19ല്‍ പതിനൊന്നും പോയി, ബാക്കിയുള്ളത് എട്ട് മാത്രം, യുപിയില്‍ ബിഎസ്പി നാമാവശേഷമാകുന്നു
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബിഎസ്പി രാഷ്ട്രീയ പ്രതിസന്ധിയില്‍. ആകെയുണ്ടായിരുന്ന എംഎല്‍എമാര്‍ ഒന്നൊഴിയാതെ പാര്‍ട്ടി വിട്ടുകൊണ്ടിരിക്കുകയാണ്. അടുത്തിടെയുണ്ടായ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ബഹുജന്‍ സമാജ് പാര്‍ട്ടി തരിപ്പണമായി. നിയമസഭാ തിരഞ്ഞെടുപ്പിന് എട്ട് മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് ബിഎസ്പി വലിയ പ്രതിസന്ധി നേരിടുന്നത്. രണ്ട് സീനിയര്‍ നേതാക്കളെ മായാവതി പുറത്താക്കിയിരിക്കുകയാണ്. യുപി രാഷ്ട്രീയത്തെ തന്നെ ഇളക്കി മറിച്ചിരിക്കുകയാണ് ഈ തീരുമാനങ്ങള്‍. എംഎല്‍എമാരുടെ എണ്ണം തീരെ കുറഞ്ഞിരിക്കുന്ന സമയത്ത് ഇത്തരമൊരു നീക്കം മായാവതിയില്‍ നിന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

ബിഎസ്പിയുടെ നിയമസഭാ കക്ഷി നേതാവ് ലാല്‍ജി വര്‍മയെയും മുന്‍ സംസ്ഥാന അധ്യക്ഷന്‍ രമാചല്‍ രാജ്ബറിനെയുമാണ് ബിഎസ്പി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് പുറത്താക്കിയത്. മായാവതി സര്‍ക്കാരില്‍ ഇവര്‍ മന്ത്രിമാരായിരുന്നു. കിഴക്കന്‍ യുപിയിലെ അംബേദ്കര്‍ നഗര്‍ ജില്ലയില്‍ നിന്നുള്ള എംഎല്‍എമാരാണ് രണ്ട് പേരും. അതേസമയം ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതോടെ ബിഎസ്പിക്ക് ഇനി ആകെ അവശേഷിക്കുന്നത്. അടുത്തിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിക്കും സമാജ് വാദി പാര്‍ട്ടിക്കും വളരെ പിന്നിലായി മൂന്നാം സ്ഥാനത്താണ് ബിഎസ്പി എത്തിയത്.
മായാവതിയുടെ ദളിത് രാഷ്ട്രീയത്തിന്റെ അസ്തമനമാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. സജീവ രാഷ്ട്രീയ വിഷയങ്ങളില്‍ മായാവതി ഇടപെടാതിരുന്നത് ബിഎസ്പിയുടെ തകര്‍ച്ചയ്ക്ക് കാരണായെന്നാണ് വിലയിരുത്തല്‍. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാണ് ലാല്‍ജി വര്‍മയ്ക്കും രമാചല്‍ രാജ്ബറിനുമെതിരെയുള്ള ആരോപണം. മുബാറക്ക്പൂര്‍ എംഎല്‍എ ഷാ ആലമാണ് പുതിയ നിയമസഭാ കക്ഷി നേതാവ്. അതേസമയം ശേഷിക്കുന്ന എട്ട് പേരും കൂടി ബിഎസ്പിയില്‍ നിന്ന് പടിയിറങ്ങിയാല്‍ മായാവതി യുപി രാഷ്ട്രീയത്തില്‍ തീര്‍ത്തും അപ്രസക്തമാകും.
കേരളത്തില്‍ പലയിടത്തും കോരിച്ചൊരിഞ്ഞ മഴ; കാഴ്ചകള്‍ കാണാം
അതേസമയം ബിഎസ്പിയില്‍ നിന്ന് പുറത്തായവരെ നേരത്തെ തന്നെ അഖിലേഷ് യാദവ് നോട്ടമിട്ട് വെച്ചതാണ്. ഇവര്‍ വൈകാതെ തന്നെ എസ്പിയില്‍ ചേരും. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 17 സീറ്റായിരുന്നു എസ്പി നേടിയത്. അതില്‍ പതിനൊന്ന് പേരും പല ഘട്ടങ്ങളിലായി വിമതരായ നേതാക്കളാണ്. ബിഎസ്പിയുടെ അന്ത്യമാണ് വരാന്‍ പോകുന്നതെന്ന് വിമത നേതാവ് അസ്ലം റെയ്‌നി പറഞ്ഞു. ബിഎസ്പിയുടെ ദേശീയ ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്രയാണ് ഈ പുറത്താക്കലുകള്‍ക്ക് പിന്നിലെന്നും റെയ്‌നി ആരോപിച്ചു. 2020ലെ രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലുണ്ടായ വിമത പ്രശ്‌നത്തില്‍ റെയ്‌നി അടക്കമുള്ള ഏഴ് എംഎല്‍എമാരെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
ശരിക്കും ക്യൂട്ട്... അനന്യ പാണ്ഡേയുടെ ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications