വെടിവെച്ച് കൊന്നു, കണ്ണ് ചൂഴ്ന്നെടുത്തു, താലിബാന് പോലും ഭയപ്പെടുന്ന കൊടുംഭീകരരായ നേതാക്കള്‍
കാബൂള്‍: താലിബാന് പഴയ കാലത്തേക്ക് തിരിച്ചുപോകുമെന്ന ഭീതി ഇപ്പോഴും അഫ്ഗാനിസ്ഥാനില്‍ ജനങ്ങളില്‍ ശക്തമാണ്. എന്തുകൊണ്ടാണ് അവര്‍ ഇങ്ങനെ ഭയക്കുന്നത്. അത് താലിബാന്റെ എക്കാലത്തെയും ഭീകരന്മാരായ രണ്ട് നേതാക്കള്‍ കാരണമാണ്. ഇപ്പോള്‍ ഇവരാരും ഇല്ലെങ്കിലും, താലിബാന് ഭരിച്ചിരുന്ന അഞ്ച് കൊല്ലവും രാജ്യത്തെ കിടുകിടാ വിറപ്പിച്ചിരുന്ന കൊടുഭീകരരാണ് ഇവര്‍.
സ്ത്രീകള്‍ ഏറ്റവും ഭയന്നിരുന്നതും ഇവരെയാണ്. ഈ നേതാക്കളുടെ ക്രൂരതയെ ഓര്‍മിപ്പിക്കുന്ന ഒരു സംഭവം കഴിഞ്ഞ വര്‍ഷം നവംബറില്‍ അഫ്ഗാനിസ്ഥാന് നടന്നിരുന്നു. സ്ത്രീകള്‍ യൂണിവേഴ്സിറ്റികളിലെ പഠനം പോലും മതിയാക്കുന്നത് ഇവര്‍ നിശ്ചയിക്കുന്ന ഇസ്ലാമിക നിയമം കാരണമാണ്.

2020 നവംബറില്‍ അഫ്ഗാനിസ്ഥാനിലെ ഗസ്നി പ്രവിശ്യയില്‍ നടന്ന കൊടൂരമായ കൊലയാണ് ആ പഴയ കാലത്തെ ഓര്‍മിപ്പിക്കുന്നത്. ഈ പ്രവിശ്യയിലെ ഒരു യുവതിയെ താലിബാന് വെടിവെച്ച് കൊന്നു. ക്രൂരത അവിടെ തീര്‍ന്നില്ല. അവരുടെ കണ്ണുകള്‍ വരെ താലിബാന് ചൂഴ്ന്നെടുത്തു. എന്തിനായിരുന്നുവെന്ന് ചോദിച്ചാല്‍ പോലീസുകാരിയായി ഇവര്‍ ജോലി ചെയ്തതിനാണ് ഈ ക്രൂരത മുഴുവന്‍ നടന്നത്. ഖട്ടേര എന്നാണ് ഇവരുടെ പേര്. 33കാരിയായിരുന്നു. ഇവരെ അവസാനം കണ്ടവര്‍ ആ സംഭവം വിവരിച്ചത് വിറയലോടെയാണ്. ബൈക്കിലെത്തിയ മൂന്ന് പേര് അവര്‍ക്ക് നേരെ വെടിവെച്ചു. കത്തികൊണ്ട് അവരുടെ കണ്ണില്‍ കുത്തിയിറക്കുന്നതാണ് അവരെല്ലാം കണ്ടത്.

ഇതിന് ശേഷമാണ് ഗസ്നി മേഖലയുടെ ആധിപത്യം താലിബാന് നേടിയത്. അതിന് ശേഷം ഇത് പുതിയ താലിബാനാണെന്ന സന്ദേശം നല്‍കാനാണ് അവര്‍ ശ്രമിച്ചത്. എന്നാല്‍ ഒന്നും മാറിയിട്ടില്ലെന്ന് അഫ്ഗാനികള്‍ ഉറച്ച് വിശ്വസിക്കുന്നു. മെയ് മാസത്തില്‍ കാണ്ഡഹാറിലുള്ള കമാലുദ്ദീന്റെ അനുഭവം അത് ഉറപ്പിക്കുന്നു. കമാലുദ്ദീന് ക്ലീന്‍ ഷേവ് ചെയ്ത്, മീശ നല്ല സ്റ്റൈലിഷായി വെക്കാനായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍ ഈ പദ്ധതി കമാലുദ്ദീന് വേണ്ടെന്ന് വെച്ചു. ഇയാളുടെ പിതാവിനെയും സഹോദരനെയും ക്രൂരമായി താലിബാന് പീഡിപ്പിച്ചിരുന്നു. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചതിനായിരുന്നു ഈ പീഡനം.

കമാലുദ്ദീന്റെ പിതാവിന്റെയും സഹോദരന്റെയും ഫോണുകള്‍ താലിബാന് പിടിച്ചെടുത്തു. ഇതിലെ സിം കാര്‍ഡുകള്‍ ഇവര്‍ക്ക് വിഴുങ്ങേണ്ടി വന്നു. ഇസ്ലാമിന് വിരുദ്ധമായി ഒന്നും അനുവദിക്കില്ലെന്ന് താലിബാന് പ്രഖ്യാപിച്ച് കഴിഞ്ഞു. വീടുകളില്‍ സംഗീതം ആസ്വദിക്കാന്‍ പാടില്ല. ഒപ്പം വിനോദം തരുന്ന വീഡിയോകളും കാണാന്‍ പാടില്ല. അഫ്ഗാനില്‍ കഴിഞ്ഞ വര്‍ഷം തന്നെ ബുര്‍ഖകളുടെ വില്‍പ്പനയും വര്‍ധിച്ചു. താലിബാന് വരുമെന്ന് ജനങ്ങള്‍ നേരത്തെ ഉറപ്പിച്ചിരുന്നു. ബുര്‍ഖ മാത്രം ധരിച്ചാല്‍ പോര, കണ്ണുകള്‍ പുറത്തേക്ക് കാണുക പോലും ചെയ്യരുത്. ഇതെല്ലാം മുല്ലാ ദാദുല്ലയുടെ നാളുകളെയാണ് ഓര്‍മിപ്പിക്കുന്നത്. താലിബാന്റെ കൊടുഭീകരനായിരുന്നു ദാദുല്ല.

1990കളില്‍ താലിബാന് അഫ്ഗാനിലെ ശക്തരായപ്പോള്‍ അതിന് പിന്നിലെ നട്ടെല്ല് മുല്ലാ ദാദുല്ലയായിരുന്നു. താലിബാന് ചീഫ് മുല്ലാ ഒമറുമായി ശത്രുതയും ദാദുല്ലയ്ക്കുണ്ടായിരുന്നു. ഒമറിനെ പോലെ തന്നെ താലിബാനില്‍ അധികാര കേന്ദ്രമായിരുന്നു ദാദുല്ല. 1980കളില്‍ സോവിയറ്റ് യൂണിയനെതിരെ പോരാടിയ പോരാളികളായിരുന്നു ഇവര്‍. ഈ പോരില്‍ മുല്ലാ ഒമറിന് ഒരു കണ്ണ് നഷ്ടമായപ്പോള്‍ ദാദുല്ലയ്ക്ക് ഒരു കാലാണ് നഷ്ടമായത്. ഒരു ഗ്രാമം മുഴുവന്‍ ചുട്ടുകരിക്കുകയും കൂട്ടക്കൊലകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിരുന്ന ഭീകരനായിരുന്നു മുല്ലാ ദാദുല്ല. ആരും ഇയാളെ എതിര്‍ക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ല.

ശത്രുക്കളുടെ തല വെട്ടിയെടുക്കുന്നതായിരുന്നു മുല്ലാ ദാദുല്ലയുടെരീതി. തടങ്കലിലാക്കുന്നവര് ജീവനോടെ പോകുമെന്ന് ഉറപ്പില്ലായിരുന്നു. ചെറിയ കുട്ടികളെ പോലും ദാദുല്ല വെറുതെ വിടാറില്ലായിരുന്നു. പിഞ്ചു കുഞ്ഞുങ്ങളെ തുടര്‍ച്ചയായി കൊല്ലുന്നത് പതിവായതോടെ മുല്ലാ ഒമര്‍ ഇയാളെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. എന്നാല്‍ ആയിരങ്ങളെ സംഘടിപ്പിച്ചായിരുന്നു ദാദുല്ലയുടെ മടങ്ങി വരവ്. ഒപ്പം നിരവധി ചാവേറുകളും ഉണ്ടായിരുന്നു. 2000ത്തില്‍ ബമ്യാന്‍ പ്രവിശ്യയിലെ ഹസാരാകളുടെ കൂട്ടക്കൊലയായിരുന്നു ദാദുല്ല ഉത്തരവിട്ടത്. താലിബാനെ ധീരമായി നേരിട്ടവരായിരുന്നു ഹസാരകള്‍. നൂറുകണക്കിന് ഹസാരകളാണ് വധിക്കപ്പെട്ടത്.

അടുത്ത വര്‍ഷം ബമിയാനിലെ ബുദ്ധ പ്രതിമകള്‍ ബോംബ് വെച്ച് തകര്‍ത്തു. ഷിയാ മുസ്ലീങ്ങളുടെ കൂട്ടക്കൊലകള്‍ക്കും ദാദുല്ല നേതൃത്വം നല്കി. അമേരിക്കന്‍ സൈന്യം പിടിമുറുക്കിയതോടെ സുരക്ഷിത സ്ഥാനത്തേക്ക് ഇയാള്‍ മാറുകയായിരുന്നു. യുഎസ്-നാറ്റോ സഖ്യത്തിന്റെ ആക്രമണത്തില്‍ ആറ് വര്‍ഷത്തിന് ശേഷം ദാദുല്ല കൊല്ലപ്പെട്ടതോടെയാണ് അഫ്ഗാന് ജനതയ്ക്ക് ആശ്വാസമായത്. ഇതേ നിലവാരത്തിലുള്ള മറ്റൊരു ഭീകരനാണ് പിര്‍ ആഗ. മുല്ലാ ദാദുല്ലയുടെ പിന്‍ഗാമിയായിട്ടാണ് ആഗ അറിയപ്പെടുന്നത്. 2015ല്‍ ദാദുല്ലയുടെ കുടുംബത്തെ കൂട്ടക്കൊല്ല ചെയ്തായിരുന്നു ആഗ പ്രശസ്തനായത്.
Recommended Video

എട്ട് വയസ്സ് മുതല്‍ 80 വയസ്സ് വരെയുള്ളവരെ നിരത്തി നിര്‍ത്തി കൊല്ലപ്പെടുത്തുന്ന രീതിയായിരുന്നു ആഗയുടേത്. ശത്രുക്കള്‍ക്ക് അഭയം നല്‍കിയെന്നായിരുന്നു ആരോപണം. താലിബാന് വിരുദ്ധ ജനങ്ങളെയും ഗ്രാമങ്ങളെയും ഇയാള്‍ വെറുതെ വിട്ടിരുന്നില്ല. പിര്‍ ആഗ 2018ല്‍ നാറ്റോയുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. താലിബാന്റെ സഹസ്ഥാപകന്‍ മുല്ലാ അബ്ദുല്‍ ഗനി ബരാദറാണ് ഇപ്പോള്‍ ഭീകര സംഘടനയെ നയിക്കുന്നത്. ആരോടും പക പോക്കാനില്ലെന്നാണ് താലിബാന് പറയുന്നത്. എന്നാല്‍ ബരാദറിനെ ആരും വിശ്വസിക്കുന്നില്ല. സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ പോലും സാധിക്കില്ലെന്നാണ് തോന്നല്‍ ശക്തമാണ്. സ്വതന്ത്രമായി ഇവര്‍ക്ക് വസ്ത്രധാരണം പോലും നടക്കില്ലെന്നാണ് ഭയം.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications