കര്‍ഷക സമരത്തിനിടെ യുവതി പീഢനത്തിന് ഇരയായതായി പരാതി: 6 പേര്‍ക്കെതിരെ കേസെടുത്തു
ദില്ലി: കര്‍ഷക സമരത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കവെ കൊവിഡ് ബാധിച്ച് മരിച്ച യുവതി ലൈംഗിക പീഡനത്തിനിരയായിരുന്നുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഞായറാഴ്ച രാത്രിയോടെയാണ് ഹരിയാന പൊലീസ് ആറ് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കിസാൻ സോഷ്യൽ ആർമിയുടെ ബാനറിൽ തിക്രി അതിർത്തിയിൽ സ്ഥാപിച്ച സമര പന്തലിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അനിൽ മാലിക്, അനുപ് സിംഗ്, അങ്കുഷ് സാങ്‌വാൻ, ജഗദീഷ് ബ്രാർ എന്നിവര്‍ക്കൊപ്പം രണ്ട് സ്ത്രീകള്‍ക്കുമെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഐപിസി 365, 342, 376-ഡി, 506, 120-ബി എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഏപ്രിൽ 1 ന് പ്രതികളടക്കം കർഷകരുടെ ഒരു സംഘം ബംഗാളിലെ ഹൂഗ്ലിയിൽ ഒരു പൊതുയോഗം നടത്തിയിരുന്നു. ഇവിടെ നിന്നാണ് കലാകാരിയും ആക്ടിവിസ്റ്റുമായി യുവതി സംഘവുമായി ബന്ധപ്പെടുന്നത്. തുടര്‍ന്ന വീട്ടുകാരുടെ സമ്മതത്തോടെ യുവതി ദില്ലിയിലെ പ്രതിഷേധ സ്ഥലത്തേക്ക് പോവാന്‍ തയ്യാറാവുകയാണെന്നുമാണ് എഫ്ഐആറില്‍ വ്യക്തമാക്കുന്നത്.

പിന്നീട് ഏപ്രിൽ 11 ന് ട്രെയിനിൽ പഞ്ചാബിലേക്കുള്ള യാത്രാമധ്യേ അനിൽ മാലിക് യുവതിയോട് അപമര്യാദയായി പെരുമാറി. എന്നാല്‍ ഏപ്രിൽ 12 ന് ദില്ലി അതിർത്തിയിലെ പ്രതിഷേധ സ്ഥലത്ത് എത്തിയപ്പോൾ ഒരു കൂടാരത്തില്‍ ഒരുമിച്ച് താമസിക്കേണ്ടി വന്നു. ഇവിടെയും പ്രതിയുടെ ഉപദ്രവം തുടര്‍ന്നതായി യുവതി പിതാവിനെ ടെലഫോണില്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് കര്‍ഷക സമര നേതാക്കളുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് വനിത പ്രതിഷേധക്കാര്‍ താമസിക്കുന്ന മറ്റൊരു കൂടാരത്തിലേക്ക് മാറുകയായിരുന്നു.
തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ
എന്നാൽ ഏപ്രിൽ 21 നാണ് പനി പിടിപെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയ്ക്കായി അച്ഛൻ ദില്ലി ആശുപത്രിയിൽ എത്തിയപ്പോഴും ട്രെയിനിലും കൂടാരത്തിലും പ്രതികൾ ലൈംഗികമായി പീഡിപ്പിച്ചതായി യുവതി ആവര്‍ത്തിച്ചു. ഏപ്രില്‍ 30 ന് യുവതി മരണപ്പെടുകയും ചെയ്തു. കര്‍ഷക സമരത്തിന് ദോഷം ചെയ്യാത്ത രീതിയില്‍ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും പിതാവ് പരാതിയില്‍ ആവശ്യപ്പെടുന്നു. അതേസമയം സംഭവത്തില്‍ പ്രതികരിക്കാന്‍ കര്‍ഷക സമര നേതാക്കള്‍ ഇതുവരെ തയ്യാറായിട്ടില്ല.
ഐശ്വര്യ മേനോന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications