Get Updates
Get notified of breaking news, exclusive insights, and must-see stories!

ജസ്റ്റിന്‍ ട്രൂഡോയ്ക്ക് മടങ്ങാന്‍ വ്യോമസേന വിമാനം ഓഫര്‍ ചെയ്ത് ഇന്ത്യ? നിരസിച്ചു, മറുപടി ഇങ്ങനെ

ന്യൂഡല്‍ഹി: ജി20 കഴിഞ്ഞിട്ടും മടങ്ങാനാവാതെ ഇരുന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് ഇന്ത്യ പ്രത്യേക വിമാനം നല്‍കാന്‍ സന്നദ്ധത അറിയിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. വ്യോമസേനയുടെ പ്രത്യേക വിമാനമാണ് മടക്കയാത്രയ്ക്കായി ട്രൂഡോയ്ക്ക് നല്‍കാമെന്ന് അറിയിച്ചത്. ട്രൂഡോയുടെ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് പ്രവര്‍ത്തനരഹിതമായിരുന്നു.

ഇതോടെ ഡല്‍ഹിയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ മടക്കം വൈകുകയായിരുന്നു. സാങ്കേതിക തടസ്സം വിമാനത്തിലെ ഒരു ചെറിയ കാര്യം മാറ്റേണ്ടി വന്നതിലൂടെ സംഭവിച്ചതാണെന്ന് കാനഡയുടെ നാഷണല്‍ ഡിഫന്‍സ് അറിയിച്ചിരുന്നു. അതേസമയം ഇന്ത്യ വിമാനം ഓഫര്‍ ചെയ്തിട്ടും അത് നിരസിക്കുകയായിരുന്നു കാനഡ. സ്വന്തം വിമാനത്തിലെ മടങ്ങുന്നുള്ളൂ എന്നായിരുന്നു തീരുമാനം. ഇന്ത്യ-കാനഡ ബന്ധം ഏറ്റവും മോശമായി നില്‍ക്കുകയാണ്. ജി20യിലെ ഇന്ത്യയുമായുള്ള സൗഹൃദം മെച്ചപ്പെടുത്താനല്ല ട്രൂഡോ ശ്രമിച്ചത്.

justin-trudeau-pm-modi

ഇക്കാര്യം വലിയ വിമര്‍ശനവും കാനഡയില്‍ ട്രൂഡോ നേരിടുന്നുണ്ട്. വിമാനത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. പക്ഷേ നാട്ടില്‍ വലിയ വിവാദങ്ങളാണ് ട്രൂഡോയെ കാത്തിരിക്കുന്നത്. ഖലിസ്ഥാന്‍വാദികളെ ട്രൂഡോ സ്വന്തം നാട്ടില്‍ പിന്തുണയ്ക്കുന്നു എന്നതാണ് പ്രധാന ആരോപണം. വലിയ വോട്ടുബാങ്കാണിത്. അവരെ പിണക്കാന്‍ ട്രൂഡോ തയ്യാറല്ല. കടുത്ത എതിര്‍പ്പ് ജി20 സമയത്ത് ഇക്കാര്യത്തില്‍ ഇന്ത്യ അറിയിച്ചതാണ്.

അതേസമയം തന്റെ ബാക്കപ്പ് വിമാനത്തില്‍ മടങ്ങുമെന്നായിരുന്നു ഇന്ത്യയെ ട്രൂഡോ അറിയിച്ചത്. ചൊവ്വാഴ്ച്ച വൈകീട്ടാണ് ഒടുവില്‍ ട്രൂഡോ മടങ്ങിയത്. ജി20 കഴിഞ്ഞിട്ടും രണ്ട് ദിവസത്തോളം അദ്ദേഹം ഇന്ത്യയില്‍ തങ്ങിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ട്രൂഡോ ജി20 യോഗത്തില്‍ പങ്കെടുക്കാനെത്തിയത്. ഞായറാഴ്ച്ച രാത്രിയോടെയാണ് അദ്ദേഹത്തിന്റെ വിമാനത്തിന് പ്രശ്‌നങ്ങളുണ്ടായത്.

പകരം ഒരു വിമാനം ട്രൂഡോ മടങ്ങാനായി ഏര്‍പ്പാടാക്കിയിരുന്നു. എന്നാല്‍ ഈ വിമാനവും ലണ്ടനില്‍ വെച്ച് മടങ്ങിപ്പോയിരുന്നു. ഇതോടെ ട്രൂഡോയുടെ മടക്കം കൂടുതല്‍ വൈകുകയായിരുന്നു. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ജി20യില്‍ പങ്കെടുത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ ട്രൂഡോയെ നന്ദി അറിയിച്ചിരുന്നു. നേരത്തെ ട്രൂഡോയെ മടക്കി കൊണ്ടുവരാന്‍ കനേഡിയന്‍ വ്യോമസേനയുടെ സിസി-150 പോളാരിസ് വിമാനത്തെ ഇന്ത്യയിലേക്ക് അയച്ചിരുന്നു.

അതേസമയം കാനഡയിലെ മാധ്യമങ്ങളും പ്രതിപക്ഷ നേതാവ് പിയറെ പോളിവറെയും ട്രൂഡോയെ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്. ജി20യില്‍ രാജ്യത്തിന്റെ പേര് കളങ്കപ്പെടുത്തുന്ന തരത്തിലായിരുന്നു ട്രൂഡോയുടെ ഇടപെടല്‍ എന്ന് ഇവരെല്ലാം കുറ്റപ്പെടുത്തുകയാണ്. ഖലിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യയുടെ എതിര്‍പ്പുകളെ മറികടന്നാണ് കാനഡ മുന്നോട്ട് പോകുന്നത്. മോദി ഈ വിഷയം ഉന്നയിച്ചിട്ടും ട്രൂഡോ അതൊന്നും ഗൗരവത്തോടെ എടുത്തിട്ടില്ല. ഖലിസ്ഥാന്‍വാദികളെ വോട്ടുബാങ്കായിട്ടാണ് ട്രൂഡോ കാണുന്നത്. പുതിയ വ്യാപാര കരാറിന് പോലും കാനഡ താല്‍പര്യം കാണിച്ചിട്ടില്ല എന്നാണ് ഇവരുടെ ആരോപണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+