കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധം പഞ്ചാബില്‍ വേണ്ട, ദില്ലിയിലോട്ട് വിട്ടോ, കര്‍ഷകരോട് കണ്ണുരുട്ടി അമരീന്ദര്‍

Google Oneindia Malayalam News

ദില്ലി: പാലം കടക്കുന്നത് വരെ നാരായണ, പാലം കടന്ന കഴിഞ്ഞാല്‍ കൂരായണ. അതാണ് ഇപ്പോള്‍ കര്‍ഷകര്‍ കോണ്‍ഗ്രസ് നേരിട്ട് കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ രൗദ്രഭാവം കണ്ട് ഞെട്ടിയിരിക്കുകയാണ് കര്‍ഷകര്‍. പഞ്ചാബില്‍ പ്രതിഷേധവുമായി നടക്കാമെന്ന് കര്‍ഷകര്‍ കരുതേണ്ടെന്നും, ദില്ലിയിലേക്ക് പോയി സമരം ചെയ്യുന്നതാണ് നല്ലതെന്നുമാണ് അമരീന്ദറിന്റെ പരാമര്‍ശം. ഇത്രയും കാലം കര്‍ഷകരുടെ സമരത്തെ കൈയ്യും നീട്ടി സ്വീകരിച്ചിരുന്ന അമരീന്ദറിന്റെ നിലപാട് മാറ്റം കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തെ തന്നെ അമ്പരിപ്പിക്കുന്നതാണ്. ബിജെപി ആരോപിക്കും പോലെ ഇത് കര്‍ഷകരല്ല, മുതലാളിമാരും ഇടനിലക്കാരുമാണെന്ന വാദത്തിന് ബലം നല്‍കുന്നതാണ് അമരീന്ദറിന്റെ നിലപാട്.

1

നിങ്ങള്‍ക്ക് പ്രതിഷേധം ഇനിയും പഞ്ചാബില്‍ തുടരാനാവില്ല. കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെങ്കില്‍ കര്‍ഷക സമരം പഞ്ചാബില്‍ നിന്ന് ദില്ലിയിലേക്ക് മാറ്റണമെന്നും അമരീന്ദര്‍ ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ് കര്‍ഷക സമരത്തിനൊപ്പം എല്ലാ സമയത്തും നിന്നിട്ടുണ്ട്. കാര്‍ഷിക നിയമങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ അതിനെ എതിര്‍ത്തിട്ടുണ്ട് കോണ്‍ഗ്രസ്. എന്നാല്‍ സമരം അനിശ്ചിതമായി പഞ്ചാബില്‍ തുടരുന്നത് സംസ്ഥാനത്തിന്റെ വികസനത്തെ തകര്‍ക്കുകയാണെന്ന് അമരീന്ദര്‍ കുറ്റപ്പെടുത്തി. പഞ്ചാബില്‍ കര്‍ഷകരോട് എനിക്ക് പറയാനുള്ളത് ഇത് അവരുടെ ഭൂമിയാണ്. പക്ഷേ പ്രതിഷേധം ഇവിടെ പാടില്ല. സംസ്ഥാന താല്‍പര്യത്തെ മുന്‍നിര്‍ത്തിയുള്ളല്ല സമരമെന്നും അമരീന്ദര്‍ വ്യക്തമാക്കി.

പഞ്ചാബില്‍ സമരം നടത്തി വെറുതെ സമയം കളയരുത്. അവര്‍ കര്‍ഷക നിയമം പിന്‍വലിക്കുന്നതിനായി ദില്ലിയിലേക്കാണ് പോകുന്നത്. അവിടെ സമ്മര്‍ദം ചെലുത്തി കാര്‍ഷിക നിയമം പിന്‍വലിപ്പിക്കണണെന്നും അമരീന്ദര്‍ ആവശ്യപ്പെട്ടു. നേരത്തെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിദ്ദു മുഖ്യമന്ത്രി കത്തയച്ചിരുന്നു. കര്‍ഷകരുടെ ആവശ്യത്തില്‍ നടപടിയുണ്ടാവണമെന്നായിരുന്നു സിദ്ദു നിര്‍ദേശിച്ചത്. അന്യായമായി കര്‍ഷകര്‍ക്കെതിരെ എടുത്ത കേസുകളെല്ലാം പിന്‍വലിക്കണമെന്നും സിദ്ദു ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ക്യാപ്റ്റന്‍ നിലപാട് കടുപ്പിച്ചത്. 32 കര്‍ഷക യൂണിയനുകള്‍ നേരത്തെ അവര്‍ക്കെതിരെയുള്ള നടപടികളെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഇതിലാണ് സിദ്ദു ഇടപെട്ടത്.

അതേസമയം കര്‍ഷകര്‍ ഒരു കാര്യം ആലോചിക്കണം. പഞാബ് സര്‍ക്കാരിന്റെ പിന്തുണയുള്ളത് കൊണ്ടാണ് അവര്‍ ദില്ലിയിലെത്തിയത്. അതുകൊണ്ട് പഞ്ചാബില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് അവസാനിപ്പിക്കണം. കര്‍ഷകര്‍ അവരുടെ ഊര്‍ജം കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിക്കാനായിട്ടാണ് ചെലവിടേണ്ടത്. കര്‍ഷകരെ പഞ്ചാബില്‍ തടഞ്ഞിരുന്നെങ്കില്‍ അവര്‍ സിംഘുവിലും തിക്രിയിലുമുള്ള അതിര്‍ത്തികളില്‍ എത്തുമായിരുന്നില്ല. ദില്ലിയിലോ ഹരിയാനയിലോ നിങ്ങള്‍ക്ക് വേണ്ടതെന്തും ചെയ്യാം. പക്ഷേ നിങ്ങള്‍ എന്തിനാണ് പഞ്ചാബിന് നഷ്ടം വരുത്തി വെക്കുന്നതെന്നും അമരീന്ദര്‍ ചോദിച്ചു. ബിജെപിക്കെതിരെ കര്‍ഷകര്‍ രാഷ്ട്രീയമായി നീങ്ങുന്നതിനിടെയാണ് ക്യാപ്റ്റന്‍ വാക്കുകള്‍ കടുപ്പിച്ചത്.

ഫോറൻസികിലെ മംമ്തയുടെ മകൾ.. താരം ഇത്ര വലുതായോ എന്ന് ആരാധകർ..തമന്ന പ്രമോദിന്റെ ചിത്രങ്ങൾ വൈറൽ

ദില്ലിയിലും ഹരിയാനയ്ക്കും പുറമേ പഞ്ചാബിലെ 113 ഇടങ്ങളില്‍ കര്‍ഷക യൂണിയനുകള്‍ പ്രതിഷേധം നടത്തുന്നുണ്ട്. ഇത് ശരിക്കും പഞ്ചാബിന്റെ വികസനത്തെ തകര്‍ക്കുകയാണെന്നും ക്യാപ്റ്റന്‍ പറഞ്ഞു. അതേസമയം അമരീന്ദറിന്റെ പരാമര്‍ശം പല നേതാക്കളെയും അമ്പരപ്പിച്ചിരിക്കുകയാണ്. തുടക്കം മുതല്‍ കര്‍ഷകരുടെ സമരത്തെ അദ്ദേഹം പിന്തുണയ്ക്കുന്നത്. അടുത്ത വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അമരീന്ദറിന്റെ യൂടേണ്‍. കര്‍ഷക സംഘടനകള്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നത് വരെ പ്രചാരണമൊന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം പ്രചാരണം വരുന്നതോടെ കര്‍ഷക സമരത്തില്‍ നിന്ന് ശ്രദ്ധ തിരിഞ്ഞ് പോകുമെന്നാണ് സംഘടനകള്‍ ഭയക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം പത്ത് മാസമായി അരങ്ങേറി കൊണ്ടിരിക്കുകയാണ്. ദില്ലിയിലെ അതിര്‍ത്തിയിലാണ് സമരം നടക്കുന്നത്. കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നാണ് ആവശ്യം. കേന്ദ്ര സര്‍ക്കാരുമായി പല തവണ ചര്‍ച്ച നടത്തിയെങ്കിലും ഒന്നും ഫലം കണ്ടിരുന്നില്ല. എന്നാല്‍ ക്യാപ്റ്റന്റെ പുതിയ പരാമര്‍ശം മറ്റ് സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്ന ഭയം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനുണ്ട്. നിലവില്‍ ഇവര്‍ ബിജെപിക്കെതിരെ രാഷ്ട്രീയപരമായി നീങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ കൂട്ടത്തിലേക്ക് കോണ്‍ഗ്രസിനെയും കൊണ്ടുവരുമെന്നാണ് ഭയം.

Recommended Video

cmsvideo
രാജ്യത്ത് വീണ്ടും കര്‍ഷക സമരം | Oneindia Malayalam

English summary
captain amarinder singh warsn farmers, says they should shift protest from punjab to delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X