Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീര്‍ പിടിക്കാന്‍ പ്രോക്‌സികളെ ഇറക്കി ബിജെപി; ജമ്മുവില്‍ നില ഭദ്രം; സാധ്യത ഇങ്ങനെ

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇത്തവണ വന്‍ പ്രതീക്ഷയിലാണ്. സംസ്ഥാനത്ത് ഭരണം പിടിക്കാനുള്ള തന്ത്രമൊരുക്കുകയാണ് ബിജെപി. ഇത്തവണ അവര്‍ മത്സരിക്കുന്നതും ജയിക്കുമെന്ന് ഉറപ്പുള്ള സീറ്റുകളിലാണ്. കശ്മീര്‍ താഴ്‌വരയിലെ ആകെയുള്ള 47 സീറ്റില്‍ 19 എണ്ണത്തില്‍ മാത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നത്.

അതേസമയം ജമ്മുവിലെ 43 നിയമസഭാ സീറ്റുകളിലും ബിജെപി മത്സരിക്കുന്നുണ്ട്. ഇത് ബിജെപിയുടെ ശക്തി കേന്ദ്രമാണ്. ഇവിടെ വലിയ നേട്ടമുണ്ടാക്കാനാവുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. കശ്മീര്‍ മേഖലയില്‍ നിലവിലുള്ള പാര്‍ട്ടികള്‍ നേട്ടമുണ്ടാക്കുമെന്നാണ് ബിജെപി കരുതുന്നത്. അതുകൊണ്ടാണ് സ്ഥാനാര്‍ത്ഥികളെ കുറച്ചത്.

kashmir-election

എന്തുകൊണ്ട് കശ്മീരില്‍ സീറ്റുകള്‍ കുറച്ചു

28 സീറ്റുകള്‍ ബിജെപി മത്സരിക്കാതെ തന്ത്രപൂര്‍വം ഒഴിവാക്കിയതാണ്. നേരത്തെ അമിത് ഷാ ഈ മേഖലയിലെ മൂന്ന് ലോക്‌സഭാ സീറ്റില്‍ മത്സരിക്കാതിരുന്നതില്‍ വലിയ നിരാശ അറിയിച്ചിരുന്നു. 90 സീറ്റുകളിലും ബിജെപി മത്സരിക്കുമെന്നായിരുന്നു നേരത്തെ അമിത് ഷാ പറഞ്ഞത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ട് സീറ്റുകളാണ് നേടിയത്. ഇത് രണ്ടും ജമ്മു മേഖലയില്‍ നിന്നാണ്.

കശ്മീര്‍ മേഖലയില്‍ അത്ഭുതങ്ങളൊന്നും ബിജെപി പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് മനപ്പൂര്‍വം സീറ്റുകള്‍ ഒഴിവാക്കിയതാണ്. ശ്രീനഗര്‍ സീറ്റില്‍ ഒഴിച്ച് ബാക്കിയൊന്നിലും വിജയിക്കാനുള്ള സാധ്യത പോലും ബിജെപി കാണുന്നില്ല. ഇപ്പോള്‍ മത്സരിക്കുന്നവരെല്ലാം ഡമ്മി സ്ഥാനാര്‍ത്ഥികളാണെന്ന് ബിജെപി നേതൃത്വം പറഞ്ഞതായി ഫസ്റ്റ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ബിജെപിയുടെ സാധ്യതകള്‍

സ്വതന്ത്രരെയും, ചില ചെറു പാര്‍ട്ടികളെയും കൂട്ടുപിടിച്ച് വോട്ട് ഭിന്നിച്ച് അധികാരത്തിലെത്താനാണ് ബിജെപിയുടെ ശ്രമമെന്ന് നേതാക്കള്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണ കശ്മീരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ റഫീഖ് വാനി നേരത്തെ തന്നെ ചെറു രാഷ്ട്രീയ പാര്‍ട്ടികളും സ്വതന്ത്രരും ബിജെപിയുടേതാണെന്ന് പരസ്യമായി സമ്മതിച്ചിട്ടുണ്ട്.

എഞ്ചിനീയര്‍ റഷീദും സജാദ് ലോണും ബിജെപിയെ പിന്തുണയ്ക്കുന്നവരാണെന്ന് വാനി പറയുന്നു. അല്‍ത്താഫ് ബുഖാരിയും പിന്തുണയ്ക്കുന്നുണ്ട്. ഗുലാം നബി ആസാദിന്റെ പിന്തുണയുമുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും ഒപ്പമുണ്ടെന്ന് വാനി പാര്‍ട്ടി യോഗത്തിലാണ് അറിയിച്ചത്.

പ്രോക്‌സി സ്ഥാനാര്‍ത്ഥികള്‍

കശ്മീരില്‍ ബിജെപിയുടെ എതിരാളികളായ നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും പ്രോക്‌സി സ്ഥാനാര്‍ത്ഥികളുടെ കാര്യം ഉന്നയിച്ചിട്ടുണ്ട്. രൂക്ഷ വിമര്‍ശനം എഞ്ചിനീയര്‍ റഷീദിനെതിരെ അടക്കം ഒമര്‍ അബ്ദുള്ള ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ രണ്ട് വമ്പന്‍ പാര്‍ട്ടികളുടെയും വോട്ടുകള്‍ ചെറുകക്ഷികള്‍ ഭിന്നിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

ജമ്മുവിലെ ഹിന്ദു വോട്ടുകളും ബിജെപിയെ സഹായിക്കും. മണ്ഡല പുനര്‍നിര്‍ണയം വന്നതോടെ ബിജെപിക്ക് അനുകൂലമാണ് കാര്യങ്ങള്‍. ആറ് സീറ്റുകള്‍ കൂടുതലായി വന്നിട്ടുണ്ട്. ജമ്മുവില്‍ ദോഡ, പൂഞ്ച്, രജൗരി, കിഷ്ത്വര്‍, റമ്പാന്‍ തുടങ്ങിയ മുസ്ലീം ഭൂരിപക്ഷ ജില്ലകളില്‍ ബിജെപി വോട്ട് വര്‍ധിപ്പിച്ച് വരുന്നതാണ് കാണുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+