മുലയൂട്ടുന്ന അമ്മമാര്‍ക്ക് വാക്‌സിനെടുക്കാം; ദേശീയ സമിതി നിർദ്ദേശം അംഗീകരിച്ച് കേന്ദ്രം
ദില്ലി; മുലയൂട്ടുന്ന അമ്മമാർക്ക് കൊവിഡ് വാക്സിൻ സ്വീകരിക്കാമെന്ന് കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച ശുപാർശ സർക്കാർ അംഗീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ദേശീയ സാങ്കേതിക-ഉപദേശക സമിതി (എന്‍ടിജി ഐ)യുടെ ശുപാര്‍ശകള്‍ അംഗീകരിച്ചത്.
നേരത്തേ ഗർഭിണികൾക്ക് വാക്സിൻ എടുക്കാമെന്ന് സമിതി നിർദ്ദേശിച്ചിരുന്നുവെങ്കിലും സർക്കാർ തിരുമാനമെടുത്തിരുന്നില്ല.കൂടിയാലോചനകൾക്കൊടുവിലാണ് ഇപ്പോഴത്തെ തിരുമാനം. അതേസമയം കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച ശേഷം കൊവിഡ് സ്ഥിരീകരിക്കുന്നവർക്കും കൊവിഡ് ബാധിച്ചവരും മൂന്ന് മാസത്തെ ഇളവേളയ്ക്ക് ശേഷം വാക്സിൻ സ്വീകരിക്കാമെന്ന സമിതി നിർദ്ദേശവും കേന്ദ്രം അംഗീകരിച്ചു.

കോവിഷീൽഡ് വാക്സിൻ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേശ ആറ് മുതൽ എട്ട് ആഴ്ചയിൽ നിന്ന് 12 മുതൽ 16 ആഴ്ച വരെ സർക്കാർ ഉയർത്തിയിരുന്നു.ഇതിന് പിന്നാലെയാണ് പുതിയ തിരുമാനം. അതേസമയം വാക്സിൻ സ്വീകരിക്കും മുൻപ് ആന്റിജൻ ടെസ്റ്റ് നടത്തേണ്ട സമിതി നിർദ്ദേശവും കേന്ദ്രം അംഗീകരിച്ചു. കൊവിഡ് നെഗറ്റീവായതിനോ വാക്‌സിന്‍ സ്വീകരിച്ചതിനോ 14 ദിവസത്തിന് ശേഷം രക്തദാനം നടത്താമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.












Click it and Unblock the Notifications