മോദിയുടെ നോട്ട് നിരോധനത്തിന്റെ ഗുണം ലഭിച്ചു തുടങ്ങി! കര്‍ഷകര്‍ക്ക് പലിശ തിരികെ നല്‍കുന്നു
നോട്ട് നിരോധനം മൂലം പലിശ തിരിച്ചടയ്ക്കാന്‍ കഴിയാതെ കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്ന സാഹചര്യം പരിഗണിച്ച് രണ്ട് മാസത്തെ കാര്‍ഷിക വായ്പകളുടെ പലിശ സര്‍ക്കാര്‍ നല്‍കും.
ദില്ലി: നോട്ട് നിരോധനത്തിന്റെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് കര്‍ഷകര്‍ക്ക് കേന്ദ്രത്തിന്റെ സഹായം. സഹകരണ ബാങ്കുകളില്‍ നിന്ന് കര്‍ഷകര്‍ എടുത്തിട്ടുള്ള കാര്‍ഷിക വായ്പകളുടെ രണ്ട് മാസത്തെ പലിശ സര്‍ക്കാര്‍ തിരികെ നല്‍കാന്‍ തീരുമാനിച്ചു. നോട്ട് നിരോധനം മൂലം പലിശ തിരിച്ചടയ്ക്കാന്‍ കഴിയാതെ കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്ന സാഹചര്യം പരിഗണിച്ചാണ് കേന്ദ്ര മന്ത്രിസഭയോഗം തീരുമാനം കൈക്കൊണ്ടത്.
സഹകരണ ബാങ്കുകളില്‍ നിന്നും കര്‍ഷകര്‍ എടുത്തിട്ടുളള വായ്പയുടെ നവംബര്‍ , ഡിസംബര്‍ മാസത്തെ പലിശ കേന്ദ്രസര്‍ക്കാര്‍ നല്‍കും. ഹ്രസ്വകാല ധാന്യവിളകള്‍ കൃഷി ചെയ്യുന്നവര്‍ക്കാണ് ഈ നേട്ടം ലഭിക്കുക. പലിശ അടച്ചിട്ടുളള കര്‍ഷകര്‍ക്ക് പണം അവരുടെ അക്കൗണ്ടിലേക്ക് തിരികെ നല്‍കും.

ഇതുള്‍പ്പെടെ 660.50 കോടിയുടെ പലിശ ഇളവിനാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകീരം നല്‍കിയിരിക്കുന്നത്. കൂടാതെ സര്‍ക്കാര്‍ തീരുമാനത്തിന്റെ ബാധ്യത വഹിക്കുന്നതിന് നബാര്‍ഡിന് 400 കോടി രൂപയും നല്‍കും. എല്ലാ ചെലവുകള്‍ക്കുമായി 1060 കോടി രൂപ നബാര്‍ഡിന് നല്‍കാനും തീരുമാനമായി.
നിരവധി സുപ്രധാന തീരുമാനങ്ങള്‍ മന്ത്രിസഭയോഗം കൈക്കൊണ്ടു. എയര്‍പോര്‍ട്ട് അഥോറിറ്റിട്ടിക്ക് 11.35 ഏക്കര്‍ സ്ഥലം നല്‍കാനും തീരുമാനമായി. ഐഐഎം ഭേദഗതി ബില്ലിനും മന്ത്രിസഭ അംഗീകാരം നല്‍കി. ഇതനുസരിച്ച് ഐഐഎമ്മുകള്‍ക്ക് ഇനി വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഡിപ്ലോമയ്ക്ക് പകരം ബിരുദം നല്‍കാന്‍ സ്ഥാപനങ്ങള്‍ക്ക് അധികാരം ലഭിക്കും. ലോകനിലവാരമുള്ള കണ്‍വെന്‍ഷന്‍ സെന്റര്‍ ദില്ലി നിര്‍മ്മിക്കാനും അംഗീകരമായി. 2254കോടി രൂപ ചെലവിലാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കുന്നത്.












Click it and Unblock the Notifications