ഒരേ ദിവസം 4 തോൽവി; കേരളത്തിലും ത്രിപുരയിലും പരാജയപ്പെട്ടു.. കെട്ടിവെച്ച കാശ് പോയ മണ്ഡലങ്ങളും...
ഡൽഹി: പുതുപ്പള്ളി ഉൾപ്പെടെ രാജ്യത്താകെ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ സിപിഎമ്മിന് കനത്തതിരിച്ചടി. മുമ്പ് പാർട്ടിക്ക് ശക്തമായ അടിവേര് ഉണ്ടായിരുന്ന ബംഗാൾ, ത്രിപുര സംസ്ഥാനങ്ങളിലും ഇപ്പോൾ ഭരണത്തിലുള്ള കേരളത്തിലും സി പി എമ്മിന് കനത്ത നഷ്ടമാണ് ഉണ്ടായത്.
മത്സരിച്ച നാല് സീറ്റിലും സി പി എമ്മിന് തോൽവിയായിരുന്നു. ശക്തി കേന്ദ്രമായ ത്രിപുരയിൽ കെട്ടിവെച്ച കാശ് പോലും കിട്ടിയില്ല. ഈ തോൽവി തന്നെയാണ് സി പി എമ്മിനെ ഞെട്ടിച്ചത്. ബി ജെ പി തരംഗം ഉണ്ടായിരുന്നപ്പോൾ പോലും അനങ്ങാത്ത കോട്ടയായ ബോക്സാനഗറിലാണ് സി പി എമ്മിന് തോൽവി സംഭവിച്ചത്.

ത്രിപുരയിലെ മറ്റൊരു മണ്ഡലമായ ധൻപൂരിലും സി പി എം തോറ്റു. രണ്ട് മണ്ഡലങ്ങളിലും ബി ജെ പിയും പ്രതിപക്ഷമായ സി പി എമ്മും തമ്മിലാണ് മത്സരം നടന്നത്. കോൺഗ്രസും തിപ്ര മോത്തയും സ്ഥാനാർത്ഥികളെ നിർത്തിയില്ല.
സി പി എമ്മിന് വേണ്ടി മത്സരിച്ചത് മിയാൻ ഹുസൈൻ (ബോക്സാനഗർ), കൗശിക് ചന്ദ (ധൻപൂർ) എന്നിവരായിരുന്നു. സിറ്റിംഗ് സി പി എം എം എൽ എ ഷംസുൽ ഹഖ് മരണപ്പെട്ടതിന് തൊട്ടുപിന്നാലൊയണ് ബോക്സാനഗറിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് നിയമസഭ അംഗത്വം രാജി വെച്ചതിനെ തുടർന്നാണ് ത്രിപുരയിലെ ധന്ഡപ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്.
പ്രതിമയ്ക്കെതിരെ മത്സരിച്ച കൗശിക് ചന്ദ തന്നെയാണ് ഉപതിരഞ്ഞെടുപ്പിലും മത്സരിച്ചത്. ത്രിപുരയിലെ ബോക്സാനഗറിൽ സി പി എമ്മിന്റെ എം എൽ എ ആയിരുന്ന ഷംസുൽ ഹഖ് മരണപ്പെട്ടതിന് തുടർന്നാണ് ഉപതതിരഞ്ഞെടുപ്പ് നടന്നത്, . ഷംസുൽ ഹഖിന്റെ മകൻ മിയാൻ ഹുസൈനാണ് സി പി എമ്മിന് വേണ്ടി മത്സരിച്ചത്.
ബോക്സനഗറിലും ധൻപ്പൂരിലും സി പി എം സ്ഥാനാർത്ഥികൾക്ക് കോൺഗ്രസ് പിന്തുണ ഉണ്ടായിരുന്നു, നിലവിൽ കേവല ഭൂരിപക്ഷത്തെക്കാൽ ഒരു സീറ്റ് മാത്രം അധികമുള്ള ബി ജെ പിക്ക് ഈ വിജയങ്ങൾ നിർണായകമായിരുന്നു.
ധൂപ്ഗിരിയിൽ തൃണമൂൽ സ്ഥാനാർഥി 4000 വോട്ടുകൾക്കാണ് വിജയിച്ചത്. ബി ജെ പി ആണ് രണ്ടാം സ്ഥാനത്ത്. സി പി എമ്മിന്റെ ഈശ്വർ ചന്ദ്രറോയിക്ക് 8229 വോട്ടുകൾ ആണ് ലഭിച്ചത്. അപ്രതീക്ഷിതമായി തിരിച്ചടിയിൽ സി പി എം പതറി.
അതേസമയം, കേരളത്തിലും സി പി എമ്മിന് പരാജയമായിരുന്നു. എൽ ഡി എഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനോടാണ് പരാജയപ്പെട്ടത് ചാണ്ടിക്ക് പുതുപ്പള്ളിയിൽ റെക്കോർഡ് വിജയമാണ് ലഭിച്ചത്.












Click it and Unblock the Notifications