തീവ്ര ഹിന്ദുത്വ നേതാക്കൾക്കെതിരെ ട്വീറ്റ്; ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കേസ്
ദില്ലി; ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് യുപി പോലീസ്. തീവ്രഹിന്ദുത്വവാദി നേതാക്കളായ
യതി നരസിംഹാനന്ദ്, മഹന്ത് ബജ്‌രംഗ് മുനി, ആനന്ദ് സ്വരൂപ് എന്നിവരെ വർഗീയ വിദ്വേഷം പരത്തുന്നവർ എന്ന് വിളിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. രാഷ്ട്രീയ ഹിന്ദു ഷേർ സേനയുടെ ജില്ലാ തലവനായ ഭഗവാൻ ശരൺ എന്നയാളുടെ പരാതിയിലാണ് നടപടി.

ഐ പി സി 295 എ ( മതവിശ്വാസങ്ങളെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ചുകൊണ്ട് മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ബോധപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികൾ), സെക്ഷൻ 67 (ഇലക്‌ട്രോണിക് രൂപത്തിൽ അശ്ലീലമായ കാര്യങ്ങൾ പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്യുക) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഗ്യാൻവാപി മസ്ജിദ് കേസുമായി ബന്ധപ്പെട്ട് ടൈംസ് നൗ ചാനലിന്റെ ഒരു ചർച്ച മുഹമ്മദ് സുബൈർ ട്വീറ്റ് ചെയ്തിരുന്നു. മറ്റ് മതങ്ങളെ അവഹേളിച്ച് വിദ്വേഷ പ്രസംഗം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കാനുള്ള വേദിയായി ഇന്ത്യൻ മാധ്യമങ്ങൾ മാറിയിരിക്കുകയാണെന്നായിരുന്നു പോസ്റ്റിലെ പരാമാർശം. ഇതിനെതിരായാണ് ശരൺ പരാതി നൽകിയത്.
സുബൈറിന്റെ പരാമർശം തന്റെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും ട്വീറ്റിലൂടെ മഹന്ത് ബജരംഗ് മുനിയെ വിദ്വേഷി എന്ന് സുബൈർ പരാമർശിച്ചുവെന്നും ഇയാൾ പരാതിയിൽ പറഞ്ഞു. ഹിന്ദു നേതാക്കളെ കൊല ചെയ്യാൻ സുബൈർ മുസ്ലീങ്ങളെ പ്രേരിപ്പിക്കുകയാണെന്നും ഇയാൾ പരാതിയിൽ ആരോപിച്ചു.
മേക്ക് ഓവറെന്ന് പറഞ്ഞാൽ ദാ ഇതാണ്..അതിഥി രവി തകർത്ത് കളഞ്ഞല്ലോ...വൈറലായി ഫോട്ടോകൾ
മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയതിന് നേരത്തേ നിരവധി കേസുകളിൽ അറസ്റ്റിലായ ആളാണാണ് യതി നസരസിംഹാനന്ദ്. യുപിയിലെ മുസ്ലീം മതസ്ഥർക്കെതിരെ വിദ്വേഷ പ്രസംഗം നടത്തുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തതിന് ബജ്റംഗ മുനി ദാസിനെ ഇക്കഴിഞ്ഞ ഏപ്രിലിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications