Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനീസ് ഉത്പന്ന ബഹിഷ്കരണം; നീക്കം ചൈനീസ് സമ്പദ് വ്യവസ്ഥയെ ബാധിക്കില്ലെന്ന് പി ചിദംബരം

ദില്ലി; ഗാൽവാൻ അതിർത്തിയിൽ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളായിരിക്കുകയാണ്. ഇതോടെ ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. എന്നാൽ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻ കേന്ദ്രമന്ത്രി പി ചിദംബരം.ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ളള നീക്കം ചൈനയുടെ സമ്പദ് വ്യവസ്ഥയെ ഒരു തരത്തിലൂം ബാധിക്കില്ലെന്ന് ചിദംബരം പ്രതികരിച്ചു.

നാം കഴിയുന്നിടത്തോളം സ്വയം പര്യാപ്തരായിരിക്കണം, എന്നാൽ ഇന്ത്യയ്ക്ക് തനിച്ച് ഒരു നിലനിൽപ്പ് സാധ്യമാകില്ലെന്നും പി ചിദംബരം പറഞ്ഞു. അതുകൊണ്ട് തന്നെ ഇന്ത്യ ആഗോള വിതരണ ശൃംഖലയുടെ ഭാഗമായി തുടരണം, ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കരുതെന്നും ചിദംബരം ആവശ്യപ്പെട്ടു.

chidambaram1-

Recommended Video

cmsvideo
    അതിര്‍ത്തിയില്‍ ചൈനയുടെ ക്രൂര നീക്കങ്ങള്‍ തുടരുന്നു | Oneindia Malayalam

    ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ ചൈനീസ് ഉത്പന്നങ്ങള്ഡ ബഹിഷ്കരിക്കാനുള്ള ആഹ്വാനം വർധിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രമാർ ഉൾപ്പെടെയുള്ളവർ ഇക്കാര്യം ഉയർത്തി രംഗത്തെത്തിയിരുന്നു. ചൈനീസ് ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന റെസ്റ്റോറന്റുകൾ ഉൾപ്പെടെ നിരോധിക്കണമെന്നായിരുന്നു കേന്ദ്രമന്ത്രി രാംദാസ് അത്താവലെ പറഞ്ഞത്. അതേസമയം ബഹിഷ്കരണ ആഹ്വാനവും വിവിധ വ്യാപാരി സംഘടനകളും രംഗത്തെത്തിയിരുന്നു. കളിപ്പാട്ടങ്ങൾ, ഗൃഹോപകരണങ്ങൾ, മൊബൈൽ ഫോണുകൾ, ഇലക്‌ട്രിക്കൽ-ഇലക്‌ട്രോണിക്സ് ഉത്പന്നങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവ ഒഴിവാക്കണമെന്നായിരുന്നു സംഘടകൾ ആഹ്വാനം ചെയ്തത്.

    ഇതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ചൈനീസ് ഉത്പന്നങ്ങൾക്ക് കേന്ദ്രം നിയന്ത്രണം കൊണ്ടുവന്നേക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്ത്യൻ വിപണിയിലെ ചൈനീസ് പ്രാതിനിധ്യം കുറയ്ക്കാൻ ലക്ഷ്യവെച്ച് ചൈനയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. അതേസമയം ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ആവശ്യം ഒറ്റയടിക്ക് നടപ്പാക്കാനാകില്ലെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+