മുന്നിൽ കണ്ട് വിമതരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസും ബി ജെ പിയും ആരംഭിച്ചിട്ടുണ്ട്.

ഹിമാചലില്‍ ബിജെപിക്ക് തുടര്‍ഭരണം; തൊട്ടുപിന്നില്‍ കോണ്‍ഗ്രസ്, എഎപി അക്കൗണ്ട് തുറന്നേക്കില്ലഹിമാചലില്‍ ബിജെപിക്ക് തുടര്‍ഭരണം; തൊട്ടുപിന്നില്‍ കോണ്‍ഗ്രസ്, എഎപി അക്കൗണ്ട് തുറന്നേക്കില്ല

English summary
BJP to Win Himachal Pradesh; Republic TV P-MARQ Exit Poll Results
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X