'നടൻ 2 വർഷമായി പിന്നാലെ കൂടി അപമാനിക്കുന്നു', ജീവനൊടുക്കാൻ ശ്രമിച്ച് മുൻ മിസ്റ്റർ ഇന്ത്യ
മുംബൈ: ബോളിവുഡ് താരം അപമാനിച്ചുവെന്ന് ആരോപിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് ബോഡി ബില്‍ഡറും മുന്‍ മിസ്റ്റര്‍ ഇന്ത്യയുമായ മനോജ് പാട്ടീല്‍. ഓഷിവാരയിലെ വീട്ടിലാണ് മനോജിനെ അവശനിലയില്‍ കണ്ടെത്തിയത്. ചില ഗുളികകളാണ് മനോജ് പാട്ടീല്‍ കഴിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂപ്പര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. എന്ത് ഗുളികകളാണ് മനോജ് കഴിച്ചത് എന്ന് വ്യക്തമായിട്ടില്ല. വിശദാംശങ്ങള്‍ ഇങ്ങനെ...

2016ലെ ഇന്ത്യന്‍ ബോഡി ബില്‍ഡേഴ്‌സ് ഫെഡറേഷന്റെ മിസ്റ്റര്‍ ഇന്ത്യ മികച്ച സ്‌പോര്‍ട്‌സ് ഫിസീക് പട്ടം സ്വന്തമാക്കിയത് മനോജ് പാട്ടീല്‍ ആയിരുന്നു. 29കാരനായ മനോജ് പാട്ടീല്‍ കഴിഞ്ഞ ദിവസം നടന്‍ സാഹില്‍ ഖാന് എതിരെ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. തന്നെ സാഹില്‍ ഖാന്‍ സോഷ്യല്‍ മീഡിയ വഴി അധിക്ഷേപിക്കുകയാണ് എന്നാണ് മനോജ് പാട്ടീല്‍ ആരോപിച്ചത്. ഓഷിവാര പോലീസിന് സാഹില്‍ ഖാന് എതിരെ മനോജ് പാട്ടീല്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
ആരെയാണീ നോക്കുന്നത്? ദിലീപിന്റെയും കാവ്യയുടെയും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

2001ല്‍ പുറത്തിറങ്ങിയ സ്റ്റൈല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് സാഹില്‍ ഖാന്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി തന്റെ ന്യൂട്രീഷണല്‍ ഷോപ്പിനെതിരെ സാഹില്‍ ഖാന്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് മനോജ് പാട്ടീല്‍ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം സാഹിലിന് എതിരെ മനോജ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടിരുന്നു. ഉടനെ തന്നെ സാഹില്‍ ഖാനെ തുറന്ന് കാണിക്കും എന്നാണ് മനോജ് പാട്ടീല്‍ പറഞ്ഞിരുന്നത്.
സ്റ്റൈലിഷ്... അമല ഇതെന്തൊരു ലുക്കാണ്, വൈറലായി നടിയുടെ പുതിയ ചിത്രങ്ങൾ
Recommended Video

സാഹില്‍ ഖാന്‍ കാരണം തനിക്ക് ആളുകളില്‍ നിന്ന് മെസ്സേജുകളും ഫോണ്‍ കോളുകളും വന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി തന്നെ സാഹില്‍ അപമാനിച്ച് കൊണ്ടിരിക്കുകയാണ്. തന്നെ അധിക്ഷേപിക്കുന്നതിന് വേണ്ടി തന്നെക്കുറിച്ചുളള വിവരങ്ങള്‍ സാഹില്‍ ഖാന്‍ അന്വേഷിക്കുകയാണ് എന്നും മനോജ് പാട്ടീല്‍ ആരോപിച്ചു. അതേസമയം മനോജിന്റെ ആരോപണങ്ങള്‍ സാഹില്‍ ഖാന്‍ പത്രസമ്മേളനം വിളിച്ച് നിഷേധിച്ചു.

താനുമായിട്ടില്ല മനോജ് പാട്ടീലിന്റെ പ്രശ്‌നമെന്നും സാഹില്‍ ഖാന്‍ പറയുന്നു. രാജ് ഫോജ്ദാര്‍ എന്ന മറ്റൊരു ബോഡി ബില്‍ഡറുമായിട്ടാണ് യഥാര്‍ത്ഥത്തിലുളള പ്രശ്‌നം. താന്‍ രാജ് ഫോജ്ദാറിനെ സഹായിക്കുക മാത്രമാണ് ചെയ്തിട്ടുളളത്. 2019ല്‍ മനോജ് പാട്ടീല്‍ കാലാവധി കഴിഞ്ഞ സ്റ്റിറോയിഡ് 2 ലക്ഷം രൂപയ്ക്ക് തനിക്ക് വില്‍പന നടത്തിയതായി രാജ് ആരോപിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും പണം തിരിച്ച് നല്‍കാന്‍ മനോജ് പാട്ടീലിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

പണം തിരിച്ച് കിട്ടാതായപ്പോള്‍ രാജ് തന്നെ സമീപിച്ച് സഹായം തേടുകയായിരുന്നു. തുടര്‍ന്ന് താന്‍ സോഷ്യല്‍ മീഡിയയില്‍ രാജിന്റെ പ്രശ്‌നം വെളിപ്പെടുത്തി ഒരു വീഡിയോ പോസ്റ്റ് ചെയ്തു. ഇതോടെ മനോജ് പണം തിരിച്ച് നല്‍കും എന്നാണ് കരുതിയിരുന്നത്. അത് കൂടാതെ താന്‍ പോലീസില്‍ പരാതിയും നല്‍കി. വലിയൊരു റാക്കറ്റ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വ്യാജ സ്റ്റിറോയിഡുകളും സപ്ലിമെന്റുകളും വില്‍പന നടത്തുന്നതിനെതിരെ ശക്തമായ നടപടി ആവശ്യമുണ്ടെന്നും സാഹില്‍ ഖാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. പണം തിരിച്ച് തരാമെന്ന് മനോജ് പാട്ടീല്‍ വാഗ്ദാനം ചെയ്തിരുന്നതായി രാജ് പറയുന്നു. താന്‍ പാവപ്പെട്ട കുടുംബത്തിലെ വ്യക്തിയാണ്. അതുകൊണ്ട് പോലീസ് കേസാക്കാന്‍ താല്‍പര്യം ഇല്ലായിരുന്നുവെന്നും രാജ് പറഞ്ഞു.












Click it and Unblock the Notifications