പ്രകാശ് രാജിനെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ്; പക്ഷെ ഏക നിബന്ധന അനുസരിക്കണം; ദിനേഷ് ഗുണ്ടറാവു
ബെംഗളൂരു: കര്‍ണാടകയില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ സജീവമാക്കുകയാണ് കോണ്‍ഗ്രസ്. ജനതാ ദള്‍-കോണ്‍ഗ്രസ് സഖ്യസര്‍ക്കാറിനെ താഴെ ഇറക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ പ്രതിരോധിച്ചു തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് പൊതുതിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.
സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ ചില തര്‍ക്കങ്ങള്‍ നിലനില്ക്കുന്നുണ്ടെങ്കില് ജനതാ ദളുമായി സഖ്യമായി തിരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇതിനിടെയാണ് ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുന്ന പ്രകാശ് രാജിന്റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കി കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് എത്തിയിരിക്കുന്നത്.

സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക്
സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച പ്രകാശ് രാജ് ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി ജനവിധി തേടുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിരവധി തവണ അദ്ദേഹം പരസ്യമായും രഹസ്യമായും കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പാര്‍ട്ടികളുടെ പിന്തുണ തേടുകയും ചെയ്തു.

കോണ്‍ഗ്രസിന്റെ പിന്തുണ
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ പ്രകാശ് രാജ് കോണ്‍ഗ്രസിന്റെ പിന്തുണ അഭ്യര്‍ത്ഥിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രകാശ് രാജിന്റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേഷ് ഗുണ്ടറാവു രംഗത്ത് എത്തിയിരിക്കുന്നത്.

പാര്‍ട്ടിയില്‍ ചേരണം
പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ കര്‍ണാടക സൗത്ത് മണ്ഡലത്തില്‍ അദ്ദേഹത്തെ പിന്തുണയ്ക്കാം എന്നാണ് ദിനേഷ് ഗുണ്ടറാവും വ്യക്തമാക്കുന്നത്. പാര്‍ട്ടി അംഗത്വം സ്വീകരിക്കാതെ ഒരു ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിന് ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാന്‍ കഴിയില്ല.

ദേശീയ നേതൃത്വവുമായി ചര്‍ച്ച
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ നേരില്‍ കണ്ട് അദ്ദേഹം പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ഞങ്ങള്‍ ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്തിരുന്നു. അവരുടെ കൂടി നിര്‍ദ്ദേശപ്രകാരമാണ് പാര്‍ട്ടിയില്‍ ചേരുക എന്ന ആവശ്യം അദ്ദേഹത്തിന് മുമ്പില്‍ വെക്കുന്നതെന്നും ഗുണ്ടറാവും കൂട്ടിച്ചേര്‍ത്തു.

പുതുവര്‍ഷത്തില്‍
രജനീകാന്ത്, കമലാഹാസന് എന്നിവര്‍ക്ക് പിന്നാലെ തെന്നിന്ത്യയില്‍ നിന്ന് രാഷ്ട്രീയത്തില്‍ ഇറങ്ങുന്ന പ്രമുഖ സിനിമാ താരമാണ് പ്രകാശ് രാജ്. സ്വതന്ത്രനായിട്ട് രാഷ്ട്രീയത്തിലേക്ക് കടുന്നുവരാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. പുതുവര്‍ഷത്തില്‍ ആശംസകളറിയിച്ചുകൊണ്ടുള്ള ട്വീറ്റിലായിരുന്നു പ്രകാശ് രാജ് തന്റെ രാഷ്ട്രീയ പ്രവേശനം വ്യക്തമാക്കിയത്.

ബിജെപിക്കെതിര്
അടുത്ത സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് ശേഷം ആര്‍എസ്എസ് ബിജെപി പ്രത്യശാസ്ത്രങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകളാണ് പ്രകാശ് രാജ് സ്വീകരിച്ചു വരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള തന്റെ വിയോജിപ്പ് പ്രകാശ് രാജ് നിരവധി തവണ പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ബെംഗളൂരു സെന്‍ട്രല്‍
രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് പിന്നാലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രകാശ് രാജ് പ്രഖ്യാപിക്കുകയും ചെയ്തു. പതിനഞ്ച് വര്‍ഷമായി ബിജെപി ഭരിക്കുന്ന മണ്ഡലമായ ബെംഗളൂരു സെന്‍ട്രല്‍ തന്നെ അദ്ദേഹം മത്സരിക്കാന്‍ തിരഞ്ഞെടുത്തത്.

ബിജെപി വിരുദ്ധ വോട്ടുകള്‍
സ്വതന്ത്രനായിട്ടാണ് മത്സരിക്കുന്നതെങ്കിലും തുടക്കം മുതല്‍ തന്നെ കോണ്‍ഗ്രസിന്റെ പിന്തുണയും അദ്ദേഹം തേടുന്നുണ്ട്. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുന്നത് തടയണമെന്നുണ്ടെങ്കില്‍ കോണ്‍ഗ്രസ് തന്നെ പിന്തുണക്കണമെന്നായിരുന്നു പ്രകാശ് രാജ് നേരത്തെ ആവശ്യപ്പെട്ടത്.

ആം ആദ്മി പിന്തുണ
ബിജെപിയുടെ സിറ്റിങ് സീറ്റാണെങ്കിലും കോണ്‍ഗ്രസിനും മണ്ഡലത്തില്‍ ശക്തമായ സ്വാധീനമുണ്ട്. ഈ സാഹചര്യത്തില്‍കൂടിയാണ് സ്വതന്ത്രനായി നില്‍ക്കുന്നതിന് പകരം പാര്‍ട്ടി ടിക്കറ്റില്‍ മത്സിച്ചാല് പിന്തുണക്കാമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നാല്‍പ്പതിനായിരം വോട്ടു പിടിച്ച ആം ആദ്മിയും പ്രകാശ് രാജിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
-
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..!












Click it and Unblock the Notifications