കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

29 ഇടത്ത് ഉപതിരഞ്ഞെടുപ്പ്, മധ്യപ്രദേശ് മുതല്‍ ഹിമാചല്‍ വരെ, കോണ്‍ഗ്രസിന് ഈ സീറ്റുകള്‍ നിര്‍ണായകം

Google Oneindia Malayalam News

ദില്ലി: നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പുകള്‍ക്ക് തുടക്കം. 13 സംസ്ഥാനങ്ങളിലായി 29 നിയമസഭാ സീറ്റിലും മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസിന് തിരിച്ചുവരവിന് മുന്നില്‍ കാണുന്ന തിരഞ്ഞെടുപ്പ് കൂടിയാണിത്. ഹിമാചല്‍ പ്രദേശിലെ മാണ്ഡി, മധ്യപ്രദേശിലെ കാന്‍ഡ്വ, ദാദ്ര-നാഗര്‍ ഹവേലി, എന്നിവിടങ്ങളിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ്. മൂന്നിടത്തും എംപിമാരുടെ വിയോഗത്തെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. മാണ്ഡി, കാന്‍ഡ്വ സീറ്റുകള്‍ ബിജെപിയുടെ കൈവശമുള്ളതാണ്. ദാദ്ര നാഗര്‍ ഹവേലി സീറ്റിനെ പ്രതിനിധീകരിച്ചിരുന്നത് സ്വതന്ത്ര എംപി മോഹന്‍ ദേല്‍ക്കാറായിരുന്നു. ഇയാള്‍ നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.

ആര്യന്റെ പിടിമുറുക്കി ഷാരൂഖ് ഖാന്‍, 3 നിയന്ത്രണങ്ങള്‍, തിരിച്ച് പൂട്ടാന്‍ എന്‍ഐഎ ഏത്തുംആര്യന്റെ പിടിമുറുക്കി ഷാരൂഖ് ഖാന്‍, 3 നിയന്ത്രണങ്ങള്‍, തിരിച്ച് പൂട്ടാന്‍ എന്‍ഐഎ ഏത്തും

1

കൂച്ച് ബിഹാറിലെ ദിന്‍ഹട്ടയില്‍ അടക്കം നാലിടത്താണ് ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ്. ഉദയന്‍ ഗുഹയുടെ മത്സരമാണ് ഇവിടെ പ്രധാന പോരാട്ടം. നേരത്തെ 57 വോട്ടിനാണ് ഉദയന്‍ പരാജയപ്പെട്ടത്. ശാന്തിപൂര്‍, ഖര്‍ദ, ഗോസബ എന്നിവയാണ് ബാക്കിയുള്ള മൂന്ന് മണ്ഡലങ്ങള്‍. ഇതില്‍ ശാന്തിപൂരും ദിന്‍ഹട്ടയും വിജയിക്കേണ്ടത് ബിജെപിക്ക് അഭിമാനത്തിന്റെ ഭാഗമാണ്. എന്നാല്‍ മമതയെ പേടിച്ച് ഇരിക്കേണ്ട അവസ്ഥയിലാണ് ബിജെപി. ഒപ്പം നിരവധി നേതാക്കളും പാര്‍ട്ടി കൈവിട്ട് കഴിഞ്ഞു. ഖര്‍ദയില്‍ തൃണമൂല്‍ സോവദേബ് ചധോപധ്യായയെയാണ് രംഗത്തിറക്കിയത്. ഭവാനിപൂരില്‍ നിന്ന് നേരത്തെ ചധോപധ്യായ വിജയിച്ചിരുന്നു. എന്നാല്‍ മമതയ്ക്ക് വേണ്ടി ഈ സീറ്റ് വിട്ടുകൊടുക്കുകയായിരുന്നു. നിലവില്‍ മന്ത്രിയാണ് ചധോപധ്യായ.

അസമില്‍ അഞ്ചിടത്താണ് മത്സരം. കോണ്‍ഗ്രസ് വിചാരിച്ച കരുത്തില്ലാതെ നില്‍ക്കുകയാണ് അസമില്‍. തിരിച്ചുവരവിന് മൂന്നെണ്ണമെങ്കിലും കോണ്‍ഗ്രസിന് ജയിക്കണം. മരിയാനി, തൗറ സീറ്റുകള്‍ കോണ്‍ഗ്രസിന് ജയിക്കേണ്ടതുണ്ട്. ബിജെപിയിലേക്ക് നേതാക്കള്‍ കൂറുമാറിയ മണ്ഡലമാണിത്. രൂപജ്യോതി കുര്‍മി, സുശാന്ത ബോര്‍ഗോഹെയിന്‍ എന്നിവരെ തന്നെ ബിജെപി ഇവിടെ സ്ഥാനാര്‍ത്ഥികളാക്കി. മൂന്നോളം സീറ്റുകളില്‍ കൂറുമാറി വന്നവരാണ് ബിജെപിക്ക് വേണ്ടി മത്സരിക്കുന്നത്. രാജസ്ഥാനില്‍ വല്ലഭ്‌നഗറും ധാരിയാവാഡും വിജയിക്കേണ്ടത് കോണ്‍ഗ്രസിന് ആവശ്യപ്പെട്ടത്. ഇല്ലെങ്കില്‍ അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള പ്രശ്‌നം രൂക്ഷമാവും.

മധ്യപ്രദേശിലാണ് അതിശക്തമായ പോരാട്ടങ്ങള്‍ നടക്കുന്നത്. മൂന്നിടത്താണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. റായ്ഗാവ്, ജോബട്ട്, പൃഥ്വിപൂര്‍, സീറ്റുകളിലാണ് മത്സരം. റായ്ഗാവ് ബിജെപിയുടെ സീറ്റും ബാക്കി രണ്ടും കോണ്‍ഗ്രസിന്റേതുമാണ്. മൂന്നിലും വിജയിച്ച് ശിവരാജ് സിംഗ് ചൗഹാനെ പ്രതിരോധത്തിലാക്കാനാണ് കോണ്‍ഗ്രസ് നീക്കം. ബിജെപി അടുത്തിടെ മുഖ്യമന്ത്രിമാരെ പലയിടത്തും മാറ്റിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് വിജയിച്ചിട്ടില്ലെങ്കില്‍ അങ്ങനൊരു ഓപ്ഷന്‍ മധ്യപ്രദേശിലും കേന്ദ്ര നേതൃത്വം പരിഗണിക്കും. തെലങ്കാനയിലെ ഹുസുരാബാദിലും ആന്ധ്രപ്രദേശിലെ ബദവേലിലും ഇന്ന് തിരഞ്ഞെടുപ്പുണ്ട്. ഹുസുരാബാദിലേത് കെസിആറിന് അഭിമാനപ്പോരാട്ടമാണ്.

മരയ്ക്കാര്‍ തിയേറ്ററില്‍ കളിക്കണമെങ്കില്‍ 50 കോടി അഡ്വാന്‍സ്, കടുപ്പിച്ച് ആന്റണി പെരുമ്പാവൂര്‍മരയ്ക്കാര്‍ തിയേറ്ററില്‍ കളിക്കണമെങ്കില്‍ 50 കോടി അഡ്വാന്‍സ്, കടുപ്പിച്ച് ആന്റണി പെരുമ്പാവൂര്‍

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

English summary
bypolls in 29 assembly seats, crucial for congress in madhya pradesh and assam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X