യുപിയില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തേരോട്ടം, 550 സീറ്റില്‍ ജയം, എസ്പി നിലംതൊട്ടില്ല
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള മിനി തിരഞ്ഞെടുപ്പായി കാണുന്ന പഞ്ചായത്ത് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ വന്‍ നേട്ടവുമായി ബിജെപി. സമാജ് വാദി പാര്‍ട്ടിയെ തകര്‍ത്ത് തരിപ്പണമാക്കുന്ന പ്രകടനമാണ് ബിജെപി നടത്തിയത്. ആകെയുള്ള 650 സീറ്റില്‍ 550 സീറ്റുകളും ബിജെപിയാണ് വിജിയച്ചത്. ഇതില്‍ 335 എണ്ണം എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. സമാജ് വാദി പാര്‍ട്ടിക്ക് ആകെ 71 ബ്ലോക്കുകളിലാണ് വിജയിക്കാനായത്. മറ്റ് പാര്‍ട്ടികള്‍ എല്ലാം കൂടി 80 സീറ്റുകളും നേടി.

നടി മമതയുടെ പുത്തൻ ലുക്ക്... വൈറലായി പുതിയ ഫോട്ടോകൾ
476 ബ്ലോക് പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്കുള്ള വോട്ടെണ്ണലാണ് ഇന്ന് നടന്നത്. അതേസമയം ദിയോബന്ദില്‍ അക്രമങ്ങളുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. സമാജ് വാദി പാര്‍ട്ടിയുടെ നേതാവ് കാര്‍ത്തിക് റാണ വോട്ടെണ്ണലില്‍ കൃത്രിമം നടന്നതായി ആരോപിച്ചിരുന്നു.ഇതിന് പിന്നാലെ എസ്പി പ്രവര്‍ത്തകര്‍ ഇവിടെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതോടെ പോലീസ് ലാത്തി വീശി ഇവരെ ഓടിക്കുകയായിരുന്നു. അതേസമയം എസ്പിയുടെ കോട്ടകളിലെല്ലാം ബിജെപിയുടെ തേരോട്ടമായിരുന്നു. യാദവ കോട്ടയായ കനൗജില്‍ എല്ലാ ബ്ലോക്കിലും ബിജെപിയാണ് വിജയിച്ചത്. ലഖ്‌നൗവിലും ഇതേ നേട്ടം ആവര്‍ത്തിച്ചു.
അതേസമയം മൊറാദാബാദിലെ എട്ടില്‍ആറ് സീറ്റും ബിജെപി സ്വന്തമാക്കി. ബദോഹിയിയിലെ ആറില്‍ നാലും സീറ്റിലും താമര വിടര്‍ന്നു. ബിജെപിയുടെ സ്ഥിരം കോട്ടകളില്‍ മാത്രമല്ല, എതിരാളികളുടെ കോട്ടയിലും ബിജെപി തരംഗമാണ് പ്രകടമായത്. സീതാപൂരില്‍ 19 സീറ്റില്‍ പതിനഞ്ചും ബിജെപിയാണ് സ്വന്തമാക്കിയത്. മൂന്ന് സീറ്റ് എസ്പിക്ക് കിട്ടി. ഹര്‍ദോയില്‍ ബിജെപി പതിനാല് സീറ്റ് സ്വന്തമാക്കി. എസ്പിക്ക് കിട്ടിയത് ആകെ ഒരു സീറ്റാണ്. സ്വതന്ത്രര്‍ മൂന്ന് സീറ്റിലും വിജയിച്ചു. ആഗ്രയിലെ 14 സീറ്റില്‍ എതിരില്ലാതെയാണ് ബിജെപി ജയിച്ചത്. തിരഞ്ഞെടുപ്പ് നടന്ന ബരൗലി അഹീറില്‍ ബിജെപി എസ്പിയെ പരാജയപ്പെടുത്തുകയും ചെയ്തു.
ജാട്ട്-മുസ്ലീം മേഖലയായ മുസഫര്‍നഗറില്‍ ഒമ്പതില്‍ എട്ട് സീറ്റും ബിജെപി ജയം നേടി. ബാക്കിയുള്ള ഒരു സീറ്റ് ആര്‍എല്‍ഡി വിജയിച്ചു. എസ്പിയുടെ കോട്ടയായ അസംഖഡില്‍ 22 സീറ്റില്‍ പന്ത്രണ്ടും ബിജെപി നേടി. ഇവിടെ ഏഴ് സീറ്റിലാണ് ആകെ എസ്പി വിജയിച്ചത്. മൂന്ന് സ്വതന്ത്രരും ഇവിടെ വിജയിച്ചു. തിരഞ്ഞെടുപ്പിന് ശേഷം പലയിടത്തും അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യുപി സര്‍ക്കാര്‍ മോദി സര്‍ക്കാരിന്റെ സഹായത്തോടെ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ജയമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. നേരത്തെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന സമയത്ത് എസ്പി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വ്യാപക അക്രമം നടന്നിരുന്നു.
ഫ്‌ളോറല്‍ സാരിയില്‍ സുന്ദരിയായി നടി ഭാവന; വൈറലായി ചിത്രങ്ങള്‍, കമന്റുമായി മറ്റ് താരങ്ങള്‍












Click it and Unblock the Notifications