Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു മെട്രോ യാത്രക്കാര്‍ക്ക് വമ്പന്‍ അപ്‌ഡേറ്റുമായി ബിഎംആര്‍സിഎല്‍: ഇനി ട്രെയിന്‍ കാത്തുനിന്ന് മുഷിയേണ്ട

ബെംഗളൂരു: ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന ബെംഗളൂരു നഗരവാസികളുടെ ഏറ്റവും വലിയ ആശ്രയമാണ് ബെംഗളൂരു നമ്മ മെട്രോ. ഐടി മേഖലയിലേക്കു പോകുന്നവര്‍ക്ക് ഉള്‍പ്പെടെ നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്ക് ഏറ്റവും എളുപ്പത്തില്‍ കണക്ടിവിറ്റി ലഭിക്കുന്ന ബെംഗളൂരു മെട്രോയില്‍ അനുദിനം യാത്രക്കാരുടെ എണ്ണം വര്‍ധിക്കുകയാണ്. പ്രതിദിനം പത്തു ലക്ഷത്തോളം പേരാണ് മെട്രോയെ ആശ്രയിക്കുന്നത്. ബെംഗളൂരുവിലെ പൊതുഗതാഗത രംഗത്ത് വിപ്ലവം തീര്‍ത്ത നമ്മ മെട്രോയെ സംബന്ധിച്ച് വരുന്ന ഏറ്റവും പുതിയ അപ്‌ഡേറ്റ് യാത്രക്കാര്‍ക്ക് പ്രതീക്ഷ പകരുന്നതാണ്.

അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ബെംഗളൂരു മെട്രോയില്‍ എല്ലാ ലൈനുകളിലും യാത്രക്കാരുടെ കാത്തിരിപ്പ് സമയം ഗണ്യമായി കുറയും. അതായത് നാലു മിനിറ്റ് ഇടവേളയില്‍ കൂടുതല്‍ മെട്രോ ട്രെയിനുകള്‍ ഓടിക്കുമെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) അറിയിച്ചു.

രണ്ടു വര്‍ഷത്തിനുള്ളില്‍ ബെംഗളൂരു മെട്രോയില്‍ വലിയ മാറ്റങ്ങളാണു വരാന്‍ പോകുന്നത്. സേവനങ്ങള്‍ നവീകരിക്കാനുള്ള പദ്ധതികള്‍ ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് പ്രഖ്യാപിച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ നഗരത്തിലെ പര്‍പ്പിള്‍, ഗ്രീന്‍, യെല്ലോ ഉള്‍പ്പെടെ എല്ലാ ലൈനുകളിലും ട്രെയിനുകള്‍ ഓരോ നാല് മിനിറ്റിലും ഓടിക്കാനാണ് കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്.

yello line

യാത്രക്കാരുടെ അനിയന്ത്രിതമായ തിരക്ക് കുറയ്ക്കുക, നിലവിലുള്ള അസൗകര്യങ്ങള്‍ കുറയ്ക്കുക, നമ്മ മെട്രോ നെറ്റ്വര്‍ക്കിലുടനീളമുള്ള യാത്രാ സമയം കുറയ്ക്കുക എന്നിവയാണ് കോര്‍പ്പറേഷന്‍ നവീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കൂടുതല്‍ മെട്രോ ട്രെയിനുകള്‍ കൊണ്ടുവരാനുള്ള നീക്കത്തിലാണ് ബിഎംആര്‍സിഎല്‍. നിര്‍മാണ ഘട്ടത്തിലിരിക്കുന്ന പുതിയ കോച്ച് സെറ്റുകളുടെ ഡെലിവറി വേഗത്തിലാക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. ട്രെയിന്‍ സെറ്റുകള്‍ വാങ്ങുന്നതിനുള്ള പുതിയ കരാറുകള്‍ക്ക് കാലതാമസമില്ലാതെ അന്തിമരൂപം നല്‍കാനും കോര്‍പ്പറേഷന്‍ തീരുമാനിച്ചു.

നാല് മിനിറ്റില്‍ തുടര്‍ച്ചയായി ട്രെയിനുകള്‍ ഓടിക്കുന്നതിന്റെ ഭാഗമായി യെല്ലോ ലൈനില്‍ ആറ് പുതിയ ഡ്രൈവറില്ലാ ട്രെയിനുകള്‍ വാങ്ങാനുള്ള കരാറില്‍ ബിഎംആര്‍സിഎല്ലും ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡും (ബിഇഎംഎല്‍) ഒപ്പുവച്ചു. ഈ ട്രെയിന്‍ സെറ്റുകള്‍ 2027 ഓടെ വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 36 കോച്ചുകള്‍ ഉള്‍പ്പെടുന്ന ആറ് അധിക ട്രെയിന്‍ സെറ്റുകള്‍ക്കായി ബിഇഎംഎല്ലിന് 414 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

ബെംഗളൂരുവിലെ ഏറ്റവും പ്രധാനപ്പെട്ട മേഖലയായ ഇലക്ട്രോണിക് സിറ്റിയിലേക്കും വ്യാവസായിക കേന്ദ്രങ്ങളിലേക്കും കണക്ടിവിറ്റി നല്‍കുന്ന യെല്ലോ ലൈനില്‍ കൂടുതല്‍ ട്രെയിനുകള്‍ എത്തുന്നതോടെ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ആര്‍വി റോഡിനെ ബൊമ്മസാന്ദ്രയുമായി ബന്ധിപ്പിക്കുന്ന യെല്ലോ ലൈനിലാണ് ഏറ്റവും വലിയ തിരക്ക് അനുഭവപ്പെടുന്നത്.

വരും വര്‍ഷങ്ങളില്‍ യെല്ലോ ലൈന്‍ ബൊമ്മസാന്ദ്രയില്‍ നിന്ന് ആറ്റിബെലെയിലേക്ക് കൂടുതല്‍ നീട്ടുകയാണെങ്കില്‍ 10 മുതല്‍ 12 വരെ ട്രെയിനുകള്‍ കൂടി ആവശ്യമാണെന്ന് ബിഎംആര്‍സിഎല്‍ അറിയിച്ചു. നിലവില്‍ ബെംഗളൂരു മെട്രോ യെല്ലോ ലൈനില്‍ അഞ്ച് ട്രെയിന്‍ സെറ്റുകളാണുള്ളത്. അടുത്ത മാസം ആറാമത്തെ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യെല്ലോ ലൈനില്‍ ഇപ്പോള്‍ ഓരോ 15 മിനിറ്റ് ഇടവേളയിലാണ് ട്രെയിനുകള്‍ ഓടുന്നത്. ആറാമത്തെ ട്രെയിന്‍ വരുന്നതോടെ കാത്തിരിപ്പ് സമയം 12 മിനിറ്റായി കുറയും.

വിവിധ ലൈനുകളില്‍ കൂടുതല്‍ ട്രെയിനുകള്‍ എത്തുന്നതോടെ, യാത്രക്കാര്‍ക്ക് കൂടുതല്‍ വേഗത്തിലും സൗകര്യപ്രദമായും നഗരത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കുമെന്നാണ് ബിഎംആര്‍സിഎല്ലിന്റെ പ്രതീക്ഷ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+