കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാതി ലഹളയും നാടാര്‍ സമരവും വേണ്ട, മാര്‍ക്കറ്റില്ലെന്ന്, അടുത്ത വര്‍ഷം പാഠഭാഗം ഒഴിവാക്കും

നാടാര്‍ വിഭാഗം നടത്തിയ മേല്‍മുണ്ട് സമരം സംബന്ധിച്ച പാഠഭാഗം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് സിബിഎസ്ഇ. അടുത്തവര്‍ഷം മുതല്‍ പാഠഭാഗം ഉണ്ടാവില്ല.

  • By Ashif
Google Oneindia Malayalam News

ദില്ലി: ജാതി ലഹളയുടെ കാലം കഴിഞ്ഞു. ഇനി മുതല്‍ അത് പഠിച്ച് സമയം കളയേണ്ട. ജാതി ലഹളയും വസ്ത്ര മാറ്റവും സംബന്ധിച്ച പാഠഭാഗം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് സിബിഎസ്ഇ. അടുത്തവര്‍ഷം മുതല്‍ ബന്ധപ്പെട്ട പാഠഭാഗം ഒഴിവാക്കണമെന്നാണ് സര്‍ക്കുലറിലെ ആവശ്യം. ഏറെ വിവാദമാവാന്‍ സാധ്യതയുള്ളതാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എഡ്യുക്കേഷന്‍ തീരുമാനം.

തങ്ങളുടെ സിലബസ് പഠിപ്പിക്കുന്ന 19000 സ്‌കൂളുകള്‍ക്കും സിബിഎസ്ഇ കഴിഞ്ഞദിവസം അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പാഠഭാഗങ്ങളില്‍ നിന്നു ഒരു ചോദ്യവും ചോദിക്കില്ല. എന്‍സിഇആര്‍ടി പ്രസിദ്ധീകരിച്ച ജാതിലഹളയുടെ പാഠഭാഗമുള്ള ടെക്സ്റ്റ് പുസ്തകം 2006-07 അധ്യയന വര്‍ഷം മുതലാണ് പഠനത്തിനെത്തിയത്.

മേല്‍മുണ്ടില്ലാത്ത കാലം

താഴ്ന്ന ജാതിക്കാര്‍ മേല്‍മുണ്ട് ധരിക്കുന്നത് ഒരു കാലത്ത് നമ്മുടെ നാട്ടില്‍ മേല്‍ജാതിക്കാര്‍ വിലക്കിയിരുന്നു. ഇതിനെതിരേ നടന്ന സമരമാണ് മേല്‍മുണ്ട് പ്രക്ഷോഭം അല്ലെങ്കില്‍ ചന്നാര്‍ സമരം എന്നറിയപ്പെടുന്നത്. 19ാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ തിരുവതാംകൂറിലായിരുന്നു സമരം. 1822 കാലത്ത് നാടാര്‍ വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്കാണ് മേല്‍മുണ്ട് ധരിക്കുന്നതിന് പ്രധാനമായും വിലക്കുണ്ടായിരുന്നത്. താഴ്ന്ന ജാതിക്കാര്‍ മേല്‍മുണ്ട് ധരിക്കുന്നതിനുള്ള വിലക്ക് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നാടാര്‍ വിഭാഗം നടത്തിയ സമരം ഏറെ പ്രശസ്തമാണ്.

നാടാര്‍ പെണ്‍കൊടികളുടെ കരുത്ത്

ഉയര്‍ന്ന ജാതിയില്‍പ്പെട്ട സ്ത്രീകള്‍ക്ക് മാത്രമാണ് മേല്‍മുണ്ട് ധരിക്കാന്‍ അക്കാലത്ത് അവകാശമുണ്ടായിരുന്നത്. ക്രിസ്ത്യന്‍ മിഷനറിമാരില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട നാടാര്‍ സ്ത്രീകള്‍ മേല്‍മുണ്ട് ധരിക്കാന്‍ ധൈര്യപ്പെട്ടുവെന്നാണ് ചരിത്രം. 1822 മുതല്‍ 1859 വരെ ജ്വലിച്ചുനിന്ന സമരം ഏറെ പ്രശസ്തമാണ്. പല ഘട്ടങ്ങളിലും നായര്‍ വിഭാഗം സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ചു.

ഡിഎംകെയും അണ്ണാഡിഎംകെയും

ഒടുവില്‍ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടു. 1859 ഒക്ടോബറില്‍ ഒരു ഉത്തരവിറങ്ങി. മേല്‍മുണ്ട് ധരിക്കാന്‍ നാടാര്‍ സ്ത്രീകള്‍ക്ക് അനുമതിയുണ്ടെന്നായിരുന്നു ഉത്തരവ്. ഉയര്‍ന്ന ജാതിക്കാരെ പ്രകോപിതരാക്കുന്നതായിരുന്നു ഈ ഉത്തരവ്. താന്‍ തയ്യാറാക്കിയ പുസ്തകത്തില്‍ വാസ്തവ വിരുദ്ധമായി ഒന്നുമില്ലെന്ന് ബുക്കിന്റെ കോഓഡിനേറ്റര്‍ പ്രഫ. കിരണ്‍ ദേവേന്ദ്ര പറഞ്ഞു. എന്നാല്‍ പാഠഭാഗത്തില്‍ മേല്‍മുണ്ട് സമരം ഉള്‍പ്പെടുത്തിയതിനെതിരേ ഡിഎംകെയിലെയും അണ്ണാ ഡിഎംകെയിലെയും ചില എംപിമാര്‍ രംഗത്തെത്തിയിരുന്നുവെന്ന് എന്‍സിഇആര്‍ടി ഡയറക്ടര്‍ ഋഷികേഷ് സേനാപതിയെ ഉദ്ധരിച്ച് വാര്‍ത്തകളുണ്ട്.

English summary
CBSE issued a circular to all 19,000 affiliated schools under it asking that a section ‘Caste Conflict and Dress Change’ be omitted from the curriculum with effect from 2017. No questions were to be asked from the same in any exam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X