Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഎസ്പി സ്ഥാനാർത്ഥികളെ തീരുമാനിച്ചത് അമിത് ഷായുടെ മുറിയിൽ വെച്ച്', ആരോപണവുമായി രാജ്ഭർ

ലഖ്നൗ; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുറിയിൽ വെച്ചാണ് ബഹുജൻ സമാജ് പാർട്ടി സ്ഥാനാർത്ഥികളുടെ പേരുകൾ തീരുമാനിച്ചതെന്ന് സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്പി) അധ്യക്ഷൻ ഓം പ്രകാശ് രാജ്ഭർ. ബിജെപിയെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ ബിഎസ്പി മത്സരിക്കുന്നതെന്നും രാജ്ഭർ ആരോപിച്ചു.

വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് രാജ്ഭർ ഇക്കാര്യങ്ങൾ പറഞ്ഞത്.

1

"അമിത് ഷായുടെ നിർദ്ദേശപ്രകാരം, അദ്ദേഹത്തിന്റെ മുറിയിൽ വച്ചാണ് ബിഎസ്പി സ്ഥാനാർത്ഥികളെ നിർണ്ണയിച്ചത്. ബിഎസ്പിയുടെ ഓഫീസിൽ നിന്ന് ചിഹ്നം മാത്രമാണ് നൽകുന്നത്" അദ്ദേഹം ആരോപിച്ചു. കോൺഗ്രസ്, ബിഎസ്പി പോലുള്ള പാർട്ടികളെ ഈ തിരഞ്ഞെടുപ്പിൽ ഉത്തർ പ്ര ദേശിലെ ആളുകൾ ശ്രദ്ധിക്കുന്നില്ല എന്നും രാജ്ഭർ പറഞ്ഞു.

2

"സർക്കാർ മാറ്റത്തിനായി ജനങ്ങൾ മനസ്സ് ആ ഗ്രഹിക്കുന്നുണ്ട്. തന്റെ പാർട്ടി ഭാഗമായ മുന്നണി. സമാജ്‌വാദി പാർട്ടിയുടെ നേതൃത്വത്തിൽ ഉത്തർ പ്ര ദേശിൽ സർക്കാർ രൂപികരിക്കും" രാജ്ഭർ പറഞ്ഞു. ജനങ്ങൾക്കിടയിൽ ബിജെപി നുണ പ്രചരിപ്പിക്കുന്നെന്നും നുണ പറയാൻ നാഗ്പൂരിൽ നിന്ന് പരിശീലനം നേടിയവരാണ് അവരെന്നും നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തെ പരാമർശിച്ച് അദ്ദേഹം ആരോപിച്ചു.

3

''2017ലെ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയാണ് എസ്ബിഎസ്പി മത്സരിച്ചത്. എന്നാൽ ഇപ്പോൾ ബിജെപിയെ നേരിടാൻ സമാജ്‌വാദി പാർട്ടിയുമായി സഖ്യത്തിലാണ് എസ്ബിഎസ്പി. തീവ്രവാദികളെ പിന്തുണയ്ക്കുന്നുവെന്ന സമാജ്‌വാദി പാർട്ടിക്കെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം ബിജെപിയെ പരിഹസിച്ചു. "മെഹബൂബ മുഫ്തിയുമായി യോജിക്കുന്നതിൽ കുഴപ്പമില്ല, എന്നാൽ സമാജ്‌വാദി പാർട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യം മുസ്ലീങ്ങളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, അത് തെറ്റാണ് എന്നാണ് പ്രധാനമന്ത്രി പറയുന്നത്" അദ്ദേഹം പറഞ്ഞു.

4

സമാജ്‌വാദി പാർട്ടി-എസ്‌ബിഎസ്‌പി സഖ്യം 300 യൂണിറ്റ് സൗജന്യ വൈദ്യുതി, പാവപ്പെട്ടവർക്ക് സൗജന്യ മെഡിക്കൽ സൗകര്യങ്ങൾ, ആറ് മാസത്തിനുള്ളിൽ ജാതി സെൻസസ് എന്നിവ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. "ആളുകൾക്ക് ഞങ്ങളിൽ വിശ്വാസമുണ്ട്. ഞങ്ങൾ അവകാശങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്, അതിനാൽ ആളുകൾ ഞങ്ങളോടൊപ്പമുണ്ട്," അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. "ആളുകൾക്ക് എങ്ങനെ വിദ്യാഭ്യാസം ലഭിക്കും, അവർക്ക് എങ്ങനെ തൊഴിൽ ലഭിക്കും, എങ്ങനെ സമാധാനവും ശാന്തതയും നിലനിർത്താം. അതിനെക്കുറിച്ചൊന്നും ബിജെപി ഓർക്കാറില്ല. അവർ വിദ്വേഷം പ്രചരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്," അദ്ദേഹം ആരോപിച്ചു.

5

സംസ്ഥാനത്ത് ക്രമസമാധാനനിലയിൽ വലിയ പുരോഗതിയുണ്ടായെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്‌ക്കെതിരെയും അദ്ദേഹം പ്രതികരിച്ചു. "ക്രമസമാധാനം വളരെ മികച്ചതാണ്, ഹത്രാസിൽ ബലാത്സംഗത്തെത്തുടർന്ന് ഒരു പെൺകുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചു, . യോഗി ആദിത്യനാഥിന്റെ സ്വന്തം ജില്ലയിലെ ഒരു ഹോട്ടലിൽ ഒരു വ്യാപാരി കൊല്ലപ്പെട്ടു. ദലിത് വിഭാ ഗങ്ങൾ പോലീസ് സ്റ്റേഷനിൽ പരാതിപ്പെടാൻ പോകുമ്പോൾ മർദ്ദിക്കപ്പെടുന്നു, എഫ്‌ഐ‌ആറുകൾ രജിസ്റ്റർ ചെയ്യുന്നില്ല." അദ്ദേഹം പറഞ്ഞു. അവർ സംസാരിക്കുന്ന ക്രമസമാധാനം ടിവിയിലും കടലാസുകളിലും മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

6

സമാജ്‌വാദി പാർട്ടിയുമായി സഖ്യത്തിൽ 18 സീറ്റുകളിലാണ് എസ്ബിഎസ്പി മത്സരിക്കുന്നത്. ഗാസിപൂർ ജില്ലയിലെ സഹൂറാബാദിൽ നിന്ന് രാജ്ഭർ തന്നെ മത്സരരംഗത്ത് ഉണ്ട്. ബിജെപിയുടെ കാളിചരൺ രാജ്ഭറും ബിഎസ്പിയുടെ ഷദാബ് ഫാത്തിമയും എതിരാളികളായി മത്സരിക്കുന്ന ഇവിടെ ശക്തമായ ത്രികോണ മത്സരം ആണ് പ്രതീക്ഷിക്കുന്നത്. പൂർവാഞ്ചലിൽ അവസാന രണ്ട് ഘട്ടങ്ങളിലായി മാർച്ച് 3, 7 തീയതികളിൽ വോട്ടെടുപ്പ് നടക്കും. മാർച്ച് 10 നാണ് ഫലം പ്രഖ്യാപിക്കുക.

Recommended Video

cmsvideo
    യോഗി അടുത്ത പ്രധാനമന്ത്രി,സൂചന നൽകി ഷാ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+