Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് അക്രമം: സിബിഐ അന്വേഷണത്തിന് ഹൈക്കോടതി അനുമതി, ബംഗാളില്‍ മമതയ്ക്ക് തിരിച്ചടി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കല്‍ക്കത്ത ഹൈക്കോടതി. ബിജെപി ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന കാര്യമാണിത്. ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദാല്‍ അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഹൈക്കോടതിക്ക് മുന്നില്‍ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് വന്നത്. വ്യാപകമായ അക്രമങ്ങളാണ് ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്ന ശേഷം അരങ്ങേറിയത്. ഏറ്റുമുട്ടലില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടെന്നും, സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയായെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

1

ഓണത്തിന് വെറൈറ്റി ലുക്കുമായി ബിഗ് ബോസ് താരം അഭിരാമി സുരേഷ്; ചിത്രങ്ങള്‍ വൈറല്‍

നേരത്തെ ഹൈക്കോടതി നിര്‍ദേശപ്രകാരം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇവരാണ് അക്രമങ്ങളെ കുറിച്ചുള്ള പരാതികളെല്ലാം അന്വേഷിച്ചിരുന്നത്. അക്രമത്തിന് ഇരയായവര്‍ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. കൊല, ബലാത്സംഗം, വീടുകളും കടകളും വരെ തകര്‍ക്കല്‍, എന്നിവ പ്രധാന പരാതികളായിരുന്നു. ജൂലായ് പതിനഞ്ചിന് അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 50 പേജ് വരുന്ന റിപ്പോര്‍ട്ടില്‍ ക്രമസമാധാന നിലയിലെ വീഴ്ച്ചയെ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. ഭരണാധികാരിയുടെ നിയമമാണ് പ്രകടമായതെന്നും, നിയമം സംരക്ഷിക്കപ്പെട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

വെടിവെച്ച് കൊന്നു, കണ്ണ് ചൂഴ്‌ന്നെടുത്തു, താലിബാന്‍ പോലും ഭയപ്പെടുന്ന കൊടുംഭീകരരായ നേതാക്കള്‍

അതേസമയം ബംഗാള്‍ ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയെ വ്യാപകമായ അക്രമിച്ചെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. ബലാത്സംഗവും കൊലപാതകവും പോലെയുള്ള കുറ്റകൃത്യങ്ങളുടെ അന്വേഷണം സിബിഐ വിടണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. സംസ്ഥാനത്തിന് പുറത്തായിരിക്കണം ഈ കേസുകള്‍ നിയന്ത്രിക്കേണ്ടതെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. എന്നാല്‍ ബംഗാള്‍ പോലീസിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ ഈ റിപ്പോര്‍ട്ട് രാഷ്ട്രീയപ്രേരിതമാണെന്ന് വാദിച്ചിരുന്നു. ഈ കമ്മിറ്റിയിലെ ചിലര്‍ക്ക് ബിജെപിയുമായി ബന്ധമുണ്ടെന്നും സിബല്‍ പറഞ്ഞു.

ബംഗാളിലെ അക്രമങ്ങളില്‍ ഉണ്ടായ കൊലപാതകവും ബലാത്സംഗങ്ങളുമാണ് സിബിഐ അന്വേഷിക്കുക. മറ്റ് കേസുകളില്‍ കോടതി പ്രത്യേക അന്വേഷണ സംഘത്തെ അന്വേഷണത്തിനായി നിയമിച്ചിട്ടുണ്ട്. കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ സൗമന്‍ മിത്രയും രണ്ട് ബംഗാളി പോലീസ് ഓഫീസര്‍മാരും ഇതിന്റെ ഭാഗമാകും. അതേസമയം കോടതി നിര്‍ദേശമില്ലാതെ ഒരുനടപടിയും എടുക്കരുതെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം സിബിഐ കേസില്‍ റിപ്പോര്‍ട്ട് ആറാഴ്ച്ചയ്ക്കുള്ളില്‍ നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം പോലീസ് അക്രമത്തിന് നേരെ കണ്ണടച്ചെന്നും നടപടിയെടുത്തില്ലെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

Recommended Video

cmsvideo
    Don't ask for RTPCR from vaccinated people | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+