ഗോവ പിടിക്കാന്‍ ഒരേയൊരു വഴി, സര്‍പഞ്ചുകളെ കാണാന്‍ ഓടി പാര്‍ട്ടികള്‍, നേട്ടം ആര്‍ക്കൊക്കെ?
പനാജി: ചെറിയൊരു സംസ്ഥാനമാണ്. എന്നാല്‍ ഗോവയ്ക്ക് വേണ്ടി പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. ഇത്തവണ ഭൂരിപക്ഷമുണ്ടാകില്ലെന്ന് സര്‍വേകളെല്ലാം പ്രവചിക്കുന്നു. അവസാന നിമിഷം കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പോരാട്ടം മുറുകിയെന്നും സര്‍വേകള്‍ പ്രവചിച്ചിരുന്നു. അതേസമയം ഗോവ ജയിക്കണമെങ്കില്‍ വേറെ ചില കാര്യങ്ങള്‍ വേണമെന്നതാണ് യാഥാര്‍ത്ഥ്യം. സംസ്ഥാനത്തെ ഏറ്റവും പ്രബല വിഭാഗത്തെ സ്വാധീനിക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. പ്രധാനമായും പഞ്ചായത്തുകളെയാണ് ജയിക്കാനായി പാര്‍ട്ടികള്‍ സമീപിക്കുന്നത്. ഇത്തരം പഞ്ചായത്തുകള്‍ക്ക് എപ്പോഴും രാഷ്ട്രീയ പിന്തുണ വേണമെന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ട് ആരൊക്കെ സമീപിച്ചാലും ഇവര്‍ക്ക് സഹായിക്കാതെ തരമില്ല.

ഇത്തരം പഞ്ചായത്തുകള്‍ക്ക് എപ്പോഴും കെട്ടിട നിര്‍മാണം, പുതുക്ക പണിയല്‍, റോഡ വെട്ടല്‍, വാണിജ്യ സ്ഥാപന നടത്തിപ്പ്, വീട് പൊളിച്ച് പണിയല്‍ എന്നിവയെല്ലാം പഞ്ചായത്തുകളുടെ ചുമതലയാണ്. ഗോവന്‍ സര്‍ക്കാരിനേക്കാള്‍ സ്വാധീനമുണ്ട് ഈ പഞ്ചായത്തുകള്‍ക്ക് സാധാരണക്കാരില്‍. സാധാരണക്കാരുടെ ഏത് കാര്യത്തിനും ഈ പഞ്ചായത്തുകളുടെ സഹകരണം വേണം. ഗ്രാമപഞ്ചായത്ത് നേതാക്കളുടെ സേവനം ആവശ്യപ്പെട്ട് രംഗത്തിറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും. ഓരോ സമുദായത്തിലേക്കും എത്തിപ്പെടാനുള്ള നീക്കമാണിത്. എന്നാല്‍ പഞ്ചായത്ത് നേതാക്കള്‍ അത്ര പെട്ടെന്ന് വഴങ്ങുന്നവരല്ല. അതിനും മാര്‍ഗങ്ങള്‍ ബിജെപി കണ്ടെത്തിയിട്ടുണ്ട്.
കൂടുതല്‍ ഫണ്ടും ക്ഷേമ പദ്ധതികള്‍ക്കായി അഡീഷണല്‍ ഫണ്ടുകളും നല്‍കുമെന്നാണ് ഇവര്‍ക്ക് ഉറപ്പ് നല്‍കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് എപ്പോഴും ക്ഷേമ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുന്നുണ്ട്. അതുകൊണ്ട് സര്‍ക്കാര്‍ നീക്കത്തെ ഇവര്‍ സ്വാഗതം ചെയ്യുന്നുണ്ട്. ഓരോ ഗ്രാമത്തിലെയും ഓരോ വ്യക്തിയെയും കുറിച്ച് ഈ പഞ്ചായത്തുകള്‍ക്ക് കൃത്യമായി അറിയാം. കാരണം പുതിയ വീട് വെക്കണമെങ്കില്‍ ഈ പഞ്ചായത്തംഗങ്ങളെ ഗ്രാമത്തിലുള്ളവര്‍ക്ക് ആവശ്യമാണ്. വീടുകള്‍ പുതുക്കി പണിയുന്നതിനും ഇവരെ ആവശ്യമുണ്ട്. ഗ്രാമത്തില്‍ റോഡ് വരണമെങ്കില്‍, വൈദ്യുതി കണക്ഷന്‍ ലഭിക്കണമെങ്കില്‍, ശുദ്ധജല കണക്ഷന്‍ ലഭിക്കണമെങ്കില്‍ എല്ലാം ഇവരുടെ സഹായം ആവശ്യമാണ്.
സര്‍പഞ്ചുകളുടെ പിന്തുണ ഏതൊരു പഞ്ചായത്തംഗത്തിനും ഇവിടെ ആവശ്യമാണ്. ഓരോ ഗ്രാമത്തിനും ഒരു തലവനുണ്ടാവും. ഇവരാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. പഞ്ചായത്ത് അംഗങ്ങള്‍ ഇവരെ എതിര്‍ക്കാറില്ല. ഗ്രാമപഞ്ചായത്തുകള്‍ക്ക് അതുകൊണ്ട് വലിയ അധികാരമുണ്ട്. ഓരോ സ്ഥാനാര്‍ത്ഥി ജയിച്ചാലും ഇവര്‍ക്ക് വന്‍ പദ്ധതികളാണ് ഗ്രാമത്തിലേക്ക് എത്തുക. അതിന് സര്‍ക്കാരിനെ മാത്രം പിന്തുണയ്ക്കുക എന്ന ലക്ഷ്യവുമില്ല. സര്‍പഞ്ചുകളുടെ അനുമതിയില്ലാതെ ആര്‍ക്കും ഇവിടെ ഒന്നും ലഭിക്കില്ല. ഒരു നിയമസഭാ മണ്ഡലത്തില്‍ അഞ്ചോ ആറോ ഗ്രാമപഞ്ചായത്തുകളുണ്ടാവും. ഇവരുടെ പിന്തുണയുണ്ടെങ്കില്‍ ജയം ഉറപ്പാണ്. കേന്ദ്ര മന്ത്രി ശ്രീപദ് നായിക് അടുത്തിടെ ചിമ്പല്‍ ഗ്രാമപഞ്ചായത്തില്‍ എത്തിയിരുന്നു. ഭണ്ഡാരി വിഭാഗത്തെ സ്വാധീനിക്കാനാണ് ഈ നീക്കം.












Click it and Unblock the Notifications