വീണ്ടും മുഖ്യമന്ത്രിയെ അട്ടിമറിക്കുമോ കോണ്‍ഗ്രസ്: ചമ്പാവടില്‍ ബിജെപിക്ക് അതിനിർണ്ണായകം
ഡെറാഡൂണ്‍: കേരളം തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വിധിയിലേക്ക് കണ്ണുംനട്ടിരിക്കെ രാജ്യം ഉറ്റുനോക്കുന്നത് ഉത്തരാഖണ്ഡ‍് ചമ്പാവട് മണ്ഡലത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫല നിർണ്ണയത്തിലേക്കാണ്. ബി ജെ പിക്ക് വേണ്ടി മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി മത്സരിക്കുന്ന മണ്ഡലത്തില്‍ വിജയം സർക്കാറിനെ സംബന്ധിച്ച് ഏറെ നിർണ്ണായകമാണ്. പരാജയപ്പെട്ടാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുഷ്കർ സിങ് ധാമി രാജിവെക്കേണ്ടി വരും. നേരത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ പുഷ്കർ സിങ് ധാമിയെ കോണ്‍ഗ്രസ് തോല്‍പ്പിച്ചിരുന്നു.
ബി ജെ പി എംഎൽഎ കൈലാഷ് ഗെഹ്‌തോരി കഴിഞ്ഞ മാസം ചമ്പാവത്തിൽ നിന്ന് രാജിവെച്ച് ധമിക്ക് സീറ്റിൽ മത്സരിക്കാൻ വഴിയൊരുക്കുകയായിരുന്നു. സംസ്ഥാനത്തെ കുമയോൺ മേഖലയിൽ സ്ഥിതി ചെയ്യുന്ന ചമ്പാവത്തിൽ കോൺഗ്രസിന്റെ നിർമല ഗെഹ്തോരിയാണ് ധാമിയെ നേരിടുന്നത്. സമാജ്‌വാദി പാർട്ടിയുടെ മനോജ് കുമാർ ഭട്ടും സ്വതന്ത്രൻ ഹിമാൻഷു ഗഡ്‌കോട്ടിയും മത്സരരംഗത്തുണ്ട്.

വിജയമുറപ്പിക്കുയെന്ന ലക്ഷ്യത്തോടെ വലിയ പ്രചരണമായിരുന്നു മണ്ഡലത്തില്‍ ബി ജെ പി നടത്തിയത്. ബി ജെ പി സ്റ്റാർ പ്രചാരകനും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥും താനക്പൂരിൽ ധാമിക്കായി പ്രചരണം നടത്തി. മണ്ഡലത്തിലെ ജനങ്ങളോട് അവരുടെ ദ്രുതഗതിയിലുള്ള വികസനത്തിനായി ഒരു മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള അവസരം പാഴാക്കരുതെന്നായിരുന്നു പ്രചരണത്തിലൂടെ ഇവർ ആവശ്യപ്പെട്ടുകൊണ്ടിരുന്നത്.
ഈ പുഞ്ചിരിക്ക് എത്ര മാർക്കിടും: വൈറലായി നിമിഷ സജയന്റെ പുതിയ ചിത്രങ്ങള്‍
ഉപതെരഞ്ഞെടുപ്പിൽ 64.08 ശതമാനം പോളിംഗാണ് മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ തുടർച്ചയായി രണ്ടാം തവണയും വിജയിച്ച ബിജെപി, റെക്കോർഡ് ഭൂരിപക്ഷത്തിൽ ധാമി വിജയിക്കുമെന്നാണ് അവകാശപ്പെട്ടുക്കൊണ്ടിരിക്കുന്നത്. സിറ്റിംഗ് എംഎൽഎയും ബിജെഡി നേതാവുമായ കുമാർ മൊഹന്തി മരിച്ചതിനെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഒഡിഷയിലെ ബ്രജാരഞ്ച്ഗഡിലെ ജനവിധിയും ഇന്ന് അറിയാന്‍ സാധിക്കും. ബി ജെ ഡിയും ബി ജെ പിയും തമ്മിലാണ് ഇവിടുത്തെ പ്രധാന മത്സരം. കുമാർ മൊഹന്തിയുടെ ഭാര്യ അൽക്ക മൊഹന്തിയാണ് ബി ജെ ഡി സ്ഥാനാർഥി.
അതേസമയം, തൃക്കാകരിയില്‍ ഇരു മുന്നണികളും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. തികഞ്ഞ വിജയ പ്രതീക്ഷയെന്ന് എല്‍ ഡി എഫും യു ഡി എഫും അവകാശപ്പെടുമ്പോള്‍ വോട്ട് വർധിപ്പിക്കുമെന്നാണ് എന്‍ ഡി എയുടെ അവകാശവാദം. മികച്ച വിജയം നേടുമെന്ന് രാവിലെ മാധ്യമങ്ങളെ കണ്ട യു ഡി എഫ് സ്ഥാനാർത്ഥി ഉമ തോമസ് വ്യക്തമാക്കിയപ്പോള്‍ വലിയ ഭൂരിപക്ഷത്തില്‍ തന്നെ വിജയിക്കുമെന്ന് എല്‍ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫും പറഞ്ഞ് കഴിഞ്ഞു.












Click it and Unblock the Notifications