Get Updates
Get notified of breaking news, exclusive insights, and must-see stories!

ദര്യാഗ‍ഞ്ച് അക്രമം: 15 പേരുടെ ജാമ്യാപേക്ഷ ജനുവരി ഏഴിലേക്ക് നീട്ടി, കുറ്റം ചെയ്തതിന് തെളിവെന്ന്!!

ദില്ലി: ദര്യാഗഞ്ച് അക്രമക്കേസിലെ പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ജനുവരി ഏഴ് വരെ നീട്ടി.
ദില്ലിയിലെ ദര്യാഗ‍ഞ്ചില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് അറസ്റ്റിലായ 15 പേരുടെ ഹര്‍ജി പരിഗണിക്കുന്നതാണ് ദില്ലിയിലെ ടിസ് ഹസാരി കോടതി നീട്ടിവെച്ചിട്ടുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവവുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ട് ദില്ലി പോലീസ് 15 പേരെ അറസ്റ്റ് ചെയ്തത്. പോലീസിനെതിരെ കല്ലെറിഞ്ഞ സംഭവത്തിലും തീവെപ്പിലും ഇവര്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ചാണ് പോലീസ് നടപടി. ഇതില്‍ ഒമ്പത് പേരുടെ ജാമ്യഹര്‍ജിയെ ദില്ലി പോലീസ് തന്നെ എതിര്‍ത്തിരുന്നു.

പോലീസ് നിരവധി പേരെ ദരിയാഗഞ്ചിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും അക്രമ സംഭവവുമായി മുമ്പ് ബന്ധമില്ലാത്ത 15 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്നാണ് ഇവര്‍ക്കായി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ദില്ലി പോലീസിന്റെ പക്കല്‍ ഈ കേസിനെ പിന്തുണക്കുന്ന 19 ദൃക്സാക്ഷികളുടെ മൊഴികളുണ്ടെന്നാണ് കോടതിയില്‍ പ്രോസിക്യൂട്ടറുടെ വാദം. സംഭവ സ്ഥലത്തുനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തിട്ടുള്ളതെന്നും പ്രോസിക്യൂട്ടര്‍ അവകാശപ്പെടുന്നു. ഡിസംബര്‍ 23ന് ദില്ലിയിലെ മജസ്റ്റീരിയല്‍ കോടതിയാണ് ഈ 15 പേര്‍ക്കും ജാമ്യം നിഷേധിച്ചത്. തുടര്‍ന്നാണ് ഇവര്‍ സെഷന്‍സ് കോടതിയെ ജാമ്യഹര്‍ജിയുമായി സമീപിക്കുന്നത്.

daryaganjviolence-

ഡിസംബര്‍ 20ന് ദര്യാഗഞ്ചില്‍ പ്രതിഷേധക്കാര്‍ പോലീസിനെ നേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ഈ 15 പേരും അറസ്റ്റിലാവുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ശ്രമിക്കുന്നതിനിടെയാണ് പോലീസിന് നേരെ കല്ലേറുണ്ടായത്. ഒരു കാര്‍ കത്തിച്ച പ്രതിഷേധക്കാര്‍ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടു വരുത്തുകയും ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റിലായവരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും അവകാശപ്പെടുന്നുണ്ട്. തനിക്ക് 23 വയസായെന്ന് കുറ്റാരോപിതന്‍ പറ‍ഞ്ഞതായാണ് പോലീസ് ചൂണ്ടിക്കാണിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+