കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്തറ്റിക് ഡ്രഗ് അഴിമതി;11 പ്രമുഖ പ്രവാസി ഇന്ത്യക്കാരെ സിബിഐ തിരയുന്നു

Google Oneindia Malayalam News

ചണ്ഡിഗഢ്: പഞ്ചാബിലെ ഏറെ വിവാദമായ ആറായിരം കോടി രൂപയുടെ സിന്തറ്റിക്ക് ഡ്രഗ് അഴിമതി കേസില്‍ 11 പ്രവാസി ഇന്ത്യക്കാര്‍ക്കെതിരെ സിബിഐ വാണ്ടഡ് ലിസ്റ്റ് പുറപ്പെടുവിച്ചു. ഏറെ രാഷ്ട്രീയ കോളിളക്കം ഉണ്ടാക്കിയ അഴിമതിക്കേസ് രണ്ട് മാസം മുന്‍പാണ് സിബിഐ അന്വേഷിയ്ക്കാന്‍ തുടങ്ങിയത്.

പഞ്ചാബിലെ പ്രമുഖ പ്രവാസികള്‍ ഉള്‍പ്പടെയുള്ളവരാണ് സിബിഐയുടെ വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. സംസ്ഥാനത്തെ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്ക് അഴിമതിയുമായി പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മുന്‍ ഗുസ്തി താരവും പൊലീസുകാരനുമായ ജഗദീഷ് ഭോല 2013 ല്‍ അറസ്റ്റിലാവുന്നതോടെയാണ് പൊലീസ് ആറായിരം കോടിയുടെ അഴിമതി പുറത്തെത്തിയ്ക്കുന്നത്. കേസില്‍ പൊലീസ് പ്രതിചേര്‍ത്ത പലരും രാഷ്ട്രീയക്കാരുടെ ഇടനിലക്കാരായിരുന്നു.

Crime

പതിനൊന്ന് പ്രവാസികളുടെ പേര് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസില്‍ തിരഞ്ഞ പ്രതി സത്പ്രീത് സാട്ടയുടെ പേര് സിബിഐ പുറത്ത് വിട്ട പട്ടികയില്‍ ഇല്ല. കേസില്‍ സിബിഐ തിരയുന്ന പ്രവാസി ഇന്ത്യക്കാര്‍ ഇവരാണ്; ഹര്‍ബന്‍സ് സിങ് സിദ്ധു, ഗുര്‍സേവക് സിംഗ് ധിലന്‍, അമര്‍ദീപ് സിംഗ് കൂനെര്‍, രഞ്ജിത്ത് സിംഗ് ഔജ്‌ല, പ്രദീപ് സിംഗ് ധലിവാള്‍, ലെഹ്‌ബേര്‍ സിംഗ് ദാലേഹ്, സരബ്ജിത്ത് സിംഗ് സാന്ദേര്‍, നിരാന്‍കര്‍ സിംഗ് ധിലന്‍, അമരീന്ദര്‍ സിംഗ് ചിന്ന, പര്‍മീന്ദര്‍ സിംഗ് ദിയോ.

English summary
CBI red corner notices out for 11 NRIs in Rs 6000-cr drug.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X