കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഴുവന്‍ ആളുകള്‍ക്കും വാക്‌സിൻ ഉറപ്പാക്കാന്‍ ഇറക്കുമതി ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ വാക്‌സിന്‍ ഇറക്കുമതി ചെയ്യുമെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്ത് ആവശ്യത്തിനുളള വാക്‌സിന്‍ ലഭ്യത ഉറപ്പ് വരുത്തുന്നതിനായി ഫൈസര്‍, മോഡേണ അടക്കം രാജ്യത്തിന് അകത്തും പുറത്തുമുളള വാക്‌സിന്‍ നിര്‍മ്മാതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ നിരന്തരം ചര്‍ച്ചകള്‍ നടത്തുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

താനെയില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടം തകര്‍ന്ന് വീണ് അപകടം, ചിത്രങ്ങള്‍

vaccine

കൊവിഡ് 19 വൈറസിന് എതിരെ പ്രതിരോധം തീര്‍ക്കുന്നതിന് വേണ്ടി രാജ്യം മൂന്ന് വാക്‌സിനുകള്‍ ആണ് ഉപയോഗിക്കുന്നത്. അതില്‍ രണ്ടെണ്ണം ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിനുകളാണ്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കൊവിഷീല്‍ഡ് വാക്‌സിനും ഭാരത് ബയോടെകിന്റെ കൊവാക്‌സിനും ആണ്. ഈ മാസം 792 കോടി കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ ആണ് നല്‍കിയിരിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

'വിക്രമൊക്കെ ഇത് കണ്ടാൽ അന്യൻ 2 ഇറക്കാൻ റെഫറൻസ് ആക്കും'; കിടിലം ഫിറോസിനെ ട്രോളി കുറിപ്പ്'വിക്രമൊക്കെ ഇത് കണ്ടാൽ അന്യൻ 2 ഇറക്കാൻ റെഫറൻസ് ആക്കും'; കിടിലം ഫിറോസിനെ ട്രോളി കുറിപ്പ്

വാക്‌സിന്‍ നിര്‍മാണ കമ്പനികള്‍ ഉത്പാദന ക്ഷമത ഉയര്‍ത്തിയിരിക്കുകയാമ്. ബയോളജിക്കല്‍ ഉത്പന്നം ആണ് വാക്‌സിന്‍ എന്നിരിക്കെ നിര്‍മ്മാണത്തിനും ഗുണമേന്മ ഉറപ്പ് വരുത്തുന്നതിനും കൂടുതല്‍ സമയമെടുക്കുകയാണ്. സുരക്ഷിതമായ വാക്‌സിന്‍ നല്‍കണം എന്നുളളത് കൊണ്ട് തന്നെ ഒറ്റരാത്രി കൊണ്ട് സാധിക്കുന്നതല്ല വാക്‌സിന്‍ നിര്‍മ്മാണം. അതുകൊണ്ട് തന്നെ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ പിന്തുടര്‍ന്ന് കൊണ്ട് മാത്രമേ വാക്‌സിന്‍ നിര്‍മ്മാണത്തിന്റെ വേഗത വര്‍ധിപ്പിക്കാനും സാധിക്കുകയുളളൂ എന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

സൂപ്പർ കൂൾ ഹുമാ ഖുറേഷി, വൈറലായി ചിത്രങ്ങൾ

Recommended Video

cmsvideo
രാജ്യം കോവിഡിനെ വരുതിയിലാക്കുന്നു..പ്രതീക്ഷയുടെ കണക്കുകൾ

English summary
Center will import covid vaccine to ensure vaccination for all in the country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X