കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യനയത്തിലെ ക്രമക്കേട്: ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പ്രതി ചേര്‍ത്ത് എഫ്‌ഐആര്‍

Google Oneindia Malayalam News

ദില്ലി: മദ്യനയവുമായി ബന്ധപ്പെട്ട് ക്രമക്കേട് കേസില്‍ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പ്രതി ചേര്‍ത്ത് സി ബി ഐ എഫ് ഐ ആര്‍. ഒമ്പത് മാസമായി നടപ്പാക്കിയ മദ്യനയത്തില്‍ ഉള്‍പ്പെട്ട എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട 15 പ്രതികളുടെ പട്ടികയില്‍ സിസോദിയയുടേതാണ് ആദ്യ പേര്. ക്രിമിനല്‍ ഗൂഢാലോചന, കൃത്രിമം എന്നിവയാണ് 11 പേജുള്ള രേഖയില്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

 'സിപിഎം-കോൺഗ്രസ് സ്ക്രിപ്റ്റ് കൊള്ളാം; ദൃശ്യപരത കൂട്ടാൻ ഗാന്ധി ചിത്രം കോൺഗ്രസ് തല്ലിപ്പൊളിച്ചു'; സന്ദീപ് 'സിപിഎം-കോൺഗ്രസ് സ്ക്രിപ്റ്റ് കൊള്ളാം; ദൃശ്യപരത കൂട്ടാൻ ഗാന്ധി ചിത്രം കോൺഗ്രസ് തല്ലിപ്പൊളിച്ചു'; സന്ദീപ്

അന്നത്തെ എക്സൈസ് കമ്മീഷണറായിരുന്ന അര്‍വ ഗോപി കൃഷ്ണ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരാണ് പ്രതിപ്പട്ടികയിലുള്ളത്. സിസോദിയയും മറ്റുള്ളവരും '2021-22 വര്‍ഷത്തേക്കുള്ള എക്‌സൈസ് പോളിസിയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതിലും എടുക്കുന്നതിലും ഉപാധികളായിരുന്നു' എന്ന് എഫ് ഐ ആര്‍ പറയുന്നു.

manish

നേരത്തെ മന്ത്രിയുടെ വീടുകളില്‍ അടക്കം സി ബി ഐ റെയ്ഡ് നടത്തിയിരുന്നു. ആംആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ മദ്യനയം വലിയ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. വ്യാപക വിമര്‍ശനങ്ങളും ഉണ്ടായിരുന്നു. ഇതിനിടെയാണ് റെയ്ഡ് നടന്നത്. എന്‍ സി ആര്‍ മേഖലയിലെ ഇരുപതോളം ഇടങ്ങളില്‍ സി ബി ഐ പരിശോധന നടത്തിയത്.

എന്നാല്‍ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും സിസോദിയ നിഷേധിച്ചു. അന്വേഷണവുമായി താന്‍ സഹകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നവരെ ഇത്തരത്തില്‍ ദ്രോഹിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും സിസോദിയ പറഞ്ഞു. റെയ്ഡുകള്‍ക്ക് തടസ്സം നില്‍ക്കില്ലെന്ന് ആംആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. സിബിഐയെ സ്വാഗംത ചെയ്യുന്നു. പാര്‍ട്ടിയുടെ മറ്റ് നേതാക്കള്‍ക്ക് നേരെയും റെയ്ഡ് മുമ്പുണ്ടായിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഒരു തെളിവും കിട്ടിയില്ല.

'ബാലചന്ദ്രകുമാറിനെ കുടുക്കാന്‍ നോക്കിയ ഈ 6 പേര്‍ ഉള്ളിലാവും; എല്ലാം ദിലിപ് അനുകൂലികള്‍''ബാലചന്ദ്രകുമാറിനെ കുടുക്കാന്‍ നോക്കിയ ഈ 6 പേര്‍ ഉള്ളിലാവും; എല്ലാം ദിലിപ് അനുകൂലികള്‍'

Recommended Video

cmsvideo
മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ട് കേന്ദ്ര സര്‍ക്കാരിന് ഒരു പ്രശ്നമല്ല |*Kerala

പുതിയ നയത്തില്‍ മദ്യം വില്‍ക്കുന്ന രീതി തന്നെ മാറിയിരുന്നു. ചില്ലറ വ്യാപാരത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയിരുന്നു. പകരം കടകളില്‍ സ്വകാര്യ കമ്പനികള്‍ മദ്യം വില്‍ക്കും. മദ്യം വാങ്ങുന്നവര്‍ക്ക് ഡിസ്‌കൗണ്ടുകളും റിബേറ്റുകളും ഓഫറുണ്ടായിരുന്നു. ഒന്ന് വാങ്ങുന്നവര്‍ക്ക് ഒന്ന് സൗജന്യം എന്നതും ഇതിലുണ്ടായിരുന്നു. ഇതെല്ലാം വിവാദമായതോടെ ദില്ലി സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് തന്നെ മങ്ങലേറ്റിരുന്നു.

English summary
Case On Delhi Liquor Policy: FIR against Delhi Deputy Chief Minister Manish Sisodia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X