'മഹുവ കുറ്റക്കാരി, ലോക്സഭയില്‍ നിന്ന് പുറത്താക്കണം'; റിപ്പോര്‍ട്ടുമായി എത്തിക്സ് കമ്മിറ്റി
ന്യൂദല്‍ഹി: ചോദ്യം ചോദിക്കാന്‍ കോഴ ആരോപണം നേരിടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്രയ്ക്ക് എം പിയായി തുടരാന്‍ അര്‍ഹതയില്ല എന്ന് പാര്‍ലമെന്ററി എത്തിക്സ് കമ്മിറ്റി. മഹുവയുടെ അംഗത്വം അവസാനിപ്പിക്കണമെന്ന് അവര്‍ക്കെതിരായ ആരോപണങ്ങള്‍ പരിശോധിക്കുന്ന എത്തിക്സ് കമ്മിറ്റി ശുപാര്‍ശ ചെയ്തതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
മഹുവ മൊയ്ത്രയുടെ നടപടികളെ പ്രതിഷേധാര്‍ഹവും അനീതിപരവും ഹീനവും കുറ്റകരവുമാണ് എന്നാണ് കമ്മിറ്റി വിശേഷിപ്പിച്ചത്. 500 പേജുള്ള റിപ്പോര്‍ട്ടില്‍ നിയമപരവും സമയബന്ധിതവുമായ അന്വേഷണം നടത്തണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. മഹുവ മൊയ്ത്ര 'അനധികൃത വ്യക്തികളുമായി' ഉപയോക്തൃ ഐഡി പങ്കിട്ടെന്നും വ്യവസായി ദര്ശന് ഹിരാനന്ദാനിയില്‍ നിന്ന് പണവും സൗകര്യങ്ങളും കൈപ്പറ്റിയെന്നുമുള്ള നിഗമനത്തിലാണ് എത്തിക്സ് കമ്മിറ്റി.

ഇത് ഗുരുതരമായ ശിക്ഷ ആവശ്യപ്പെടുന്ന വീഴ്ചയാണെന്നും കമ്മിറ്റി പറയുന്നു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ റിപ്പോര്‍ട്ട് ലോക്സഭാ സ്പീക്കര്‍ക്ക് സമര്‍പ്പിക്കുകയും ചര്‍ച്ചയ്ക്ക് ശേഷം നടപടി സ്വീകരിക്കുകയും ചെയ്യും. മഹുവ മൊയ്ത്ര വ്യാഴാഴ്ച സമിതിക്ക് മുന്നില്‍ ഹാജരാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബി ജെ പി എം പി വിനോദ് കുമാര്‍ സോങ്കര്‍ ആണ് എത്തിക്സ് പാനല്‍ മേധാവി.
മഹുവ മൊയ്ത്ര തങ്ങളോട് സഹകരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി. മഹുവ മൊയ്ത്ര സമിതിയുമായും അന്വേഷണവുമായും സഹകരിച്ചില്ല. കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാതിരിക്കാന് പെട്ടെന്ന് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു, സോങ്കര്‍ പറഞ്ഞു. അതേസമയം മഹുവക്കെതിരെ ലോക്പാല്‍ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടതായി ബി ജെ പി എം പി നിഷികാന്ത് ദുബെ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദാനി ഗ്രൂപ്പിനെയും ലക്ഷ്യമിട്ട് പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ വ്യവസായി ദര്ശന് ഹിരാനന്ദാനിയില്‍ നിന്ന് മഹുവ പണം സ്വീകരിച്ചുവെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. തന്റെ ലോഗിന്‍ ഐഡി ഹിരാനന്ദാനിയുമായി പങ്കിട്ടിട്ടുണ്ട് എന്ന് മഹുവ മൊയ്ത്ര സമ്മതിച്ചിട്ടുണ്ട്. ഹിരാനന്ദാനി നിലവില്‍ താമസിക്കുന്ന ദുബായില്‍ നിന്ന് മൊയ്ത്രയുടെ ലോഗിന്‍ ഐഡി ഒന്നിലധികം തവണ ഉപയോഗിച്ചതായി ആരോപണമുണ്ട്.
അതേസമയം എത്തിക്സ് കമ്മിറ്റി അംഗങ്ങള്‍ തന്നെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചു എന്നാണ് മഹുവ മൊയ്ത്ര പറയുന്നത്. ഇത് സംബന്ധിച്ച് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളക്ക് മഹുവ മൊയ്ത്ര കത്ത് നല്കി. തനിക്കുനേരെ വൃത്തികെട്ട രീതിയിലാണ് കമ്മിറ്റി അംഗങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചതെന്നാണ് മഹുവ കത്തില്‍ പറയുന്നത്.
-
സ്വര്‍ണവില ഇന്നും ഇടിഞ്ഞു വീണു; ഇതാണ് കാരണം, ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് ബുക്ക് ചെയ്യാം -
പൊങ്കാലയിട്ട ബിഗ് ബോസ് താരം റെനീഷ റഹിമാന്‍ സൈബർ ആക്രമണം; താരത്തിന്റെ മാസ് മറുപടി -
ഇനി സിപിഎമ്മുകാരനല്ല, പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് ജി സുധാകരൻ, 'പാർട്ടി സെക്രട്ടറി കളിയാക്കി ചിരിച്ചു' -
ജയസൂര്യ സ്ഥാനാര്‍ഥിയാകുമോ; അഖില്‍ മാരാര്‍ തൃക്കാക്കരയിലേക്ക്, ഓകെ പറയാതെ ശ്വേത മേനോനും -
ആരാധകര്‍ക്ക് നവദമ്പതികളുടെ സമ്മാനം; വിജയ്-രശ്മിക മന്ദാന വിവാഹ സല്‍ക്കാരം ഇന്ന്: അതിഥികളുടെ ലിസ്റ്റ് -
ഇറാന്റെ ഈ നീക്കം അമേരിക്ക പ്രതീക്ഷിച്ചില്ല; തിരിച്ചടി 3 ലക്ഷ്യത്തോടെ, ഏകോപനം നഷ്ടമായി യുഎസ് സേന -
പിതാവിന്റെ പാരമ്പര്യം; ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ -
ദുബായിൽ കെട്ടിക്കിടക്കുന്നത് ടൺ കണക്കിന് സ്വർണം, അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല, വഴി പൂർണമായും അടഞ്ഞു -
നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കും.. ഇനി ആഡംബരജീവിതം; ഈ രാശിക്കാര്‍ക്കിനി രാജയോഗം! -
ഡോളറിനെതിരെ കൂപ്പുകുത്തി ഇന്ത്യന്‍ രൂപ; എക്കാലത്തേയും താഴ്ന്ന നിരക്കില്‍ -
ഖത്തര്‍ ആദ്യം, പിന്നാലെ കുവൈത്ത്; വിസാ കാലാവധി നീട്ടി, പ്രവാസികള്‍ക്ക് ആശ്വാസം -
തവനൂരില്‍ കെടി ജലീല്‍ തന്നെ; സിപിഎം ആവശ്യപ്പെട്ടു, പൊന്നാനിയിൽ സ്വരാജ്, നിലമ്പൂരിൽ ഷറഫലിയും?












Click it and Unblock the Notifications