Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നിടത്ത് കെട്ടിവെച്ച കാശ് പോലും ബിജെപിക്ക് കിട്ടിയില്ല, തോല്‍വിയെ പരിഹസിച്ച് ഒബ്രയന്‍

ദില്ലി: ബംഗാളിലെ ഉപതിരഞ്ഞെടുപ്പ് തോല്‍വിയില്‍ ബിജെപിക്കെതിരെ പരിഹാസവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. ബിജെപി വലിയ വെല്ലുവിളിയാവുമെന്ന് കരുതിയ പോരാട്ടത്തില്‍ നാല് മണ്ഡലത്തിലും തോല്‍വി ബിജെപിക്കായിരുന്നു. അതേസമയം ബിജെപിക്ക് മൂന്നിടത്തും കെട്ടിവെച്ച കാശ് പോലും നേടാനായില്ലെന്ന് ഡെറിക് ഒബ്രയന്‍ പറഞ്ഞു. ഇക്കാര്യം നേരത്തെ പറയാന്‍ സാധിച്ചില്ലെന്നും ഒബ്രയന്‍ പറഞ്ഞു. നേരത്തെയുള്ള ട്വീറ്റും ഇത്തരത്തില്‍ ബിജെപിയെ നാണംകെടുത്തുന്നതായിരുന്നു. രണ്ടും മൂന്നും സ്ഥാനത്തിനായി ബിജെപിയും സിപിഎമ്മും തമ്മില്‍ ശക്തമായ മത്സരമെന്നായിരുന്നു ഇതില്‍ ഒബ്രയന്‍ പറഞ്ഞിരുന്നത്.

1

കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ സ്വന്തം ബൂത്തില്‍ വരെ ബിജെപി തോറ്റുവെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷാ അടുത്ത ദീപാവലി വരെ ബംഗാളിലേക്ക് വരികയേ ഇല്ലെന്നും ഒബ്രയന്‍ പരിഹസിച്ചു. ദിന്‍ഹട്ട, കര്‍ദാഹ, ഗോസാബ, ശാന്തിപൂര്‍ മണ്ഡലങ്ങളിാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. നാല് മണ്ഡലങ്ങളിലും നിന്നായി മൊത്തം പോള്‍ ചെയ്ത വോട്ടുകളുടെ 75 ശതമാനവും തൃണമൂലാണ് നേടിയത്. മെയ് മാസത്തില്‍ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയാണ് ദിന്‍ഹട്ടയിലും ശാന്തിപൂരിലും വിജയിച്ചത്. ഗോസാബയും കര്‍ദാഹയും തൃണമൂലിന്റെ സീറ്റായിരുന്നു. രണ്ട് സീറ്റും നഷ്ടപ്പെട്ടതോടെ സംസ്ഥാന നേതൃത്വം പ്രതിക്കൂട്ടിലാണ്.

നിരവധി പേര്‍ ബിജെപി വിട്ട് പോയിട്ടും അതൊന്നും ഗൗരവത്തോടെ കാണാന്‍ സംസ്ഥാന നേതൃത്വം തയ്യാറായില്ലെന്നാണ് വിമര്‍ശനം. സുവേന്ദു അധികാരിയും ദിലീപ് ഘോഷുമാണ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. സംസ്ഥാന ബിജെപിയില്‍ സുവേന്ദുവിന്റെ ഏകാധിപത്യമാണ് നടക്കുന്നതെന്ന വിമര്‍ശനം ശക്തമാണ്. പലരും പാര്‍ട്ടി വിടുന്നത് സുവേന്ദു ഒരാളുടെ കഴിവുകേട് കൊണ്ടാണെന്നും നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണ സുവേന്ദുവിനാണ്. സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രമുഖനായി സുവേന്ദു മാറുകയും ചെയ്തിരുന്നു. പ്രതിപക്ഷ നേതാവായും സുവേന്ദുവിനെ തന്നെ നിയമിച്ചു. പക്ഷേ പാര്‍ട്ടി ദുര്‍ബലമായി എന്നതാണ് വാസ്തവം.

അതേസമയം മമത ബാനര്‍ജിയുടെ കരുത്ത് വര്‍ധിക്കുന്നതാണ് ഉപതിരഞ്ഞെടുപ്പിലൂടെ പ്രകടമായിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അടക്കം ബിജെപിയെ നിഷ്പ്രഭമാക്കാനുള്ള തൃണമൂല്‍ നീക്കത്തിനും ഇത് കരുത്തുപകരും. ഗോവ, ത്രിപുര, അസം എന്നിവിടങ്ങളില്‍ ബിജെപിയെ വീഴ്ത്താനുള്ള മമതയുടെ നീക്കങ്ങള്‍ക്കും ഇതോടെ വേഗം വര്‍ധിക്കും. നേരത്തെ ഭവാനിപൂര്‍ ഉപതിരഞ്ഞെടുപ്പിലും കൂറ്റന്‍ വിജയമായിരുന്നു തൃണമൂല്‍ നേടിയത്. 2019 പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം വലിയ തോതില്‍ വോട്ടുകള്‍ നഷ്ടമായി കൊണ്ടിരിക്കുകയാണ് ബിജെപിക്ക്. കൂടുതല്‍ നേതാക്കള്‍ പടിയിറങ്ങുന്നതോടെ പഴയ ദുര്‍ബലാവസ്ഥയിലേക്ക് ബിജെപി വീണേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+