Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്കോ? നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് ശിവസേന

മുംബൈ: മഹാരാഷ്ട്രയില്‍ കാവല്‍ സര്‍ക്കാരിന്‍റെ കാലാവധി തീരാന്‍ ഒരുദിവസം മാത്രം ബാക്കി നില്‍ക്കെ ഒരു വിട്ട് വീഴ്ചയ്ക്കും തയ്യാറല്ലെന്ന് ആവര്‍ത്തിച്ച് ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ. സഖ്യം തകര്‍ക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ലോക്സഭ തിരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ ഉറപ്പ് പാലിക്കാന്‍ ബിജെപി നേതൃത്വം തയ്യാറാകാതെ വീട്ടുവീഴ്ചയ്ക്കില്ലെന്ന് താക്കറെ പറഞ്ഞു. മുംബൈയിലെ വസതിയില്‍ എംഎല്‍എമാര്‍ പങ്കെടുത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു താക്കറെ.

 shivasnena-

രണ്ടര വര്‍ഷം മുഖ്യമന്ത്രി പദം തുല്യമായി പങ്കിടാമെന്നത് അംഗീകരിക്കുന്നുണ്ടെങ്കില്‍ മാത്രം ബിജെപിക്ക് തന്നെ ബന്ധപ്പെടാം. മുന്‍പ് നല്‍കിയ വാക്ക് പാലിക്കാന്‍ കഴിയുന്നില്ലേങ്കില്‍ പിന്നെ വീണ്ടും ചര്‍ച്ച നടത്തുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളതെന്നും ഉദ്ധവ് താക്കറെ ചോദിച്ചു. ഒരു വിട്ട് വീഴ്ചയ്ക്കും സേന ഒരുക്കമല്ലെന്ന് ശിവസേന എംപി സഞ്ജയ് റൗത്തും ആവര്‍ത്തിച്ചു.മഹാരാഷ്ട്രയില്‍ ഉടന്‍ ശിവസേന സര്‍ക്കാര്‍ രൂപീകരിക്കുമെന്നും റൗത്ത് പറഞ്ഞു.

സേനാ അധ്യക്ഷനാണ് ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് അവസാന വാക്ക്. മുഖ്യമന്ത്രി പദം തുല്യമായി വീതിക്കാമെന്ന് നേരത്തേ ബിജെപി പറഞ്ഞിരുന്നു. അതുപ്രകാരം മുഖ്യമന്ത്രി ശിവസേനയില്‍ നിന്ന് തന്നെ ഉണ്ടാകും, സില്ലോദില്‍ നിന്നുള്ള എംഎല്‍എ പ്രതികരിച്ചു.

അതിനിടെ ശിവസേന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഉറപ്പായതോടെ മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യകള്‍ തേടുകയാണ് ബിജെപി. ബിജെപി നീക്കങ്ങള്‍ ശക്തമാക്കിയതോടെ തങ്ങളുടെ എംഎല്‍എമാരെ ശിവസേന മുംബൈയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. നിരവധി ശിവസേന എംഎല്‍​എമാര്‍ ദേവേമന്ദ്ര ഫഡ്നാവിസുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് ബിജെപി അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ശിവസനേയുടെ നീക്കം.രണ്ട് ദിവസം റിസോര്‍ട്ടില്‍ തുടരണമെന്നാണ് എംഎല്‍എമാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+