ഉത്തര ബംഗാള്‍ നീക്കത്തിന് തിരികൊളുത്തി ബിജെപി, സംസ്ഥാനം വിഭജിക്കണമെന്ന് ന്യൂനപക്ഷ മന്ത്രി
കൊല്‍ക്കത്ത: ബംഗാളിലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം പുതിയ നീക്കവുമായി ബിജെപി. ബംഗാളിനെ വിഭജിച്ച് തൃണമൂല്‍ കോണ്‍ഗ്രസിന്റെ വോട്ടുബാങ്കിനെ പൊളിക്കാനുള്ള നീക്കം ശക്തമായിരിക്കുകയാണ് ബിജെപി. ഉത്തര ബംഗാള്‍ വാദം ശക്തമാക്കാനാണ് തീരുമാനം. പ്രത്യേക ഉത്തര ബംഗാള്‍ സംസ്ഥാനമെന്ന ആവശ്യം മേഖലയിലെ ജനങ്ങളുടെ ആവശ്യമാണെന്ന് കേന്ദ്ര മന്ത്രി ജോണ്‍ ബര്‍ള പറഞ്ഞു. നേരത്തെയും ബംഗാളിനെ വിഭ ജിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മോദി സര്‍ക്കാര്‍ മന്ത്രിസഭാ പുനസംഘടന നടത്തിയപ്പോള്‍ ബര്‍ളയെ കേന്ദ്ര മന്ത്രിയാക്കിയതും ഈ പ്രസ്താവന കാരണമായിരുന്നു. സുവേന്ദു അധികാരിയുടെ പിന്തുണയും ബര്‍ളയ്ക്കുണ്ട്.

അതേസമയം തൃണമൂലിന്റെ നിര്‍ണായക വോട്ടുബാങ്കിനെ പൊളിക്കുകയാണ് അമിത് ഷായും ബിജെപി നേതൃത്വവും ലക്ഷ്യമിടുന്നത്. ബിജെപിക്ക് കൂടുതല്‍ എംഎല്‍എമാരെ ലഭിച്ചതും ഈ മേഖലയില്‍ നിന്നാണ്. ബിജെപിയുടെ ഷഹീദ് സമ്മാന്‍ യാത്ര ഈ മേഖലയില്‍ തുടക്ക കുറിച്ചിട്ടുണ്ട്. വേണ്ട സ്ഥലത്ത് ബംഗാള്‍ വിഭജനത്തെ കുറിച്ച് സംസാരിക്കും. തീര്‍ച്ചയായും പ്രത്യേക സംസ്ഥാനം നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ കാര്യങ്ങളുടെ സഹമന്ത്രിയാണ് ജോണ്‍ ബര്‍ള. ബംഗാളിലെ ന്യൂനപക്ഷങ്ങള്‍ക്കായി തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. വോട്ട് വാങ്ങിക്കുക മാത്രമാണ് തൃണമൂല്‍ ചെയ്തിട്ടുള്ളതെന്നും ബര്‍ള ആരോപിച്ചു.
അതേസമയം ഉത്തര ബംഗാളില്‍ നിലവില്‍ പ്രത്യേക സംസ്ഥാനമെന്ന വാദമില്ല. എന്നാല്‍ ഇത് വൈകാരിക പ്രശ്‌നമായി മാറ്റാനാണ് ബിജെപിയുടെ ശ്രമം. എന്ത് കാര്യമാണ് തൃണമൂല്‍ സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളായി ചെയ്തിട്ടുള്ളത്. രാഷ്ട്രീയ നേട്ടത്തിനാണ് വോട്ട് വാങ്ങിക്കുക മാത്രമാണ് അവര്‍ ചെയ്യുന്നത്. വികസനമെന്ന പേരില്‍ തീവ്ര സമീപനവും ആളുകളെ ക്രൂരമായി മര്‍ദിക്കലുമൊക്കെയാണ് അവര്‍ നടപ്പാക്കുന്നത്. ബംഗാളില്‍ തിരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമങ്ങള്‍ അതിന് ഉദാഹരണങ്ങളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ആഗ്രഹം. എന്നാല്‍ ബംഗാള്‍ സര്‍ക്കാര്‍ കേന്ദ്രവുമായി പോരടിക്കുകയാണെന്നും ബര്‍ള കുറ്റപ്പെടുത്തി.
ദീദി പ്രധാനമന്ത്രിയാവാമെന്നാണ് സ്വപ്‌നം കാണുന്നത്. അതൊരിക്കലും നടക്കാന്‍ പോകുന്നില്ല. 2024ല്‍ ബംഗാളിലെ എല്ലാ ലോക്‌സഭാ സീറ്റുകളും ബിജെപി തൂത്തുവാരുമെന്ന് ബര്‍ള പറയുന്നു. അതും നേരിയ വിജയമായിരിക്കില്ല. എല്ലാ സീറ്റിലും വന്‍ മാര്‍ജിനില്‍ തന്നെ ബിജെപി ജയിക്കുമെന്നും ബര്‍ള വ്യക്തമാക്കി. അതേമസയം തിരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമത്തില്‍ നൂറ്റമ്പതോളം ബിജെപി പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്ന് ഡാര്‍ജിലിംഗ് എംപി രാജു ബിസ്ത പറഞ്ഞു. അവരെ ഓര്‍ക്കാനാണ് ഷഹീദ് സമ്മാന്‍ യാത്ര ആരംഭിച്ചതെന്നും ബിസ്ത പറഞ്ഞു. ബംഗാള്‍ രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. മമതയുടെ അടിച്ചമര്‍ത്തലില്‍ നിന്ന് തങ്ങളെ രക്ഷിക്കണമെന്ന് രാഷ്ട്രപതിയോടും പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും അഭ്യര്‍ത്ഥിക്കുകയാണെന്നും ബിസ്ത പറഞ്ഞു.
ബിജെപി എംഎല്‍എ ശങ്കര്‍ ഘോഷ് അടക്കമുള്ള ബിജെപി പ്രവര്‍ത്തകരെ സിലിഗുരി പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഇവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് കസ്റ്റഡിയിലെടുത്തത്. അനുമതിയില്ലാതെ തടിച്ച് കൂടിയതിനും കേസെടുക്കാന്‍ സാധ്യതയുണ്ട്. ബിജെപി പ്രവര്‍ത്തകരെ അനാവശ്യമായി തടയുകയാണ്. തൃണമൂല്‍ ജനാധിപത്യ സമരങ്ങളെ ഭയപ്പെടുകയാണെന്നും കേന്ദ്ര മന്ത്രി സുഭാഷ് സര്‍ക്കാര്‍ പറഞ്ഞു. നോര്‍ത്ത് 24 പര്‍ഗാനാസിലെ ബിരാതിയില്‍ ബിജെപി പ്രവര്‍ത്തകരെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പലയിടത്തും പ്രതിഷേധ പരിപാടിയെന്ന പേരില്‍ ഇവര്‍ ഒന്നിച്ച് ചേരുന്നത് പോലീസിന് തലവേദനയായിരിക്കുകയാണ്.
Recommended Video
അതേസമയം കേന്ദ്ര സംഘത്തെ മൊത്തത്തില്‍ ബംഗാളിനായി ഉപയോഗിക്കാനാണ് ബിജെപിയുടെ നീക്കം. 2019ല്‍ ബിജെപി ബംഗാളില്‍ നടത്തിയ മുന്നേറ്റം 2024ല്‍ ആവര്‍ത്തിക്കാനാണ് നിര്‍ദേശം. പതിനെട്ട് സീറ്റാണ് 2019ല്‍ നേടിയത്. ബംഗാളില്‍ ഇതോടെ ബിജെപി അധികാരം പിടിക്കുമെന്ന തോന്നല്‍ ശക്തമായിരുന്നു. എന്നാല്‍ മമതയുടെ ഗംഭീരമായ പ്രചാരണം ബിജെപിയെ തരിപ്പണമാകുകയായിരുന്നു. നൂറ് സീറ്റുപോലും ബിജെപിക്ക് ബംഗാളില്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ പ്രകടനം ആവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് ബിജെപിക്ക് പോലും തോന്നുന്നില്ല. മമതയ്ക്ക് അനുകൂലമായ വികാരമാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്.












Click it and Unblock the Notifications