ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം സീക്കോ ഇന്ത്യന്‍ ക്ലബ്ബിന്റെ കോച്ചാകുന്നു
പനജി: വെളുത്ത പെലെ എന്നറിയപ്പെടുന്ന ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം സീക്കോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ് സി ഗോവയുടെ പരിശീലകനായെത്തുന്നു. ലോകം കണ്ട മികച്ച മിഡ്ഫീല്‍ഡര്‍മാരിലൊരാളും പേരുകേട്ട പരിശീലകനുമായ സീക്കോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എത്തുമ്പോള്‍ അത് ഇന്ത്യന്‍ ഫുട്‌ബോളില്‍ തന്നെ ഏറെ മാറ്റങ്ങള്‍ വരുത്തിയേക്കാം.
മുന്‍ ഫ്രഞ്ച് ഇന്റര്‍നാഷണല്‍ റോബര്‍ട്ട് പിറസ് ആണ് മുംബൈ സ്വദേശിയായ വേണുഗോപാല്‍ ദൂതിന്റെ ഉടമസ്ഥതയിലുള്ള ഗോവ എഫ്‌സിയുടെ മാര്‍ക്യുതാരം. കളിക്കാരുടെ ബാഹുല്യം കൊണ്ട് ഐഎസ്എല്ലിലെ മികച്ച ടീമുകളിലൊന്നായാണ് ഗോവന്‍ ടീം. ഇവരെ പരിശീലിപ്പിക്കാന്‍ സീക്കോ എത്തുന്നതോടെ ഗോവന്‍ ടീമിന്റെ ശക്തി ഇരട്ടിയാകും. സീക്കോയുമായി കരാറിലെത്തിയതായി എഫ്.സി ഗോവ സ്ഥിതീകരിച്ചിട്ടുണ്ട്.

ബ്രസീലിനുവേണ്ടി മൂന്നു ലോകകപ്പുകളില്‍ ജഴ്‌സി അണിഞ്ഞ സീക്കോ 1976 മുതല്‍ 1986 വരെ 71 കളികളില്‍ നിന്നായി 48 ഗോളുകളും നേടിയിട്ടുണ്ട്. 2002 മുതല്‍ 2006 വരെ കാലഘട്ടത്തില്‍ ജപ്പാന്റെ പരിശീലകനായിരുന്നു. 2008ല്‍ സീക്കോ പരിശീലിപ്പിച്ച തുര്‍ക്കി ക്ലബ് ഫെനര്‍ബാഷ് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടറിലെത്തി പേരെടുത്തിരുന്നു. 2009ല്‍ റഷ്യന്‍ ക്ലബ് സി.എസ്.കെ മോസ്‌ക്കോയേയും പരിശീലിപ്പിച്ചു.
2011-12ല്‍ ഇറാഖ് ദേശീയ ടീമിനേയും 2014ല്‍ അല്‍ ഗരാഫ ഓഫ് ഖത്തറിനേയും പരിശീലിപ്പിച്ചിട്ടുണ്ട്. സീക്കോ ഇന്ത്യയില്‍ എത്തുന്നതോടെ മറ്റൊരു ബ്രസീല്‍താരം റൊണാള്‍ഡീന്യോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാനുള്ള സാധ്യതയും വര്‍ദ്ധിച്ചു. റൊണാള്‍ഡീന്യോയെ ടീമിലെത്തിക്കാന്‍ ചെന്നൈ ടീം ചര്‍ച്ചകള്‍ നടത്തിവരികയാണ്.












Click it and Unblock the Notifications