Get Updates
Get notified of breaking news, exclusive insights, and must-see stories!

അംഗീകാരമില്ലാത്ത 35 കോമ്പിനേഷൻ മരുന്നുകൾ തടഞ്ഞ് കേന്ദ്രം; പട്ടികയിൽ വേദനസംഹാരികളും

ന്യൂഡൽഹി: അംഗീകാരമില്ലാത്ത മരുന്നുകൾക്ക് എതിരെ കർശന നടപടിയുമായി കേന്ദ്ര സർക്കാർ. ഇന്ത്യയിലെ ഉന്നത ആരോഗ്യ നിയന്ത്രണ സ്ഥാപനമായ സെൻട്രൽ ഡ്രഗ്‌സ് സ്‌റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനാണ് നടപടിയെടുത്തത്. ഇതിന്റെ ഭാഗമായി രാജ്യത്ത് വിവിധ ഇടങ്ങളിൽ നിലവിലുള്ള മരുന്നുകളുടെ വിൽപ്പന ഉൾപ്പെടെ തടയാനാണ് തീരുമാനം.

35 ഫിക്‌സഡ്-ഡോസ് കോമ്പിനേഷൻ (എഫ്‌ഡിസി) മരുന്നുകളുടെയും മറ്റ് അംഗീകൃതമല്ലാത്ത മരുന്നുകളുടെയും ഉത്പാദനം, വിൽപ്പന, വിതരണം എന്നിവ നിർത്തിവയ്ക്കാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അടിയന്തിരമായി കേന്ദ്രം നിർദേശിച്ചുവെന്നാണ്‌ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. ഇത്തരം മരുന്നുകളുടെ വിൽപ്പന മാനദണ്ഡം കൂടുതൽ ശക്തമാക്കാനാണ് ഈ തീരുമാനം.

drugsnews

വേദനസംഹാരികൾ, പ്രമേഹ വിരുദ്ധ മരുന്നുകൾ, രക്താതിമർദ്ദ മരുന്നുകൾ, ന്യൂറോപതിക് വേദന സംഹാരികൾ, ഫെർട്ടിലിറ്റി മരുന്നുകൾ, പോഷകാഹാര സപ്ലിമെന്റുകൾ എന്നിവ തടഞ്ഞ മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു. ഈ മരുന്നുകളിൽ സാധുവായ ശാസ്ത്രീയ ന്യായീകരണമില്ലാതെ ഒരു ഗുളികയിൽ ഒന്നിലധികം ഔഷധ സംയോജനങ്ങൾ അടങ്ങിയിരിക്കുന്നു എന്നതാണ് ആശങ്ക ഉണ്ടാക്കുന്ന കാര്യം.

കൂടാതെ, എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അത്തരം മരുന്ന് സംയുക്തങ്ങളുടെ അംഗീകാരത്തിന്റെ നടപടിക്രമങ്ങൾ പുനഃപരിശോധിക്കാനും കോമ്പിനേഷൻ മരുന്നുകൾ അംഗീകരിക്കുമ്പോൾ കർശനമായ പാലിക്കൽ ഉറപ്പാക്കാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. സിഡിഎസ്‌സിഒ തന്നെയാണ് ഇക്കാര്യത്തിൽ നിർദ്ദേശം നൽകിയിരിക്കുന്നത്.

ഒന്നിലധികം മരുന്നുകൾ ഒരു പ്രത്യേക അനുപാതത്തിൽ സംയോജിപ്പിക്കുന്നവയാണ് കോക്ടെയിൽ ഡ്രഗ്‌സ് അല്ലെങ്കിൽ ഫിക്‌സഡ് ഡോസ് കോമ്പിനേഷൻ ഡ്രഗ്‌സ്. അംഗീകൃതമല്ലാത്ത എഫ്‌ഡിസികളുടെ നിർമ്മാണവും വിപണനവും സംബന്ധിച്ച് സി‌ഡി‌എസ്‌സി‌ഒയുടെ തലവനായ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസി‌ജി‌ഐ) എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ബന്ധപ്പെട്ട അധികാരികൾക്ക് കത്ത് നൽകിയിട്ടുണ്ട്.

സെൻട്രൽ ഡ്രഗ്‌സ് സ്‌റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ സുരക്ഷ, ഫലപ്രാപ്‌തി എന്നിവ സംബന്ധിച്ച അവലോകനം കൂടാതെ സംസ്ഥാന അധികാരികൾ മുമ്പ് ലൈസൻസ് നൽകിയിരുന്നതും, പിന്നീട് കാരണം കാണിക്കൽ നോട്ടീസുകൾക്ക് ശേഷം റദ്ദാക്കുകയോ സ്വമേധയാ പിൻവലിക്കുകയോ ചെയ്‌ത 35 അംഗീകൃതമല്ലാത്ത എഫ്‌ഡിസികളുടെ പട്ടികയും കത്തിനൊപ്പം ചേർത്തിട്ടുണ്ട്.

ചില എഫ്‌ഡിസി മരുന്നുകൾക്ക് ശരിയായ സുരക്ഷയും ഫലപ്രാപ്‍തിയും ഉണ്ടോ എന്ന കാര്യത്തിൽ കൃത്യമായ പരിശോധനകൾ നടത്താതെ അംഗീകാരം നൽകിയിട്ടുണ്ടെന്ന് സിഡിഎസ്‌സിഒ കണ്ടെത്തിയതിനെ തുടർന്നാണ് ഇപ്പോഴത്തെ കടുത്ത നടപടി ഉണ്ടായിരിക്കുന്നത്. ഇവയിൽ പലതും
നേരത്തെ വിൽപ്പന ഉൾപ്പെടെ നിർത്തിയിരുന്നു. മരുന്നുകളുടെ കൂടുതൽ വിശദാംശങ്ങൾ വൈകാതെ പുറത്തുവിട്ടേക്കും.

ശാസ്ത്രീയമായ സാധൂകരണത്തിന്റെ അഭാവം രോഗികളുടെ സുരക്ഷയ്ക്ക് അപകടസാധ്യതകൾ സൃഷ്‌ടിക്കുകയും ദോഷകരമായ പാർശ്വഫലങ്ങൾക്ക് കാരണമാവുകയും ചെയ്തേക്കാം എന്നാണ് ഇവയുടെ നിരോധനത്തിന് കാരണമായി അടുത്തവൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. നേരത്തെയും ഇതേ കാരണം ചൂണ്ടിക്കാട്ടി കോമ്പിനേഷൻ മരുന്നുകൾ നിരോധിച്ചിരുന്നു.

നേരത്തെ കഴിഞ്ഞ ഓഗസ്‌റ്റ്‌ മാസത്തിലും സമാനമായി പ്രമുഖ കമ്പനികളുടേത് ഉൾപ്പെടെ 156 മരുന്ന് കോമ്പിനേഷനുകൾ സെൻട്രൽ ഡ്രഗ്‌സ് സ്‌റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ നിരോധിച്ചിരുന്നു. ചർമ സംരക്ഷണം, അലർജി, പനി, മുഖക്കുരു തുടങ്ങിയവയ്ക്ക് ഉപയോഗിച്ചുവരുന്ന ഫിക്‌സഡ് ഡ്രഗ് കോമ്പിനേഷൻ മരുന്നുകളായിരുന്നു നിരോധിച്ചത്.

രാജ്യത്ത് 15 വർഷത്തോളമായി ഉപയോഗിച്ചുവരുന്ന മരുന്നുകളായിരുന്നു ഇവയിൽ ഏറെയും. ഇത്തരം കോമ്പിനേഷൻ മരുന്നുകൾക്ക് ശാസ്ത്രീയമായ അടിത്തറയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സെൻട്രൽ ഡ്രഗ്‌സ് സ്‌റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ നടപടി സ്വീകരിച്ചത്. 1940ലെ ഡ്രഗ്‌സ് ആൻഡ് കോസ്മെറ്റിക്‌സ് ആക്‌ടിലെ സെക്ഷൻ 26 എ പ്രകാരം, ആരോഗ്യപരമായ അപകടസാധ്യതകൾ കാരണം ഈ മരുന്നുകളുടെ ഉൽപാദനം, വിപണനം, വിതരണം എന്നിവ തടയുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+