കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുങ്ങുന്ന കപ്പലിന്റെ കപ്പിത്താനാണ് സീതാറാം യെച്ചൂരിയെന്ന് ശിവസേന

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: ഇടതുപക്ഷത്തെയും സിപിഎമ്മിനെയും വിമര്‍ശിച്ച് ശിവസേനയുടെ മുഖപത്രം സാമ്‌ന. കഴിഞ്ഞദിവസം സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സീതാറാം യെച്ചൂരിയെക്കുറിച്ചുള്ള ലേഖനത്തിലാണ് പത്രം ഇടതുപക്ഷത്തിന്റെ പ്രസക്തിയെ ചോദ്യം ചെയ്യുന്നത്. ഇന്ത്യയില്‍ ഇടതുപക്ഷത്തിനുള്ള പ്രസക്തി നഷ്ടപ്പെട്ടതായി ലേഖനം വ്യക്തമാക്കുന്നു.

വളരെയധികം കഴിവുള്ള വ്യക്തിയാണ് സീതാറാം യെച്ചൂരി. എന്നാല്‍ അദ്ദേഹത്തിന് നയിക്കാനായി ഒരു പാര്‍ട്ടിപോലും ഇല്ലാത്ത അവസ്ഥയാണ്. ബംഗാളില്‍ മൂന്നു പതിറ്റാണ്ടുകാലം ഭരിച്ച സിപിഎമ്മിന്റെ അവസ്ഥ പരിതാപകരമാണ്. മമതാ ബാനര്‍ജിക്കു മുന്‍പില്‍ അവര്‍ തകര്‍ന്നു പോകുകയായിരുന്നു. ബിഹാറിലും ത്രിപുരയിലും കേരളത്തിലും മാത്രമാണ് ഇനിയുള്ള പ്രതീക്ഷ.

shiv-sena

അമ്പതോളം അംഗങ്ങളെ ലോക്‌സഭയിലെത്തിച്ചിരുന്ന ഇടതുപക്ഷത്തിന് ഇനി ശക്തമായ പ്രതിപക്ഷമാകാന്‍ സാധ്യമല്ല. ദേശീയ പാര്‍ട്ടിയെന്ന് അവകാശപ്പെടാന്‍ പോലും സിപിഎമ്മിന് കഴിയില്ലെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു. മുങ്ങുന്ന കപ്പലിലെ കപ്പിത്താനാണ് സീതാറാം യെച്ചൂരി. സിപിഎമ്മിനെ എത്രകാലം മുന്നോട്ടു നയിക്കാന്‍ അദ്ദേഹത്തിന് ആകുമെന്ന് കണ്ടറിയണമെന്നും ലേഖനം വ്യക്തമാക്കുന്നു.

വിശാഖപട്ടണത്തുവെച്ചു നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് സിപിഎമ്മിന്റെ ദേശീയ സെക്രട്ടറിയായി സീതാറാം യെച്ചൂരിയെ തെരഞ്ഞെടുത്തത്. എസ് രാമചന്ദ്രന്‍പിള്ള സെക്രട്ടറിയാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും യെച്ചൂരിയെ ഒടുവില്‍ ഉത്തരവാദിത്വം ഏല്‍പ്പിക്കുകയായിരുന്നു. രാഷ്ട്രീയക്ഷിഭേദമന്യേ ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട നേതാവാണ് സീതാറാം യെച്ചൂരി.

English summary
'Captain of Sinking Ship'; Shiv Sena Calls Sitaram Yechury
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X