മംഗലൂരുവിലെ ബോട്ടപകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി
മംഗളൂരു; മംഗലൂരുവിൽ ബോട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ പെട്ട് കാണാതായ ഏഴ് പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഉത്തരേന്ത്യൻ സ്വദേശിയായ ഹേമാകാന്ത് ജായുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബാക്കിയുള്ളവർക്കായി തിരച്ചിൽ ഊർജിതമാക്കി.

ഇന്ന് വൈകീട്ടോടെയാണ് മംഗലൂരുവിൽ നിന്ന് പൈപ്ലൈൻ അറ്റകുറ്റപ്പണിക്ക് പോയ ബോട്ട് അപകടത്തിൽ പെട്ടത്. അപകടത്തിൽ പെട്ട രണ്ട് പേർ ഉഡുപ്പി തീരത്ത് രക്ഷപ്പെട്ടെത്തിയിരുന്നു. അതേസമയം ലക്ഷദ്വീപില്‍ അപകടത്തില്‍പ്പെട്ട മത്സ്യബന്ധന ബോട്ടിൽ നിന്നുളളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. തിരിച്ചിലിന് കോസ്റ്റ് ഗാർഡ് നാവിക സേനയുടെ സഹായം തേടിയിട്ടുണ്ട്.
ബോട്ടുടമ മണിവേൽ, സഹോദരൻ മണികണ്ഠൻ, ഇരുമ്പന്‍, മുരുകൻ, ദിനേശ്, ഇലഞ്ചയ്യൻ, പ്രവീൺ എന്നീ ഏഴ് നാ ഗപട്ടണം സ്വദേശികളേയുമാണ് അപകടത്തിൽ കാണാതായത്. അതേസമയം തിരച്ചിലിനായി കൊച്ചിയിൽ നിന്ന് കോസ്റ്റ് ഗാർഡിന്‍റെ ഒരു കപ്പൽ കൂടി ലക്ഷദ്വീപിലേക്ക് തിരിച്ചിട്ടുണ്ട്.












Click it and Unblock the Notifications